മാടപ്പള്ളിയെ നന്ദിഗ്രാമാക്കാൻ ശ്രമം: കോടിയേരി! കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമോചന സമരം പോലെ ചങ്ങനാശേരിയിൽ സമരത്തിനു തുടക്കമിട്ടത് ഇതുകാരണമാണ്. അവിടെ മതമേലധ്യക്ഷന്മാർ സന്ദർശിച്ചിരുന്നു. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിശാലമായ ഇടതുപക്ഷ വിരുദ്ധ സഖ്യമുണ്ടാക്കാനാണ് ഒരുക്കം. എന്നാൽ 57 അല്ല 2022 എന്നോർക്കണം. ബിജെപിയും എസ്ഡിപിഐയും ജമാത്തെ ഇസ്ലാമിയുമൊക്കെ ഈ സഖ്യത്തിലുണ്ട്. രാഷ്ട്രീയത്തിൻ്റെ പേരിൽ അവർ യോജിക്കുന്നുവെങ്കിൽ ആയിക്കോട്ടെ, എന്നാൽ സിൽവർ ലൈനിൻ്റെ പേരിൽ വേണ്ടെന്നും കോടിയേരി പറഞ്ഞു.




    കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ മറവിൽ രണ്ടാം വിമോചന സമരത്തിനു നീക്കം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാടപ്പള്ളിയെ മറ്റൊരു നന്ദിഗ്രാമാക്കാനാണ് ശ്രമിച്ചത്. കെ റെയിലിനു പകരം കെ സുധാകരൻ മുന്നോട്ട് വെച്ച ഫ്ലൈ ഇൻ കേരള എന്ന ബദൽ തമാശയാണെന്നും കോടിയേരി പറഞ്ഞു. എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ട്, അവിടെയൊന്നും കോൺഗ്രസ് സമരമില്ല. നൂറു കൊല്ലം മുമ്പ് നടത്തേണ്ട സമരമാണിത്. സ്ത്രീകൾക്കെതിരെ ഒരതിക്രമവും ഇവിടെ നടക്കില്ല. കുട്ടികളെയും സ്ത്രീകളെയും സമരത്തിന് ഇറക്കാതിരിക്കുന്നതാണ് നല്ലത്. വിമോചന സമര കാലഘട്ടമല്ല ഇതെന്ന് ഓർക്കണം. ഇടതുപക്ഷ വിരുദ്ധത കേരളത്തിൽ ഇനി ഏശാൻ പോകുന്നില്ല.




    സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളുടെ പിന്നാലെ സിപിഎം പോകില്ല. ആർഎസ്എസ് ഹെഡ്ക്വാർട്ടേർസിൽ നിന്ന് അനുമതി കിട്ടാത്തതാണ് കെ സുധാകരൻ്റെ പ്രശ്നം. സെമിനാറിലേക്ക് ആർഎസ്എസിനെ ക്ഷണിക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. സുധാകരൻ പറയും പോലെ വിമാനമിറക്കാൻ ഇവിടെ വിമാനത്താവളം വേണ്ടേയെന്നും കോടിയേരി ചോദിച്ചു. എന്തെങ്കിലും നിലപാട് വേണ്ടേ ഒരു നേതാവിന്. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.





വിമോചന സമരം പോലെ ചങ്ങനാശേരിയിൽ സമരത്തിനു തുടക്കമിട്ടത് ഇതുകാരണമാണ്. അവിടെ മതമേലധ്യക്ഷന്മാർ സന്ദർശിച്ചിരുന്നു. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിശാലമായ ഇടതുപക്ഷ വിരുദ്ധ സഖ്യമുണ്ടാക്കാനാണ് ഒരുക്കം. എന്നാൽ 57 അല്ല 2022 എന്നോർക്കണം. ബിജെപിയും എസ്ഡിപിഐയും ജമാത്തെ ഇസ്ലാമിയുമൊക്കെ ഈ സഖ്യത്തിലുണ്ട്. രാഷ്ട്രീയത്തിൻ്റെ പേരിൽ അവർ യോജിക്കുന്നുവെങ്കിൽ ആയിക്കോട്ടെ, എന്നാൽ സിൽവർ ലൈനിൻ്റെ പേരിൽ വേണ്ടെന്നും കോടിയേരി പറഞ്ഞു.

Find out more: