എന്താണ് നാഷണൽ ഹെറാൾഡ് കേസ്; രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നതെന്തിന്? മറ്റ് നേതാക്കൾ അടക്കം എഐസിസി ആസ്ഥാനത്തും മറ്റുമായി പ്രതിഷേധം ഉയർത്തുകയും ചെയ്യുകയാണ്. കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുകയാണ്. എന്താണ് നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസ്?, എവിടെ നിന്നുമാണ് കേസിന്റെ തുടക്കം?, എന്തിനാണ് കോൺഗ്രസ് അധ്യക്ഷയേയും മകനേയും ഇഡി ചോദ്യം ചെയ്യുന്നത്? എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. സുബ്രഹ്മണ്യം സ്വാമിയുടെ നിയമപോരാട്ടമായ നാഷണൽ ഹെറാൾഡ് കേസിന്റെ നാൾ വഴികളിലൂടെ. അതേസമയം, സാധാരണക്കാർക്കിടയിൽ വർഷങ്ങൾ പഴക്കമുള്ള നാഷണൽ ഹെറാൾഡ് കേസിനേക്കുറിച്ച് ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.
1937ൽ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എജെഎൽ) എന്ന കമ്പനിയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 5,000 സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരി ഉടമകളാക്കിയാണ് പത്രത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ കമ്പനി ഖ്വാമി ആവാസ് എന്ന ഉർദ്ദുവിലും നവജീവൻ എന്ന ഹിന്ദിയിലുമായി രണ്ട് പത്രങ്ങൾകൂടി ഈ കമ്പനി തുടങ്ങിയിരുന്നു. 1937ൽ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എജെഎൽ) എന്ന കമ്പനിയാണ് ഈ പത്രം പ്രസിദ്ധീകരിച്ചിരുന്നത്. 5,000 സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരി ഉടമകളാക്കിയാണ് പത്രത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. ഈ കമ്പനി ഖ്വാമി ആവാസ് എന്ന ഉർദ്ദുവിലും നവജീവൻ എന്ന ഹിന്ദിയിലുമായി രണ്ട് പത്രങ്ങൾകൂടി ഈ കമ്പനി തുടങ്ങിയിരുന്നു. പിന്നീട്, 1942 ബ്രിട്ടീഷ് ഭരണകൂടം പത്രത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. 1947ൽ സ്വാതന്ത്ര്യ ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് വേണ്ടിം അദ്ദേഹം പത്രത്തിന്റെ ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയും ചെയ്തു.
പിന്നീട്, 1942 ബ്രിട്ടീഷ് ഭരണകൂടം പത്രത്തെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പക്ഷെ പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. 1947ൽ സ്വാതന്ത്ര്യ ലഭിച്ചതിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് വേണ്ടിം അദ്ദേഹം പത്രത്തിന്റെ ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയും ചെയ്തു. 2012ലാണ് ഗാന്ധി കുടുംബത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിക്കുന്നത്. നാഷണൽ ഹെറാൾഡ് അടച്ചുപൂട്ടുന്നതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. പത്രത്തിന്റെ ബാധ്യത തീർക്കുന്നതിന് നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് കോൺഗ്രസ് 90 കോടി രൂപ നൽകി. എന്നാൽ, ഈ തുക തിരിച്ചടക്കാൻ എജെഎല്ലിന് കഴിഞ്ഞില്ല.
2010ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറകട്ർമാരായി യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയും. കോൺഗ്രസ് നൽകിയ വായ്പ പിന്നീട്, യംഗ് ഇന്ത്യയുടെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ എജിഎൽ യംഗ് ഇന്ത്യയ്ക്ക് പണം നൽകേണ്ടതായി വന്നു. എന്നാൽ, രണ്ടായിരം കോടിയോളം വരുന്ന ആസ്തി സോണിയയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ കമ്പനിയുടെ പേരിലാകുകയും ചെയ്യുകയായിരുന്നു. ഇതാണ് ഇത്തരത്തിൽ ഒരു കേസ് നൽകാൻ സുബ്രഹ്മണ്യം സ്വാമിയെ പ്രേരിപ്പിച്ചത്. ദശലക്ഷക്കണക്കിന് മൂല്യമുള്ള സ്വത്തുക്കൾ തെറ്റായ രീതിയിൽ ഏറ്റെടുക്കാൻ ഗാന്ധി കുടുംബം തന്ത്രങ്ങൾ ഉപയോഗിച്ചുവെന്ന് സ്വാമി ആരോപിക്കുന്നു. ഡൽഹി, ലഖ്നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന എജെഎല്ലിന്റെയും അതിന്റെ റിയൽ എസ്റ്റേറ്റിന്റെയും മേൽ യംഗ് ഇന്ത്യ പൂർണ നിയന്ത്രണം നേടിയെന്നും ബിജെപി നേതാവ് ആരോപിച്ചിട്ടുണ്ട്.
ദശലക്ഷക്കണക്കിന് മൂല്യമുള്ള സ്വത്തുക്കൾ തെറ്റായ രീതിയിൽ ഏറ്റെടുക്കാൻ ഗാന്ധി കുടുംബം തന്ത്രങ്ങൾ ഉപയോഗിച്ചുവെന്ന് സ്വാമി ആരോപിക്കുന്നു. ഡൽഹി, ലഖ്നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ സ്ഥിതി ചെയ്യുന്ന എജെഎല്ലിന്റെയും അതിന്റെ റിയൽ എസ്റ്റേറ്റിന്റെയും മേൽ യംഗ് ഇന്ത്യ പൂർണ നിയന്ത്രണം നേടിയെന്നും ബിജെപി നേതാവ് ആരോപിച്ചിട്ടുണ്ട്. ഹെറാൾഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസർക്കാർ യംഗ് ഇന്ത്യക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സുപ്രീംകോടതിയിൽ നിന്നും യംഗ് ഇന്ത്യ അനുകൂല വിധി നേടുകയും ചെയ്തു. ഇതിനിടെ കേസിൽ മല്ലികാർജ്ജുൻ ഖാർഗെ, പവൻ കുമാർ ബൻസാൽ തുടങ്ങി കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കളുടെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് സോണിയഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും നോട്ടീസ് നൽകിയിരിക്കുന്നത്.
Find out more: