പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള റെസിഡൻസി നിയമ നീക്കത്തിൽ നിന്ന് കുവെെറ്റ് പിൻവലിഞ്ഞതായി സൂചന! അടിയന്തര സ്വഭാവമുള്ള ഈ ഉത്തരവ് പാസാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവലിഞ്ഞതായി റിപ്പോർട്ട് പറയുന്നു. അടിയന്തര ഉത്തരവ്'ഇറക്കുകയെന്ന ഭരണഘടനവ്യവസ്ഥ സർക്കാർ ഉപയോഗപ്പെടുത്താറുള്ളത്. പിന്നീട് ദേശീയ കൗൺസിലിന് മുന്നിൽവെച്ച് വോട്ടിനിട്ട് പാസാക്കിയാൽ ഔദ്യോഗിക നിയമമാവും. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കുവെെറ്റിലെ പ്രവാസികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള റെസിഡൻസി നിയമം കുവെെറ്റ് പിൻവലിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.





  രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യ കുറക്കാൻ വേണ്ടി സ്വദേശിവത്കരണം നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് റെസിഡൻസി നിയമത്തെക്കുറിച്ചുള്ള ചർച്ചകൾ എത്തുന്നത്. ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടിക്ക് മുന്നിൽ നിൽക്കാനും നേതൃത്വം നൽകാനായി ഒരു പ്രത്യേക സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയും ആഭ്യന്തര, പ്രതിരോധ സമിതികളും പ്രവാസി റെസിഡൻസി നിയമത്തിന്റെ കരട് ബിൽ ചർച്ച ചെയ്തിട്ടുണ്ട്. ഇതിൽ പ്രവാസികളുടെ ജനസംഖ്യ കുറക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആലോചനകളും നടന്നിരുന്നു. പ്രവാസി താമസാവകാശം നഷ്ടപ്പെട്ടാൽ നിയമനടപടികൾ കൈക്കൊള്ളാനുള്ള നിയമവും വന്നിട്ടുണ്ട്.





  വ്യവസ്ഥകൾക്ക് അനുസൃതമല്ല കാര്യങ്ങൾ എന്ന് കാണിച്ച് ഉത്തരവ് കോടതി റദ്ദാക്കുമോയെന്ന് ആലോചനാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ കാരണം. അടിയന്തര ഉത്തരവുകളിൽ ദേശീയ കൗൺസിൽ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തനും അഭിപ്രായങ്ങൾ പറയാനും അവകാശം ഉണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ദേശീയ അസംബ്ലിയിൽ റെസിഡൻസി നിയമത്തിന് അംഗീകാരം നേടാൻ ആണ് സാധ്യത. അടിയന്തര സ്വഭാവമുള്ള ഈ ഉത്തരവ് പാസാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവലിഞ്ഞതായി റിപ്പോർട്ട് പറയുന്നു.






  അടിയന്തര ഉത്തരവ്'ഇറക്കുകയെന്ന ഭരണഘടനവ്യവസ്ഥ സർക്കാർ ഉപയോഗപ്പെടുത്താറുള്ളത്. പിന്നീട് ദേശീയ കൗൺസിലിന് മുന്നിൽവെച്ച് വോട്ടിനിട്ട് പാസാക്കിയാൽ ഔദ്യോഗിക നിയമമാവും. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അടിയന്തര ഉത്തരവുകളിൽ ദേശീയ കൗൺസിൽ അംഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്തനും അഭിപ്രായങ്ങൾ പറയാനും അവകാശം ഉണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ദേശീയ അസംബ്ലിയിൽ റെസിഡൻസി നിയമത്തിന് അംഗീകാരം നേടാൻ ആണ് സാധ്യത.

Find out more: