പിണറായിയുടെ കൗണ്ട് ഡൗൺ തുടങ്ങി; പി സി ജോർജ്! വിവാദ പ്രസംഗങ്ങളിൽ ഖേദമില്ലെന്നും രണ്ടിടത്തും പറഞ്ഞത് കുറഞ്ഞുപോയെന്നും മുൻ പൂഞ്ഞാർ എംഎൽഎ വ്യക്തമാക്കി. തന്റെ ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകുമെന്നും വീട്ടിലേക്കാൾ സുഖമാണ് ജയിലിലെന്നും പിസി ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്ജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് പിസി ജോർജിന്റെ വിമർശനം ഉണ്ടായിരിക്കുന്നത്. വിഎസ് അച്യുതാനന്ദനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോർജ് ആരോപിച്ചു. താൻ എന്നും വിഎസിന്റെ ആളാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്രെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പി സി ജോർജ്. പോലീസിനെ ഉപയോഗിച്ച് നിശബ്ദനാക്കാൻ പിണറായി ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.






   ഇന്നലെ പോലീസ് നൽകിയത് നാല് നോട്ടീസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ മുങ്ങാൻ തീരുമാനിച്ചാൽ ഒരു വർഷം എടുത്താലും പിണറായിക്ക് തന്നെ പിടിക്കാൻ ആകില്ലെന്നും പി സി ജോർജ് വെല്ലുവിളിച്ചു. തന്നെ കുടുക്കാൻ തീരുമാനിച്ചത് മുതൽ പിണറായിയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണെന്നും ജോർജ് പറഞ്ഞു. ‘‘പിണറായി വിജയന് എന്നെ ഒരു ചുക്കും ചെയ്യാനാകില്ല. ഞാൻ ഇപ്പോൾ ഇവിടെനിന്ന് മുങ്ങിയാൽ ഒരു വർഷം കഴിഞ്ഞാലും പിണറായിയുടെ പൊലീസിന് എന്നെ പിടിക്കാനാകില്ല. ഞാൻ ജനാധിപത്യ വിശ്വാസി ആയതുകൊണ്ട് നോട്ടിസ് കിട്ടിയപ്പോൾത്തന്നെ പൊലീസ് സ്റ്റേഷനിലെത്തി. അറസ്റ്റു ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് എത്തിയത്.’’ ‘‘മഹാരാജാസ് കോളജിൽ വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ വെട്ടി കൊലപ്പെടുത്തിയവരുടെ തോളിൽ കയ്യിട്ടാണ് പിണറായി വിജയൻ പി സി ജോർജിനെ വർഗീയവാദി എന്നു വിളിക്കുന്നത്.





   ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രമാണ് പിണറായിയുടേത്. 2014 ലേയും 2019 ലെ തെരഞ്ഞെടുപ്പുകളിലും പിണറായി നടപ്പാക്കിയത് ഈ പദ്ധതി തന്നെയാണ്. തൃക്കാക്കരയെ വർഗീയമായി ചേരിതിരിക്കുന്ന പിണറായിയാണ് എന്നെ വർഗീയവാദി എന്നു വിളിക്കുന്നത് എന്നതിൽ പുച്ഛം തോന്നുന്നു.’’ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘‘ഞാൻ ആരെയും കൊല്ലുകയോ കലാപത്തിന് ആഹ്വാനം നൽകുകയോ ആരുടെയെങ്കിലും കയ്യും കാലും വെട്ടുകയോ ചെയ്തിട്ടില്ല. എന്റെ മുന്നിൽ കണ്ടിട്ടുള്ള സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക എന്ന ധർമമാണ് ഞാൻ നിർവഹിക്കുന്നത്. അത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമയാണ്.






 ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തിയുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ, അത് ആ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്നു വരുത്തിതീർത്ത് സമുദായത്തിന്റെ വോട്ട് മുഴുവൻ കൈക്കലാക്കാനാണ് ഇവിടെ ഇടതു–വലതു മുന്നണികൾ ശ്രമിക്കുന്നത്.’’ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിലാണ് പിസി ജോർജിന്റെ വിമർശനം ഉണ്ടായിരിക്കുന്നത്. വിഎസ് അച്യുതാനന്ദനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോർജ് ആരോപിച്ചു. താൻ എന്നും വിഎസിന്റെ ആളാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

Find out more: