മതസ്പർധ വളർത്തിയെന്നും ക്രിമിനൽ ഗൂഢാലോചനയും രാജ്യത്തിനെതിരെ യുദ്ധാഹ്വാനവും നടത്തിയെന്നുമാണ് ഡൽഹി പോലീസ് ദിശയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഇന്നലെ ഡൽഹിയിലെത്തിച്ച് പോലീസിനു മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ കോടതി അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്, സംയുക്ത കിസാൻ മോർച്ച തുടങ്ങിയവർ ദിശ രവിയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഡൽഹിയിൽ കോടയി മുറിയ്ക്കുള്ളിൽ രാജ്യത്തിനെതിരെ ഒന്നും ചെയ്തില്ലെന്നു പറഞ്ഞ് ദിശ രവി പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഡൽഹി പോലീസ് നടപടികൾ പാലിക്കാതെയാണ് ദിശയെ ഡൽഹിയിലെത്തിച്ചതെന്നും അഭിഭാഷകൻ്റെ സേവനം ലഭ്യമാക്കിയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു മരത്തൈ കൈമാറിയ വിദ്യാർഥികൾ ലോക്കൽ പോലീസിൻ്റെ അറിവില്ലാതെ എങ്ങനെയാണ് ഡൽഹി പോലീസ് ബെംഗളൂരുവിൽ നിന്ന് ദിശയെ അറസ്റ്റ് ചെയ്തതെന്ന് ചോദിച്ചു. ബെംഗളുരു നഗരത്തിൽ ദിശ രവിയെ പിന്തുണച്ച് ഒരു സംഘം വിദ്യാർഥികൾ നടത്തിയ പ്രകടത്തിൻ്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. "കർഷകരെ പിന്തുണച്ച യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ സംയുക്ത കിസാൻ മോർച്ച അപലപിക്കുന്നു. അവരെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു." കർഷക നേതാവ് ദർശൻ പാൽ പ്രസ്താവനയിൽ വ്യക്തമാക്കി.
"കർഷകരെ പിന്തുണച്ച യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ സംയുക്ത കിസാൻ മോർച്ച അപലപിക്കുന്നു. അവരെ നിരുപാധികം വിട്ടയയ്ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു." കർഷക നേതാവ് ദർശൻ പാൽ പ്രസ്താവനയിൽ വ്യക്തമാക്കി. ദിശയെ പിന്തുണച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്. "രാജ്യം അഭിമാനിക്കേണ്ട ഒരു യുവ പരിസ്ഥിതി പ്രവർത്തകയാണ് കർഷകസമരത്തെ അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിൻ്റെ നടപടികളുടെ പുതിയ ഇര. ഇവർക്ക് രാജ്യവ്യാപകമായി പിന്തുണയുണ്ടായിട്ടുണ്ട്. ഡൽഹിയ്ക്ക് പുറത്ത് കേന്ദ്രസർക്കാരിനെതിരെ കർഷകരെ പിന്തുണച്ച് പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കി ഗ്രേറ്റ തുൺബെർഗ് പങ്കുവെച്ച ഒരു ടൂൾകിറ്റ് ഷെയർ ചെയ്തതിനാണ് ദിശ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്." പ്രസ്താവനയിൽ പറയുന്നു.