മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരോടു സംസാരിക്കുമ്പോൾ ഇംഗ്ലീഷ് സംസാരിക്കണ്ട ഹിന്ദി മതിയെന്ന് അമിത് ഷാ! കേന്ദ്രസർക്കാർ ഭരണഭാഷ ഔദ്യോഗികഭാഷയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ ഹിന്ദിയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കാൻ ഇംഗ്ലീഷിനു പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിൻ്റെ ഐക്യത്തിൽ ഔദ്യോഗികഭാഷ വലിയൊരു ഘടകമായി മാറേണ്ട സമയമാണ് ഇത്. വിവിധ സംസ്ഥാനങ്ങളിലുള്ള പല ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ അത് രാജ്യത്തിൻ്റെ ഭാഷയായി മാറും.






   " അമിത് പാ പറഞ്ഞു. പാർലമെൻററി ഔദ്യോഗിക ഭാഷ സമിതിയുടെ 37-ാം യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. "ഔദ്യോഗികഭാഷ ഭരണഭാഷയായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദിയുടെ പ്രാധാന്യം വർധിക്കും. ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാര‍്ഥികളെ ഹിന്ദി കൂടുതലായി പഠിപ്പിക്കണമെന്നും ഹിന്ദി പരീക്ഷകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.അതേസമയം, ഹിന്ദി തന്നെ ഇംഗ്ലീഷിനു പകരമായി ഉപയോഗിക്കാമെന്നും മറ്റു പ്രാദേശിക ഭാഷകൾ ഉപയോഗിക്കേണ്ടെന്നുമുള്ള നിലപാടിലാണ് അമിത് ഷാ. 





  അതേസമയം, മറ്റു ഭാഷകളിൽ നിന്ന് വാക്കുകൾ ഉൾക്കൊണ്ട് ഹിന്ദി കൂടുതൽ ഉപയോഗപ്രദമാകണമെന്നും അമിത് ഷാ നിർദേശിച്ചിട്ടുണ്ട്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്ക് പുതുതായി 22,000 ഹിന്ദി അധ്യാപകരെ നിയമിച്ചിട്ടുണ്ടന്നും ഒൻപത് ഗോത്രവിഭാഗങ്ങൾ അവരുടെ പ്രാദേശിക ഭാഷകൾ ദേനവാഗിരി ലിപിയിലേയ്ക്ക് മാറ്റിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു. പത്താം ക്ലാസ് വരെ ഹിന്ദി നിർബന്ധമായും പഠിപ്പിക്കാമെന്ന് ഈ സംസ്ഥാനങ്ങൾ സമ്മതിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.






  കേന്ദ്ര കാബിനറ്റിൻ്റെ അജണ്ട എഴുതുമ്പോൾ 70 ശതമാനവും ഹിന്ദിയാണ് ഉപയോഗിക്കുന്നതെന്ന് അമിത് ഷാ സമിതിയിലെ അംഗങ്ങളെ അറിയിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.  റിപ്പോർട്ടിൻ്റെ 11-ാം വാല്യം ഐകകണ്ഠ്യേന അംഗീകരിച്ച സമിതി ഇത് രാഷ്ട്രപതിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.  ഔദ്യോഗികഭാഷ ഭരണഭാഷയായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദിയുടെ പ്രാധാന്യം വർധിക്കും. രാജ്യത്തിൻ്റെ ഐക്യത്തിൽ ഔദ്യോഗികഭാഷ വലിയൊരു ഘടകമായി മാറേണ്ട സമയമാണ് ഇത്. വിവിധ സംസ്ഥാനങ്ങളിലുള്ള പല ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ അത് രാജ്യത്തിൻ്റെ ഭാഷയായി മാറും." അമിത് പാ പറഞ്ഞു.
 

Find out more: