തൻറെ രാജ്യസഭാ അംഗത്വത്തെക്കുറിച്ച് ലത മങ്കേഷ്കർ പറഞ്ഞത് ഇപ്രകാരം! സോഷ്യൽ മീഡിയയിലും മറ്റും പ്രിയ ഗായികയുടെ ഗാനങ്ങൾ നിറയുകയുമാണ്. ചലച്ചിത്ര രംഗത്തിന് പുറത്ത് രാജ്യസഭ അംഗമായും ലതാ മങ്കേഷ്കർ പ്രവർത്തിച്ചിരുന്നു. ആറുവർഷക്കാലം രാജ്യസഭ അംഗമായിരുന്നെങ്കിലും പാർലമെൻറ് അംഗത്തിനുള്ള അലവൻസുകളൊന്നും അവർ വാങ്ങിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ലത മങ്കേഷ്കറിൻറെ വിയോഗത്തിന് പിന്നാലെ അവരെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഈ കാലത്തൊന്നും ഒരു അലവൻസുകളും അവർ സ്വീകരിച്ചില്ലെന്നാണ് വിവരാവകാശ രേഖയെ അടിസ്ഥാനമാക്കി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ശമ്പളവും അലവൻസുകളുമായി ലതയ്ക്ക് ലഭിച്ച ചെക്കുകളെല്ലാം അക്കൗണ്ട്സ് വകുപ്പിൽത്തന്നെ തിരിച്ചെത്തിയിരുന്നു. ബിജെപി പിന്തുണയോടെ 1999 നവംബർ 22 മുതൽ 2005 നവംബർ 21 വരെയായിരുന്നു ലത മങ്കേഷ്കർ രാജ്യസഭാംഗമായിരുന്നത്. ഈ ആറ് വർഷത്തിനിടക്ക് വെറും ഒരേയൊരു ചോദ്യം മാത്രമായിരുന്നു ലത മങ്കേഷ്കർ രാജ്യസഭയിൽ ഉന്നയിച്ചത്. ട്രെയിനുകളുടെ പാളം തെറ്റൽ സംബന്ധിച്ചായിരുന്നു അത്. ''വിവിധ സെക്ഷനുകളിൽ തീവണ്ടികളുടെ പാളംതെറ്റൽ വർധിക്കുന്നു എന്നതിൽ വസ്തുതയുണ്ടോ? ആണെങ്കിൽ, 2000 മുതലുണ്ടായ പാളം തെറ്റലുകളുടെ എണ്ണം എത്ര? ഇതുമൂലം റെയിൽവേക്കുണ്ടായ ഏകദേശ നഷ്ടം എത്രയാണ്? ഇത്തരം സംഭവങ്ങൾ തടയാൻ എന്ത് നടപടികളാ താൻ ഒരിക്കലും പാർലമെൻറിന് യോജിച്ച വ്യക്തിയായിരുന്നില്ലെന്നാണ് രാഷ്ട്രീയത്തെക്കുറിച്ചും രാജ്യസഭ അംഗത്വത്തെക്കുറിച്ചും ലത മങ്കേഷ്കർ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. '
ആറ് വർഷത്തിനിടയിൽ വെറും 12 ദിവസം മാത്രമായിരുന്നു അവർ പാർലമെൻറിൽ ഹാജരായിരുന്നത്. ഇതിനെച്ചൊല്ലി ആ കാലത്ത് വിവാദവും ഉടലെടുത്തിരുന്നു. ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും തന്നെ വന്നുകണ്ട, എൽ കെ അദ്വാനിയോടും അടൽ ബിഹാരി വാജ്പേയിയോടുമുള്ള ബഹുമാനത്താൽ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. താൻ ഒരു പാർട്ടിയിലും അംഗമല്ലെന്നും ലത അഭിമുഖത്തിൽ പറഞ്ഞതായി ന്യൂസ് 18യെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. താൻ പാർലമെൻറിന് യോജിച്ച വ്യക്തിയല്ലെന്ന് എപ്പോഴും തോന്നിയിരുന്നെന്നാണ് രാജ്യസഭ അംഗത്വത്തെക്കുറിച്ച് ലത പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. "രാജ്യസഭാ കാലം സന്തോഷകരമായിരുന്നു. പാർലമെൻറിൽ അംഗമാകാൻ എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല.
രാജ്യസഭ അംഗമാകാൻ ആവശ്യപ്പെട്ടവരോട് തന്നെ ഒഴിവാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. രാഷ്ട്രീയത്തെക്കുറിച്ച് എനിക്കെന്തറിയാം" എന്നായിരുന്നു ലത മങ്കേഷ്കർ പറഞ്ഞത്. 'വിവിധ സെക്ഷനുകളിൽ തീവണ്ടികളുടെ പാളംതെറ്റൽ വർധിക്കുന്നു എന്നതിൽ വസ്തുതയുണ്ടോ? ആണെങ്കിൽ, 2000 മുതലുണ്ടായ പാളം തെറ്റലുകളുടെ എണ്ണം എത്ര? ഇതുമൂലം റെയിൽവേക്കുണ്ടായ ഏകദേശ നഷ്ടം എത്രയാണ്? ഇത്തരം സംഭവങ്ങൾ തടയാൻ എന്ത് നടപടികളാ താൻ ഒരിക്കലും പാർലമെൻറിന് യോജിച്ച വ്യക്തിയായിരുന്നില്ലെന്നാണ് രാഷ്ട്രീയത്തെക്കുറിച്ചും രാജ്യസഭ അംഗത്വത്തെക്കുറിച്ചും ലത മങ്കേഷ്കർ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആറ് വർഷത്തിനിടയിൽ വെറും 12 ദിവസം മാത്രമായിരുന്നു അവർ പാർലമെൻറിൽ ഹാജരായിരുന്നത്.
Find out more: