കഥ അവിടെയാണ് ആരംഭിച്ചതെന്ന് കിടിലം ഫിറോസ്! ജനപ്രിയ ഷോയായ ബിഗ് ബോസ് മലയാളത്തിൻറെ മൂന്നാം സീസണിൽ മത്സരിക്കാനെത്തി ശ്രദ്ധ നേടിയയാളാണ് ആർ.ജെ കിടിലം ഫിറോസ്. ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തെ കുറിച്ച് മറ്റ് പല മത്സരാർഥികളും വിവിധ ആരോപണങ്ങൾ ഉന്നയിച്ചത് ഏറെ ചർച്ചയായിരുന്നതുമാണ്. ബിഗ് ബോസ് ഹൗസിൽ വച്ച് കിടിലം ഫിറോസ് പറഞ്ഞ സ്വപ്‌നങ്ങളിൽ പലതും അദ്ദേഹം പുറത്ത് വന്നതിന് ശേഷം നേടി എടുക്കുകയുമുണ്ടായി. അതിലൊന്നാണ് സനാഥാലയം എന്ന വീട്. ഇപ്പോഴിതാ വോയിസ് ഓഫ് കിടിലം എന്ന പേരിൽ തൻറെ ആരാധകർ ചേർന്ന് രൂപീകരിച്ച ചാരിറ്റി ഓർഗനൈസേഷനെ കുറിച്ച് ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഫിറോസ്.




  'സീൻ 1- ഒരാൾ ഒരു ടിവി ഷോയിൽ പോകുന്നു .അയാളെ സപ്പോർട്ട് ചെയ്യാൻ കുറെയേറെപ്പേർ വന്നു ചേരുന്നു . സീൻ 2- അഹങ്കാരിയായ ,വീരവാദക്കാരനായ ,ഒരു ജോലിയും ചെയ്യാതെ ചുമ്മാ വിശ്രമിക്കുന്ന ,ഇഷ്ട താരങ്ങളെ പുകഴ്ത്താത്ത , അച്ചടി ഭാഷ സംസാരിക്കുന്ന അയാളെ വെറുക്കുന്ന ഒരുപാടു പേർ സൃഷ്ടിക്കപ്പെടുന്നു. സീൻ 3- അയാളൊരു ചാരിറ്റി തട്ടിപ്പു വീരനാണ് എന്ന് ഇഷ്ട താരങ്ങൾ സ്‌ക്രീനിൽ വച്ച് കാച്ചുന്നു .അയാൾക്കെതിരെ നിൽക്കുന്ന ,മറ്റു കുറേ പ്രിയതാരങ്ങളെ സപ്പോർട്ട് ചെയ്യുന്നവർ അയാളെ സപ്പോർട് ചെയ്തുനിൽക്കുന്ന കൂട്ടായ്മയെ ചന്നം പിന്നം കളിയാക്കുന്നു. കുടുംബാംഗങ്ങളെ പോലും കടന്നാക്രമിക്കുന്നു. സീൻ 4- ഗെയിം കഴിയുന്നു. അൽപസ്വൽപം അസ്വാരസ്യങ്ങൾ. അയാളിറങ്ങി സ്വപ്നങ്ങളുടെ പിറകെ പോകുന്നു, കേരളത്തിലെ ആദ്യ "സനാഥാലയം"പണിതുയർത്തുന്നു.





  പരസ്പര വിഷയങ്ങളൊക്കെ നേരിട്ടും അല്ലാതെയും മത്സരാർത്ഥികളും, ആർമിക്കാരുമൊക്കെ പറഞ്ഞു തീർക്കുന്നു ശുഭം. (പക്ഷേ ക്ലൈമാക്സ് അതാണെന്ന് കരുതിയ ഒരുപാടു പേർക്ക് തെറ്റി!! കഥ അവിടെയാണ് ആരംഭിച്ചത് !!) ക്ലൈമാക്സ് - അയാളോടൊപ്പം നിന്ന് ,അയാൾക്കായി തെറിവിളി കേട്ട , അധിക്ഷേപിക്കപ്പെട്ട , കരഞ്ഞ , മനസ് മരവിച്ചുപോയ ഒരു കൂട്ടം ചെറുപ്പക്കാർ VOICE OF KIDILAM എന്നൊരു ചാരിറ്റി ഓർഗനൈസേഷൻ രൂപീകരിക്കുന്നു !! VOK-ൻറെ വാക്ക് എന്ന മുദ്രാവാക്യത്തെ അത് ചേർത്ത് പിടിക്കുന്നു !വൃദ്ധ സദനങ്ങളിൽ ഭക്ഷണം വിളമ്പുന്നു ! കഴിഞ്ഞില്ല , ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു കൊച്ചു ഭൂമികയിൽ ജോസച്ചൻ എന്ന വലിയ മനുഷ്യൻ കാലങ്ങളായി വളർത്തുന്ന എച്ച്ഐവി ബാധിച്ച മിടുക്കരും മിടുക്കികളുമായ 44 മക്കളുടെ വിദ്യാഭ്യാസം VOK എന്ന കൂട്ടായ്മ ഏറ്റെടുക്കുന്നു ! അവഹേളിച്ചവരുടെ മുഖത്ത് നോക്കി ആ 44 എച്ച്ഐവി പോസിറ്റീവ് ആയ മക്കൾ നിഷ്കളങ്കമായി ചിരിക്കുന്നു ! ഒപ്പം താനെ സേർന്ത ഈ കൂട്ടവും !!





   അത്രമേൽ പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ, എത്രയോ ചാരിതാർഥ്യത്തോടെയാണ് ഞാനാ വേദിയിൽ നിന്നത് എന്നറിയുമോ ? ആ നാല്പതിനാല് മക്കളുടെ വിദ്യാഭ്യാസ സഹായം ആദ്യം നൽകി ഉത്‌ഘാടനം ചെയ്തത് എൻറെ കുഞ്ഞു മാലാഖ കുഞ്ഞുങ്ങളാണ് എന്നതുകൊണ്ട് മാത്രമല്ല . ഇത്രമേൽ അക്രമിക്കപ്പെട്ടിട്ടും നിങ്ങൾ പ്രവർത്തികമാക്കിയ ഈ നന്മ കണ്ടിട്ടാണ് ! സ്നേഹം മാത്രം നിറഞ്ഞ കുറേ മനുഷ്യർ, ഇഷ്ടം മാത്രം നിറഞ്ഞ കുറേ കുരുന്നുകളുടെ വിദ്യാഭ്യാസത്തെ ഏറ്റെടുത്തിരിക്കുന്നു !!!! ഒരു ടിവി ഷോ അതിൻറെ വഴിക്കു പോയിട്ടും പോകാതെ എനിക്കൊപ്പം സഞ്ചരിച്ച ഒരു ജനത !! ഒരു ലക്ഷം രൂപയോളം വരുന്ന പഠനോപകരണങ്ങളാണ് നമുക്കവിടെ എത്തിച്ചു നൽകാനായത് !! ഒരുപാട് അഭിമാനം VOK യുടെ ഓരോ അംഗങ്ങളോടും. അന്നുപറഞ്ഞത് ആവർത്തിക്കുന്നു . മരിക്കുവോളം നമ്മൾ ഒരുമിച്ചുണ്ടാകും . എനിക്ക് നിങ്ങളും നിങ്ങൾക്ക് ഞാനും എന്ന നിലയിലല്ല ! നിങ്ങൾക്കൊപ്പം ഞാനും ഒരുമിച്ചു സമൂഹത്തോടൊപ്പം എന്ന നിലയിൽ !!!!ഇനിയുമിനിയും ഒരുപാടൊരുപാട് നന്മകൾ ചെയ്യാൻ !!! ഒറ്റക്കെട്ടായി നമ്മൾ ! VOK!!! അത്രമേൽ ഇഷ്ടം ,ബഹുമാനം നിങ്ങളോട് പരക്കട്ടെ പ്രകാശം'', കിടിലം ഫിറോസ് കുറിച്ചിരിക്കുകയാണ്.

Find out more: