സൗദി അറേബ്യയിൽ സവിശേഷമായി കാണപ്പെടുന്ന അവിശ്വസനീയ സസ്യ-ജന്തുജാലങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആവിഷ്‌ക്കരിച്ചിരിക്കുന്ന കോറൽ ബ്ലൂം ആഢംബര റിസോർട്ടുകളുടെ മാതൃക ലോകത്തു തന്നെ വേറിട്ട കാഴ്ച്ചകൾ സമ്മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചെങ്കടൽ പദ്ധതി സന്ദർശിക്കാനെത്തുന്ന അതിഥികള വിസ്മയിപ്പിക്കുന്ന ഡിസൈനിലാണ് കോറൽ ബ്ലൂം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദി റെഡ് സീ ഡവലപ്‌മെന്റ് കമ്പനി സിഇഒ ജോൺ പഗാനോ പറഞ്ഞു.ചെങ്കടൽ പദ്ധതിയുടെ കവാടം എന്ന നിലയ്ക്ക് ഏറ്റവും മികച്ച രീതിയിൽ ഷുറൈറ ദ്വീപിനെ അണിയിച്ചൊരുക്കുകയാണ് കോറൽ ബ്ലൂമിലൂടെ ലക്ഷ്യമിടുന്നത്. അത് സൗദിയിലെ മാത്രമല്ല, ആഗോളതലത്തിൽ തന്നെ സുസ്ഥിര രൂപകൽപ്പനയ്ക്കുള്ള ഉത്തമ മാത്ൃകയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന ഡോൾഫിൻ ആകൃതിയിലുള്ള ദ്വീപിൽ പുതിയ ലഗൂണിനൊപ്പം ബീച്ചുകളും നിർമ്മിക്കും.
പ്രധാനമായും എണ്ണ വ്യാപാരത്തെ ആശ്രയിച്ചു കഴിയുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇതിൽ നിന്ന് മോചിപ്പിക്കാനും സാമ്പത്തിക രംഗത്ത് വൈവിധ്യ വൽക്കരണം നടപ്പിലാക്കാനും ലക്ഷ്യംവെക്കുന്ന വിഷൻ 2030ന്റെ ഭാഗമാണ് പദ്ധതി. 2030 ആകുമ്പോഴ്ക്ക് ജിഡിപിയുടെ 10 ശതമാനം വിനോദ സഞ്ചാര മേഖലയിൽ നിന്ന് ലഭ്യമാക്കാനാണ് സൗദി ലക്ഷ്യമിടുന്നത്.പടിഞ്ഞാറൻ തീരമേഖലയിലെ അതി വിസ്തൃതമായ പ്രദേശത്താണ് ചെങ്കടൽ പദ്ധതി ആരംഭിക്കുന്നത്.
മദാഇൻ സ്വാലിഹ് ഉൾപ്പെടെയുള്ള പൈതൃക കേന്ദ്രങ്ങൾ, പടിഞ്ഞാറൻ പർവത നിരകൾ, സംരക്ഷിത പ്രകൃതി മേഖലകൾ, നിർജീവമായ അഗ്നിപർവതങ്ങൾ, കടൽത്തീരങ്ങൾ, 50 ലേറെ ദ്വീപുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ വിനോദ സഞ്ചാരപദ്ധതി. പ്രധാന തുറമുഖ നഗരമായ യാമ്പുവിന്വ ടക്ക് ഉംലജ് മുതൽ അൽവജ് വരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി പ്രദേശം. ഇതിനായി തബൂക്ക് പ്രവിശ്യയിലെ 200 കിലോമീറ്ററോളം കടൽത്തീരം അത്യാധുനിക രീതിയിൽ വികസിപ്പിച്ചെടുക്കും. പദ്ധതി പ്രദേശത്തിന്റെ വിസ്തൃതി 34,000 ചതുരശ്ര കിലോമീറ്റർ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.