കെഎസ്ആ‍ർടിസി പണിമുടക്ക്; ഇന്ന് അ‍ർധരാത്രി മുതൽ 24 മണിക്കൂർ വരെ! ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങുന്നത്. സിഐടിയു പണിമുടക്കിൽ നിന്നും വിട്ടുനിക്കും. വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ. തുടർന്ന് ഈ മാസം പത്തിന് ശമ്പളം നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും ബിഎംഎസും ഇത് അംഗീകരിക്കാൻ തയ്യാറായില്ല. 




   പത്താം തിയതി ശമ്പളം നൽകാമെന്ന വാഗ്ദാനം അംഗീകരിച്ചാണ് സിഐടിയു പണിമുടക്കിൽ നിന്നും വിട്ടുനിൽക്കുന്നത്. സിഐടിയു, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എംഡി ബിജു പ്രഭാകറും ചർച്ച നടത്തിയിരുന്നു. ശമ്പളം വൈകുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഈ മാസം 21ന് ശമ്പളം നൽകാമെന്നാണ് മന്ത്രിയും എംഡിയും ജീവനക്കാരെ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. സമര പ്രഖ്യാപനത്തിനു പിന്നാലെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി 30 കോടി രൂപ സർക്കാർ അനുവദിച്ചു. പെൻഷനും ബാങ്കുകൾക്കുള്ള കുടിശിക ഇനത്തിലും 202 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.   വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ. 





ശമ്പള വിതരണം പ്രതിസന്ധിയിലായതിനെത്തുടർന്ന് ഈ മാസം 28ന് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ പതിനാല് മുതൽ യൂണിറ്റ് കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും ശമ്പളം ലഭിക്കുന്നതുവരെ അനിശ്ചിതകാല റിലേ നിരാഹാരം നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ എത്തിയിട്ട് പോലും മാർച്ച് മാസത്തെ ശമ്പളം ലഭിച്ചില്ലെന്ന് സിഐടിയു പറയുന്നു. കെ - സ്വിഫ്റ്റിൽ എം പാനൽ ജീവനക്കാരെ നിയമിക്കുന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതായും സിഐടിയു ആരോപിച്ചു. മന്ത്രിയുടെ മറുപടിയിൽ തൃപ്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജോലി ചെയ്താൽ യഥാസമയത്ത് ശമ്പളം ലഭിക്കണം. ചില ഉദ്യോഗസ്ഥർ അപക്വമായി സർവീസ് ഷെഡ്യൂളും തീരുമാനിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Find out more: