തെരഞ്ഞെടുപ്പിനിടെ കേരളത്തിനെതിരെ ആയുധമാക്കി യോഗി! രാഷ്ട്രീയ അക്രമം ആയിരുന്നു പലപ്പോഴും കേരളത്തിനെതിരെ യോഗി ആയുധമാക്കിയത്. യുപി കേരളവും ബംഗാളും കശ്മീരും ആക്കാതിരിക്കാൻ വോട്ടവകാശം ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് ദിവസത്തിലും യോഗി ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കേരളത്തിനെതിരെ യോഗി ആദിത്യനാഥ് തൊടുത്തുവിട്ട പ്രസ്താവനകൾ വിവാദക്കോളങ്ങളിൽ ഇടംപിടിച്ചിരുന്നു. നീതി ആയോഗിന്റെ ഏറ്റവും പുതിയ സാമൂഹ്യവികസന സൂചിക അനുസരിച്ച് എല്ലാ മേഖലയിലും മുന്നിലുള്ള സംസ്ഥാനമായ കേരളത്തിന് എതിരെ ആയിരുന്നു യോഗി ആദിത്യനാഥിന്റെ രൂക്ഷ വിമർശനം. യുപിയിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആയിരുന്നു കേരളത്തിനെതിരെ ആദിത്യനാഥ് പരാമർശിച്ചത്.
'കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. കലാപഹാരികൾ ഭീഷണി മുഴക്കുകയാണ്. യുപി കേരളമാകാൻ താമസമുണ്ടാകില്ല', യോഗിയുടെ വാക്കുകൾ. കേരളത്തിലെ സ്ഥിതി യുപിയിലും പടർത്താനാണ് നീക്കമെന്നാണ് യോഗിയുടെ വിമർശനം. വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇരു സംസ്ഥാനങ്ങളിലെയും നേതാക്കൾ തമ്മിൽ വാക് പോരിൽ ഏർപ്പെടുകയും ചെയ്തു. വോട്ട് എണ്ണി തുടങ്ങിയപ്പോൾ ബിജെപിയും എസ്പിയും ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നെങ്കിലും പിന്നീട് ബിജെപി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. എന്നാൽ, എസ്പി തുടക്കം മുതലുള്ള ട്രെൻഡ് കൃത്യമായി തുടർന്നു പോരുന്നുണ്ട്. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നേടി ബിജെപി.
അവസാന ഫലസൂചനകൾ പുറത്തുവരുമ്പോൾ 287 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 107 സീറ്റുകളിൽ എസ്പി ലീഡ് ചെയ്യുന്നു. ബിഎസ്പി 2, കോൺഗ്രസ് 3 എന്നീ സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്സിറ്റ്പോളുകളും ഉത്തർപ്രദേശ് ബിജെപി ഭരിക്കുമെന്ന് ആയിരുന്നു പ്രവചിച്ചിരുന്നത്. കഴിഞ്ഞ പ്രാവശ്യത്തേതിൽ നിന്ന് സീറ്റുകൾ കുറയുമെങ്കിലും ഭരണ തുടർച്ചയുണ്ടാകുമെന്നാണ് എല്ലാ സർവേകളും പ്രവചിച്ചത്. രാഷ്ട്രീയ അക്രമം ആയിരുന്നു പലപ്പോഴും കേരളത്തിനെതിരെ യോഗി ആയുധമാക്കിയത്. യുപി കേരളവും ബംഗാളും കശ്മീരും ആക്കാതിരിക്കാൻ വോട്ടവകാശം ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് ദിവസത്തിലും യോഗി ആഹ്വാനം ചെയ്തിരുന്നു.
വോട്ട് എണ്ണി തുടങ്ങിയപ്പോൾ ബിജെപിയും എസ്പിയും ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നെങ്കിലും പിന്നീട് ബിജെപി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. എന്നാൽ, എസ്പി തുടക്കം മുതലുള്ള ട്രെൻഡ് കൃത്യമായി തുടർന്നു പോരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്സിറ്റ്പോളുകളും ഉത്തർപ്രദേശ് ബിജെപി ഭരിക്കുമെന്ന് ആയിരുന്നു പ്രവചിച്ചിരുന്നത്. കഴിഞ്ഞ പ്രാവശ്യത്തേതിൽ നിന്ന് സീറ്റുകൾ കുറയുമെങ്കിലും ഭരണ തുടർച്ചയുണ്ടാകുമെന്നാണ് എല്ലാ സർവേകളും പ്രവചിച്ചത്.
Find out more: