സംസ്‌ഥാനത്ത്‌ ഒമിക്രോൺ ഉയരുന്നു; ആശങ്ക കൂടുതൽ! ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം 19 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ 57 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആശങ്ക വർദ്ധിപ്പിച്ച് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂർ, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവർ യുകെ 3, യുഎഇ 2, അയർലാൻഡ് 2, സ്‌പെയിൻ 1, കാനഡ 1, ഖത്തർ 1, നെതർലാൻഡ് 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.





   കേരളത്തിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ യുകെ 1, ഖാന 1, ഖത്തർ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് ഒമിക്രോൺ വകഭേദം ബാധിച്ചത്. തൃശൂരിലുള്ളയാൾ യുഎഇയിൽ നിന്നും കണ്ണൂരിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. യുകെയിൽ നിന്നുമെത്തിയ 26 വയസുകാരി, ഖാനയിൽ നിന്നുമെത്തിയ 55 വയസുകാരൻ, ഖത്തറിൽ നിന്നുമെത്തിയ 53 വയസുകാരൻ, സമ്പർക്കത്തിലൂടെ 58 വയസുകാരി, 65 വയസുകാരൻ, 34 വയസുകാരൻ എന്നിവർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥീരീകരിച്ചത്. യുഎഇയിൽ നിന്നും തൃശൂരിലെത്തിയ 28 വയസുകാരൻ, ഷാർജയിൽ നിന്നും കണ്ണൂരിലെത്തിയ 49 വയസുകാരൻ എന്നിവർക്കുമാണ് രോഗം സ്ഥീരീകരിച്ചത്.






   എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. യുകെയിൽ നിന്നുമെത്തിയ 23, 44, 23 വയസുകാർ, യുഎഇ നിന്നുമെത്തിയ 28, 24 വയസുകാർ, അയർലാൻഡിൽ നിന്നുമെത്തിയ 37 വയസുകാരി, 8 വയസുകാരി, സ്‌പെയിനിൽ നിന്നുമെത്തിയ 23 വയസുകാരൻ, കാനഡയിൽ നിന്നുമെത്തിയ 30 വയസുകാരൻ, ഖത്തറിൽ നിന്നുമെത്തിയ 37 വയസുകാരൻ, നെതർലാൻഡിൽ നിന്നുമെത്തിയ 26 വയസുകാരൻ, എന്നിവർക്കാണ് എറണാകുളത്ത് ഒമിക്രോൺ സ്ഥീരീകരിച്ചതെന്നാണ് വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നത്. 





  എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണുന്നവർ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
 
 

Find out more: