കൊവിഷീൽഡ്; ബൂസ്റ്റർ ഡോസിന്റെ വിലയെത്ര? സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് ഇപ്രകാരം! കൊവിഷീൽഡിന്റെ ബൂസ്റ്റർ ഡോസിന് 600 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാനുള്ള നിർദ്ദേശവുമായി കേന്ദ്രസർക്കാർ വന്നതിന് പിന്നാലെ വില പുറത്തുവിട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട്. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം പൂർത്തിയാക്കിയവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ ലഭിക്കുവാൻ അർഹതയുണ്ട്. ഞായറാഴ്ച മുതൽ എല്ലാ സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാകും.ഏപ്രിൽ 10 മുതൽ സ്വകാര്യ ആശുപത്രികളിലൂടെയാണ് പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ ലഭിച്ച് തുടങ്ങുക.
ഇതുവരെ, 2.4 കോടിയിലധികം ബൂസ്റ്റർ ഡോസ് വാക്സിനുകൾ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കും അറുപത് വയസ് കഴിഞ്ഞവർക്കും വാക്സിൻ ലഭിച്ചുകഴിഞ്ഞു. അതേസമയം, ബൂസ്റ്റർ ഡോസിനൊപ്പം നിലവിലുളള സൗജന്യ വാക്സിനേഷൻ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള ഒന്നാം ഡോസ്, രണ്ടാം ഡോസ് വാക്സിനുകളുടെ വിതരണവും ഇതോടൊപ്പം ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിതരണവും ഇനിയും തുടരും. കൊവിഡ് വാക്സിനേഷൻ രോഗബാധയുടെ തീവ്രത കുറയ്ക്കുമെങ്കിലും, കാലക്രമേണ വാക്സിനേഷൻ ഫലപ്രദമാകുമെന്ന് വ്യത്യസ്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് പ്രത്യേകിച്ച് 65 വയസും അതിൽ കൂടുതലുമുള്ളവരിൽ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.
വാക്സിനേഷന്റെ വേഗത വർധിപ്പിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് 60 വയസിനു താഴെ പ്രായമുള്ളവർക്ക് സ്വാകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം. രാജ്യത്ത് 18 വയസ് തികഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്സിൻ നൽകാനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. നിലവിൽ എല്ലാവർക്കും നൽകുന്ന രണ്ട് ഡോസ് വാക്സിനു പുറമെയാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വിതരണം. 18 വയസിനു മുകളിൽ പ്രായമുള്ളതും രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 9 മാസം പൂർത്തിയാക്കുകയും ചെയ്തവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ അർഹതയുള്ളത്.
ഇവർക്ക് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാമെന്നു കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഇതോടൊപ്പം നിലവിലുളള സൗജന്യ വാക്സിനേഷൻ തുടരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള ഒന്നാം ഡോസ്, രണ്ടാം ഡോസ് വാക്സിനുകളുടെ വിതരണവും ഇതോടൊപ്പം ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ , 60 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വാക്സിനുകളുടെ വിതരണവും ഇനിയും തുടരും.
Find out more: