വിദേശികളായ അധ്യാപകർക്ക് കുവൈറ്റിൽ നിയന്ത്രണം! ചരിത്ര വിഭാഗത്തിലേക്കുള്ള വിദേശികളായ അധ്യാപകർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്വദേശികളായ അധ്യാപകർ ഈ തസ്തികകളിൽ ഉള്ളതിനാലാണ് വിദേശികളെ നിയമിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. കുവൈറ്റിൽ വിദേശികളായ അധ്യാപകരെ നിയമിക്കുന്നതിൽ നിയന്ത്രണം. മിക്ക സർക്കാർ സ്ഥാപനങ്ങളിലും 90 ശതമാനത്തിലധികം ജോലികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നത് കമ്മിഷൻ പിന്തുണയ്ക്കുന്നു. എന്നാൽ, ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾക്ക് സ്വദേശിവത്കരണ ബാധകമല്ല.
ഈ രണ്ട് മേഖലകളിലും വിദേശികൾക്ക് ചില വിഭാഗങ്ങളിൽ മാത്രമാണ് ജോലിക്കായി അനുമതിയുള്ളതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. കുവൈറ്റികളായ നിരവധി ചരിത്ര അധ്യാപകരാണ് ജോലിക്കായി കാത്തിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അപേക്ഷയെ എതിർത്തുകൊണ്ട് കമ്മീഷൻ പ്രതികരിച്ചു. കുവൈറ്റികൾ, കുവൈറ്റി വനിതകളെ വിവാഹം കഴിക്കുന്ന കുവൈറ്റ്- ഇതര പുരുഷന്മാർ എന്നിവർക്ക് മുൻഗണന നൽകുന്ന നമ്പർ 17/2017 ഉത്തരവ് പ്രകാരമാണിത്. ഈയടുത്ത മാസങ്ങളിലായി വിദേശികളായ തൊഴിലാളികൾക്ക് നിയന്ത്രണം വരുത്താനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.
അതേസമയം ഒമാനിൽ പൊതു മാപ്പു അവസാനിക്കുകയാണ്. മാർച്ച് 31 വരെയാണ് രാജ്യം വിടാൻ രജിസ്റ്റർ ചെയ്യാൻ അനുവതിച്ചിരുന്ന സമയം. 65,173 വിദേശികളാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്.ഇന്നാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി. ഇന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് ജൂൺ 30 വരെ സമയം ലഭിക്കും. അതിനുള്ളിൽ രാജ്യത്ത് നിന്നും പേയാൽ മതിയാകും. അനധികൃതമായി ഒമാനിൽ തങ്ങുന്നവരുണ്ടെങ്കിൽ ഈ സമയം ഉപയോഗപ്പെടുത്തി രാജ്യം വിടണമെന്ന് എംബസികൾ പൗരന്മാർക്ക് നിർദേശം നൽകിയിരുന്നു.
വൃക്തമായ താമസ രേഖകൾ ഇല്ലാതെ രാജ്യത്ത് താമസിക്കുന്നവർക്ക് രാജ്യം വിടാൻ ഒമാൻ സർക്കാർ പൊതുമാപ്പ് നൽകിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി 46,355 പേർ രാജ്യവിട്ട് പോയെന്ന് മന്ത്രാലയം അറിയിച്ചു. ഡിസംബർ 31 വരെയായിരുന്നു ആദ്യ ഘട്ട പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് അത് മാർച്ച് 31 വരെ നീട്ടുകയായിരുന്നു. 2020 നവംബർ 15 മുതലാണ് പൊതുമാപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ഈ പൊതുമാപ്പിലൂടെ രാജ്യം വിടുന്നവർക്ക് ഫീസും പിഴയുമില്ലാതെ സ്വന്തം നാട്ടിലേക്ക് മടങ്ങാം.
Find out more: