കുവൈറ്റിൽ മുഴുവൻ സമയം കർഫ്യൂ!സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നാണ് കുവൈറ്റിലെ പ്രധാന പരാതി. രാജ്യത്ത് നിലവിൽ അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് ഭാഗിക കർഫ്യു നിലവിലുള്ളത്. ഈ സമയത്ത് പൊതുയിടങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരിക്കും. എന്നാൽ, അല്ലാത്ത സമയങ്ങളിലാണ് നിരത്തുകളിൽ തിരക്ക് കാണുന്നത്. കുവൈറ്റിൽ ഭാഗിക കർഫ്യൂ നടപ്പാക്കിയതിനിടയിലും കർഫ്യു ഇല്ലാത്ത സമയങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് പരാതി. രാജ്യത്ത് നിലവിൽ അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് ഭാഗിക കർഫ്യു നിലവിലുള്ളത്. ഈ സമയത്ത് പൊതുയിടങ്ങൾ ഒഴിഞ്ഞുകിടക്കുകയായിരിക്കും. എന്നാൽ, അല്ലാത്ത സമയങ്ങളിലാണ് നിരത്തുകളിൽ തിരക്ക് കാണുന്നത്.



   കർഫ്യു സമയത്ത് പൊതുയിടങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോൾ മറ്റുള്ള സമയങ്ങളിൽ സാമൂഹിക അകലം പാലിക്കാതെയുള്ള തിരക്ക് കൂടുകയാണ്. രാത്രിയിലെ ഇടപാടുകൾ കൂടി പകൽ സമയത്തേയ്ക്ക് മാറിയതോടെ വൻ തിരക്കാണ്. മാത്രമല്ല, വാഹനങ്ങളിലെ തിരക്കും വർധിച്ചു. കർഫ്യു ഇല്ലാത്ത പകൽ വൈകിട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ പൊതുനിരത്തുകളിൽ വൻതിരക്കാണ്.  ആളുകൾ ജോലിയ്ക്ക് ഇറങ്ങുന്നതും തിരിച്ചുവരുന്നതും ഒരേ സമയത്താണ്. ഇത് തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നു. പുറമെ രോഗലക്ഷണം ഇല്ലാത്തവരിൽ നിന്ന് വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.



  ബസുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രണാതീതമായി തുടരുകയാണ്.  കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഴുവൻ സമയ കർഫ്യുവുമായി സർക്കാർ മുന്നോട്ടുപോകും. അതിനാൽ തന്നെ ജനങ്ങൾ കൊവിഡ് നിയന്ത്രിക്കാനുള്ള സർക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കുവൈറ്റിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരത്തിന് മുകളിലാണ്. മരണനിരക്കിലും ശമനമില്ല. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണവും കൂടിവരികയാണ്.  കർഫ്യു പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ മൂന്ന് ഹർജികളാണ് സമർപ്പിക്കപ്പെട്ടത്.



    കർഫ്യു ഏർപ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മൂന്ന് അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. കുവൈറ്റിൽ നിലവിലുള്ള ഭാഗിത കർഫ്യു ഏർപ്പെടുത്തിയതനെതിരെ സമർപ്പിച്ച ഹർജി അഡ്മിനിസ്‌ട്രേറ്റീവ് കോടതി തള്ളി.  കർഫ്യു ഇല്ലാത്ത പകൽ വൈകിട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ പൊതുനിരത്തുകളിൽ വൻതിരക്കാണ്. കർഫ്യു സമയത്ത് പൊതുയിടങ്ങൾ ഒഴിഞ്ഞു കിടക്കുമ്പോൾ മറ്റുള്ള സമയങ്ങളിൽ സാമൂഹിക അകലം പാലിക്കാതെയുള്ള തിരക്ക് കൂടുകയാണ്. 

Find out more: