
മനീഷ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. എയിംസിലാണ് ഈ കൊവിഡ് വാക്‌സിനേഷൻ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനും അവിടെ സന്നിഹിതനായിരുന്നു.രാജ്യത്ത് ആദ്യ വാക്സിൻ കുത്തി വയ്പ്പ് സ്വീകരിച്ചത് ശുചീകരണ തൊഴിലാളിയായ മനീഷ് കുമാർ. തിനൊന്ന് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് അംഗീകാരം ലഭിച്ച കോവിഷീൽഡ് വാക്സിൻ, കൊവാക്സിൻ വിതരണവും നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കോവിഷീൽഡാണ് കുത്തിവെച്ചത്. ഇതിന് പുറമെ, അസം, ബിഹാർ, ഹരിയാന. കർണാടക, ഒഡീഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് വാക്സിനുകളും കുത്തിവെച്ചത്.രാജ്യത്ത് മൂവായിരത്തിലധികം കേന്ദ്രങ്ങളിലാണ് കൊവിഡ് വാക്സിൻ കുത്തിവയ്ക്കാൻ സൗകര്യ ഒരുക്കിയത്.
എന്നാൽ, വാക്സിൻ വിതരണം വിജയകരമാണെന്നും വാക്സിനേഷനി ശേഷം ആരും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ആപ്പിൽ ചെറിയ തകരാറുകളുണ്ടെന്നും അധികൃതർ പറഞ്ഞു.വാക്സിനുകൾ ലഭിക്കുന്നതിൽ ജനങ്ങളിൽ കാര്യമായ മടിയുണ്ടെന്നും എണ്ണത്തിൽ കുറവുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേർക്കാണ് വാക്സിനേഷൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (857) വാക്സിൻ സ്വീകരിച്ചത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളിൽ വീതമാണ് വാക്സിനേഷൻ നടന്നത്.
കേരളത്തിൽ ആദ്യദിനം 8,062 ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.രണ്ടാമത് വയനാട് ജില്ലയിലാണ് 332 പേർക്ക് മാത്രമാണ് ഇവിടെ വാക്സിനേഷൻ നടനന്നിരിക്കുന്നത്. ജില്ലകളുടെ വിശദമായ കണക്ക് ഇങ്ങനെ. ആലപ്പുഴ -616, എറണാകുളം -711, ഇടുക്കി -296, കണ്ണൂർ -706, കാസർഗോഡ് -323, കൊല്ലം -668, കോട്ടയം -610, കോഴിക്കോട് -800, മലപ്പുറം -155, പാലക്കാട് -857, പത്തനംതിട്ട -592, തിരുവനന്തപുരം -763, തൃശൂർ -633, വയനാട് -332 എന്നിങ്ങനെയാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഏറ്റവുമധികം കുത്തിവയ്പ്പ് നടന്നിരിക്കുന്നത് പാലക്കാട് ജില്ലയിലാണ് 857 പേർക്കാണ് വാക്സിനേഷനുണ്ടായത്.