
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്ന കർഷകർ വ്യത്യസ്ത സമര രീതികളിലേക്ക് കടക്കുകയാണ്. നേരത്തെ കർഷക പ്രതിഷേധങ്ങളുടെ വ്യാപകമായി സംഘടനകൾ രാജ്യവ്യാപകമായി ദേശീയപാത ഉപരോധിച്ചിരുന്നു. ഫെബ്രുവരി ആറിനായിരുന്നു ഇത്. അന്ന് മൂന്ന് മണിക്കൂർ ഉപരോധമാണ് സംഘടിപ്പിച്ചത്. ഇതിന് മുന്നേ ട്രാക്ടർ റാലി നടത്തിയും കർഷകർ പ്രതിഷേധം അറിയിച്ചിരുന്നു. ട്രെയിൻ തടയൽ സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് റെയിൽവേ സർവീസുകൾ വെട്ടിച്ചുരുക്കിയതായി റിപ്പോർട്ടുകളുണ്ട്.
സമരത്തിൻറെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കി. പ്രധാനമായും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരാണ് പ്രതിഷേധം നടത്തുന്നത്. അതിനിടെ, മലയാറ്റൂർ-നീലേശ്വരം മേഖലയിലെ കർഷകർ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത്തക്കുലകൾ അയച്ച് നൽകിയാണ് പ്രതിഷേധിച്ചിരിക്കുന്നത്.ഉച്ചക്ക് 12 മുതൽ 4 വരെയാണ് ട്രെയിൻ തടയൽ സമരം നടത്തുക. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പഞ്ചാബിൽ വ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തുമെന്നാണ് സംഘാടകർ പറയുന്നത്.
ട്രെയിൻ തടയൽ സമരം വിജയിപ്പിക്കുന്നതിനായി ഹരിയാനയിൽ കർഷകർ ഇന്നലെ യോഗം നടത്തിയിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്ന കർഷകർ വ്യത്യസ്ത സമര രീതികളിലേക്ക് കടക്കുകയാണ്. നേരത്തെ കർഷക പ്രതിഷേധങ്ങളുടെ വ്യാപകമായി സംഘടനകൾ രാജ്യവ്യാപകമായി ദേശീയപാത ഉപരോധിച്ചിരുന്നു. ഫെബ്രുവരി ആറിനായിരുന്നു ഇത്. അന്ന് മൂന്ന് മണിക്കൂർ ഉപരോധമാണ് സംഘടിപ്പിച്ചത്. ഇതിന് മുന്നേ ട്രാക്ടർ റാലി നടത്തിയും കർഷകർ പ്രതിഷേധം അറിയിച്ചിരുന്നു. പോസ്റ്റ് ഓഫീസ് വഴിയാണ് കർഷകർ പ്രധാനമന്ത്രിയ്ക്ക് അയച്ചത് എന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സമരം ശക്തമായതോടെ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രവും ഉള്ളത്. മൂന്ന് കാർഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ.