അരുണാചലിൽ ഗ്രാമം നിർമ്മിച്ചതിനെപ്പറ്റി ചൈന! സ്വന്തം സ്ഥലത്താണ് ഗ്രാമം നിർമ്മിച്ചതെന്നും അത് എതിർക്കാൻ ആർക്കും കഴിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അരുണാചൽ പ്രദേശിൽ ഗ്രാമം നിർമ്മിച്ചതിനെക്കുറിച്ച് പ്രതികരണവുമായി ചൈന. തങ്ങളുടെ സ്ഥലത്ത് നിർമ്മാണം നടത്തുന്നത് സ്വാഭോവികമാണെന്നും അതിൽ ചോദ്യം ഉന്നയിക്കാൻ ഒന്നുമില്ലെന്നുമാണ് ചൈനയുടെ നിലപാട്. എന്നാൽ അരുണാചൽ പ്രദേശ് രാജ്യത്തിന്റെ നിർണ്ണായക പ്രദേശമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടും ചൈന അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചുവെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 101 വീടുകൾ നി‍ർമ്മിച്ചെന്നാണ് റിപ്പോ‍ർട്ട്. അതി‍ർത്തിയിൽ നിന്നും 4.5 കിലോമീറ്ററോളം കയ്യേറിയിട്ടുണ്ടെന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. സാരി ചു നദിയുടെ തീരത്താണ് ഗ്രാമം സ്ഥിതിചെയ്യുന്നത്.



   ഈ പ്രദേശവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ഏറെക്കാലമായി ത‍ർക്കം നിലനിൽക്കുന്നുണ്ട്. "ചൈനയുടെ നിലപാട് കൃത്യമാണ്, അരുണാചൽ പ്രദേശ് എന്ന സ്ഥലത്തെ ഞങ്ങൾ അംഗീകരിച്ചിട്ടില്ല." ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുനിയിങ് പറഞ്ഞു. അരുണാചൽ പ്രദേശ് ദക്ഷിണ ടിബറ്റ് മേഖലയുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. കൊവിഡ്-19 വാക്‌സിൻ വിതരണം ആരംഭിച്ച ഇന്ത്യ ആറ് രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കും. മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ കൊവിഡ് വാക്‌സിൻ അയക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ദക്ഷിണ കൊറിയ, ഖത്തർ, ബെഹ്റിൻ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ വിദേശ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ വാങ്ങാനുള്ള നീക്കത്തിലാണ്. ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. 



  ചൈനീസ് വാക്‌സിൻ വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ഇന്ത്യയുടെ നീക്കം.സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിന്റെ ഒരു ലക്ഷം ഡോസുകൾ ഇന്ന് മാലദ്വീപിലെത്തിച്ചു. ഭൂട്ടാനും ഇതേ വാക്‌സിൻ തന്നെയാകും ഇന്ത്യ നൽകുക. ഈ രാജ്യങ്ങളെ കൂടാതെ അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാണ്. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉടൻ ആരംഭിക്കും. 

Find out more: