201 വയസുള്ള ബുദ്ധ സന്യാസിയോ? സത്യാവസ്ഥയെന്ത്? ഫേസ്ബുക്കിലും ട്വിറ്ററിലും ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് ഉണ്ടായിരിക്കുന്നത്. നേപ്പാളിലെ ഒരു ഗുഹയിൽ നിന്നും ധ്യാനത്തിലിരിക്കുന്ന സന്യാസിയാണെന്നും അവർ പോസ്റ്റുകളിൽ അവകാശപ്പെടുന്നു. 201 വയസുള്ള ബുദ്ധ സന്യാസി. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നുണ്ട് അല്ലേ. ഇതേ ആവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. അദ്ദേഹം "തകറ്റെറ്റ്" എന്ന് വിളിക്കപ്പെടുന്ന ആഴത്തിലുള്ള ധ്യാനത്തിൽ ആണ്. അദ്ദേഹത്തെ ആദ്യമായി പർവതത്തിന്റെ ഗുഹയിൽ കണ്ടെത്തിയപ്പോൾ ചിത്രവും നൽകുന്നു' എന്നാണ് ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ വിശദമാക്കുന്നത്.'ലോകത്തെ ഏറ്റവും പ്രായം ചെന്ന മനുഷ്യനാണ് ഈ 201 വയസുകാരൻ.




  നേപ്പാളിലെ ഗുഹയിൽ ധ്യാനത്തിലിരിക്കേയാണ് ഇദേഹത്തെ കണ്ടെത്തിയത്. വൈറൽ ഇമേജിൽ റിവേഴ്‌സ് സെർച്ച് നടത്തിയപ്പോൾ ഈ ചിത്രം നേരത്തേയും ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദ സൺ അടക്കമുള്ള മാധ്യമങ്ങളിൽ ഈ സന്യാസിയുടെ ചിത്രങ്ങൾ വന്നിരുന്നു. വിശദമായി പരിശോധിച്ചപ്പോൾ മരിച്ച് രണ്ട് മാസത്തിന് ശേഷം ബുദ്ധ സന്യാസിയുടെ മൃതദേഹം ശവപ്പെട്ടിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷമുള്ള വാർത്തയായാണ് സൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതും 2018 ജനുവരി 22-നാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്നത് പൂർണമായും തെറ്റായ അവകാശവാദമാണെന്നാണ് പിന്നീട് കണ്ടെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഫാക്റ്റ് ചെക്കിങ് വെബ്സൈറ്റായ ന്യൂസ് ചെക്കറാണ് ചിത്രത്തിൻ്റെ സത്യം പുറത്തുകൊണ്ടു വന്നത്.





  മരിച്ച് രണ്ട് മാസത്തിന് ശേഷം ബുദ്ധ സന്യാസിയുടെ മൃതദേഹം ശവപ്പെട്ടിയിൽ നിന്ന് നീക്കം ചെയ്തതിന് ശേഷമുള്ള വാർത്തയായാണ് സൺ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതും 2018 ജനുവരി 22-നാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാധ്യമറിപ്പോർട്ട് അനുസരിച്ച് ലുവാങ് ഫോർ പിയാൻ എന്ന് പേരുള്ള 92 വയസ്സുകരനാണ് ചിത്രത്തിലുള്ള സന്യാസി. അദ്ദേഹം 2017 നവംബർ 16 ന് തൻറെ 92-ാം വയസിൽ തായ്‌ലൻറിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ആശുപത്രിയിൽ അസുഖം ബാധിതനായി മരിക്കുകയായിരുന്നു.





  പിന്നീട്, മരിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷവും മതാചാര പ്രകാരം വസ്ത്രം മാറുന്നതിന് വേണ്ടി അനുയായികൾ ശവകുടീരം തുറന്ന് മൃതദേഹം പുറത്തെടുത്തിരുന്നു. എന്നാൽ, രണ്ട് മാസത്തിന് ശേഷം പുറത്തെടുത്തപ്പോഴും മൃതദേഹം ദ്രവിച്ചിട്ടില്ലെന്നും ആണ് വാർത്ത. പിന്നീട്, പുഞ്ചിരിക്കുന്ന സന്യാസിയുടെ മൃതദേഹത്തിന്റെ ചിത്രം അനുയായികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇപ്പോൾ ഈ ചിത്രങ്ങളാണ് നേപ്പാളിലെ ഗുഹയിൽ ധ്യാനത്തിലിരിക്കുന്ന '201 വയസുള്ള' ബുദ്ധ സന്യാസി എന്ന പേരിൽ പ്രചരിക്കുന്നത്.

Find out more: