യുഎഇയിലേക്ക് ആഗോള തലത്തിൽ ആളുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിർണായക പ്രഖ്യാപനം നടത്തിയത്. മറ്റു രാജ്യത്തെ ജോലികൾ യുഎഇയിൽ വെച്ച് നിർവഹിക്കാനും താമസിക്കാനും അവസരം നൽകുന്ന റിമോട്ട് വർക്ക് വിസയും ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി കഴിഞ്ഞ വർഷം നിർത്തിവച്ച അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ആശുപത്രികൾക്കും സർജറി സെന്ററുകൾക്കും ദുബായ് ഹെൽത്ത് അതോറിറ്റി അനുമതി നൽകി. ഇന്ന് (മാർച്ച് 21) മുതലാണ് സാധാരണ ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, മറ്റെല്ലാ കൊവിഡ് പെരുമാറ്റച്ചട്ടങ്ങളും നിലനിൽക്കുന്നതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
നേരത്തേ കൊവിഡ് വ്യാപനം രൂക്ഷമായ വേളയിൽ കൊവിഡുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്കു മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ. കാൻസർ, ന്യൂറോ കേസുകൾ, പോലുള്ള സർജറി ചെയ്തില്ലെങ്കിൽ ജീവൻ അപകടത്തിലാവുന്ന സന്ദർഭങ്ങളിലും വാഹനാപകടങ്ങൾ പോലുള്ള ഗുരുതര കേസുകളിലും മാത്രമേ സർജറി പാടുള്ളൂ എന്നായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും ദുബായ് ഹെൽത്ത് അതോറിറ്റി സർക്കുലർ അയച്ചു കഴിഞ്ഞു. കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം ശസ്ത്രക്രിയകൾ നടത്തേണ്ടത്.
പല്ലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ, സൗന്ദര്യം വർധിപ്പിക്കുന്നതിനുള്ള കോസ്‌മെറ്റിക് സർജറികൾ എന്നവയ്ക്ക് ഉൾപ്പെടെ അനുമതി നൽകുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ ഇങ്ങനെ സർജറികൾ പുനരാരംഭിക്കുമ്പോൾ ആശുപത്രിയിൽ ആളുകൾ കൂടാതെ നോക്കണം. അതോടൊപ്പം കൊവിഡ് ചികിൽസയ്ക്കാവശ്യമായ ബെഡുകളും ഐസിയു സംവിധാനങ്ങളും ഒഴിച്ചിടണമെന്നും ദുബായ് ഹെൽത്ത് അതോറിറ്റി നിർദ്ദേശിച്ചു.എന്നാൽ പുതിയ തീരുമാനത്തോടെ ഈ നിരോധനം മാറി. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മാർച്ച് 21 മുതൽ ചെയ്യാനാവും.