മീര ജാസ്മിന് യാതൊരു മാറ്റവുമില്ല; ലോപ്ക്ഷനിൽ നിന്നുള്ള വീഡിയോ പങ്കു വച്ച് നടൻ ജയറാം!  മീര ജാസ്മിനെയും ജയറാമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിയ്ക്കുകയാണ്. സെറ്റിൽ ഷൂട്ടിങിന് ഇടയിൽ എടുത്ത ഒരു വീഡിയോ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ് ജയറാം. വീഡിയോയിൽ ജയറാം - മീര ജാസ്മിൻ ജോഡി പൊരുത്തം കാണാൻ തന്നെ ഭംഗിയാണെന്നും, മീര ജാസ്മിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല എന്നുമൊക്കെയാണ് പ്രേക്ഷകാഭിപ്രായം. വീഡിയോയിൽ ഇരുവർക്കുമൊപ്പം സത്യൻ അന്തിക്കാടിനെയും കാണാം.




  തീൻ മേശയ്ക്ക് മുന്നിലിരുന്ന ക്യാമറയിൽ എന്തോ നോക്കുന്ന മീര ജാസ്മിനെയും ജയറാമിനെയും ആണ് വീഡിയോയിൽ കാണുന്നത്. ഇഖ്ബാൽ കുറ്റിപ്പുറമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. കെ പി എ സി ലളിത, സിദ്ദിഖ്, അംബിക, ഇന്നസെന്റ്, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ ജയറാമും മീര ജാസ്മിനും ഭാര്യാ ഭർത്താക്കന്മാരായിട്ടാണോ അഭിനയിക്കുന്നത് എന്ന സംശയം വീഡിയോയ്ക്ക് തഴെ, കമന്റ് ബോക്‌സിൽ ആരാധകർ പങ്കുവച്ചിട്ടുണ്ട്.  അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദ യാത്ര തുടങ്ങി സത്യൻ അന്തിക്കാട് മീരജാസ്മിനെ നായികയാക്കി ഒരുക്കിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവയാണ്.




  വീണ്ടും ഇരുവരുടെയും ഒത്തു ചേരൽ മികച്ച ഒരു സിനിമ മലയാളത്തിന് തരും എന്ന പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്ക്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയാണ് ചിത്രത്തിൽ പ്രേക്ഷകർക്കുള്ള ഏറ്റവും വലിയ പ്രതീക്ഷ. സന്ദേശം, തലയണമന്ത്രം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മൈ ഡിയർ മുത്തച്ഛൻ, മനസ്സിനക്കരെ, കഥ തുടരുന്നു എന്നിങ്ങനെ ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളും മികച്ച വിജയം നേടിയവയാണ്.




   ജയറാം സത്യൻ അന്തിക്കാടിനൊപ്പം തുടക്ക കാലം മുതലേ ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ജയറാമും മീര ജാസ്മിനും ഭാര്യാ ഭർത്താക്കന്മാരായിട്ടാണോ അഭിനയിക്കുന്നത് എന്ന സംശയം വീഡിയോയ്ക്ക് തഴെ, കമന്റ് ബോക്‌സിൽ ആരാധകർ പങ്കുവച്ചിട്ടുണ്ട്. ഇഖ്ബാൽ കുറ്റിപ്പുറമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. കെ പി എ സി ലളിത, സിദ്ദിഖ്, അംബിക, ഇന്നസെന്റ്, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.

Find out more: