
നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള പ്രവാസി ജോലിക്കാർ പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ വാക്സിനേഷൻ കേന്ദ്രങ്ങളിൽ കാര്യമായി എത്തുന്നില്ലെന്ന് അൽ ജരീദ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ബഹ്റൈനിലെ വാക്സിനേഷൻ പൂർണ സുരക്ഷിതമാണ്. ഇതുവരെ എന്തെങ്കിലും പാർശ്വഫലങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വാക്സിൻ എടുക്കാതിരിക്കാൻ ഒരു ന്യായവുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ ഉടൻതന്നെ രജിസ്റ്റർ ചെയ്യാനും മന്ത്രാലയം ആഹ്വാനം ചെയ്തു. വ്രതമാസമായ റമദാനിൽ ഇഫ്ത്താറിന് മുമ്പും ശേഷവുമായി സൗകര്യപ്രദമായ സമയങ്ങളിൽ മിശ്രിഫിലെ പ്രധാന കേന്ദ്രത്തിലുൾപ്പെടെ വാക്സിൻ വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ അറിയിക്കുമെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം വിശ്വാസികൾക്ക് കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സൗദിയിൽ എട്ട് പള്ളികൾ താത്ക്കാലികമായി അടച്ചുപൂട്ടി. സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡൻസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 40 ദിവസങ്ങൾക്കിടെ സൗദിയിൽ 319 മോസ്‌കുകളാണ് താത്ക്കാലികമായി അടച്ചുപൂട്ടിയത്. അണുവിമുക്തമാക്കിയതിന് ശേഷം 306 പള്ളികൾ വീണ്ടും തുറന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖാസിമിൽ നാല്, റിയാദിൽ രണ്ട്, ബഹയിലും കിഴക്കൻ പ്രവശ്യയിലും ഓരോ പള്ളികൾ വീതമാണ് അടച്ചത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിശ്വാസികൾക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൗദിയിൽ ഈ മാസം 13 ന് ആറ് പള്ളികൾ അടച്ചിരുന്നു.