ആദം അലി പബ്ജി ഗെയിമിന് അടിമ, മനോരമയെ കൊലപ്പെടുത്തിയത് ക്രൂരമായി കഴുത്തു ഞെരിച്ച്! കേശവദാസപുരം മനോരമ കൊലക്കേസ് പ്രതി ആദം അലി പിടിയിൽ, ചെന്നൈയിൽ നിന്നാണ് ആദം അലി പിടിയിലായത്. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മനോരമയ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകൾ കെട്ടിയ നിലയിലായിരുന്നു. വീട്ടിൽ നിന്ന് 60000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ റിപ്പോർട്ട് എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പിന്നീട് പോലീസ് വ്യക്തമാക്കുകയായിരുന്നു. കുടിവെള്ളം ഉൾപ്പെടെ എന്താവശ്യത്തിനും കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കാൻ അനുവാദം നൽകിയിരുന്നു.
പ്രതിയായ ആദം അലി മനോരമയെ കൊലപ്പെടുത്താൻ നയിച്ചത് വീട്ടുകാർ അനുവദിച്ചിരുന്ന സ്വാതന്ത്ര്യമാണെന്ന് പോലീസ് കരുതുന്നു. കേസിലെ പ്രതിയെന്നു സംശയിക്കുന്ന ബംഗാൾ സ്വദേശി ആദം അലി (21) പബ്ജി ഗെയിമിന് അടിമയായിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജോലിക്കുശേഷം തിരികെ വന്നാൽ രാത്രി ഏറെ നേരം ഇയാൾ ഗെയിമുകൾ കളിക്കാൻ സമയം ചെലവഴിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. കൂട്ടുകാരോടും വഴക്കിട്ടിരുന്ന ആദം അലി പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിമ്മുകൾ നിരന്തരം മാറി ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. അടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായിരുന്നെന്നും ഇനി ഇവിടെ നിൽക്കുന്നില്ലെന്നും കൂട്ടുകാരോടെ ആദം അലി പറഞ്ഞിരുന്നു. മനോരമയും ഭർത്താവ് ദിനരാജുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
കിണറ്റിൽ നിന്ന് വെള്ളം കോരിയെടുക്കാൻ അനുവാദം നൽകിയിരുന്നത് മനോരമയുടെ വീടിന്റെ ഗേറ്റ് കടന്ന് വരാൻ ഇതിലൂടെ പ്രതിയായ ആദമിനും സുഹൃത്തുക്കൾക്കും സ്വാതന്ത്ര്യമായി. ഈ സ്വാതന്ത്ര്യം മുതലെടുത്താകും കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പണി നടക്കുന്ന കെട്ടിടത്തിൽ നിന്ന് നോക്കിയാൽ മനോരമയുടെ വീടിന്റെ മുറ്റവും ഹാളുമെല്ലാം കാണാം. ഞായറാഴ്ച രാവിലെ 9 മണിയോടെ ദിനരാജ് ഒരു ചടങ്ങിൽ പങ്കെടുക്കാനായി വർക്കലയിലേക്ക് പോയി. ഇത് ആദം പണി നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടു. ഞായറാഴ്ചയായതിനാൽ പണിയും ഉണ്ടായിരുന്നില്ല. ഇതിനുശേഷം ഒരു മണിയോടെ ആദം മനോരമയുടെ വീട്ടിലെത്തി. ഒന്നേകാലോടെ കൊലപാതകം നടന്നെന്നാണ് പോലീസിന്റെ നിഗമനം. പിന്നീട് സാധനങ്ങളൊക്കെ എടുത്ത് പുറത്ത് പോകുകയായിരുന്നു. കൂട്ടുകാരോടും കാര്യങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല.
മനോരമയുടെ വീട്ടിലെ ഉയർന്ന മതിൽ ചാടികടന്നാണ് മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിലേക്കു തള്ളിയത്. ഇക്കാരണത്താൽ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പോലീസിന് സംശയമുണ്ട്. അറസ്റ്റിന് ശേഷം കൂടുതൽ ചോദ്യം ചെയ്യുമ്പോൾ മാത്രമേ ഇക്കാര്യങ്ങൾ വെളിപ്പെടുകയുള്ളൂ. കഴിഞ്ഞ ഒരു വർഷമായി മനോരമയുടെ തൊട്ടടുത്ത വീട്ടിൽ പണിനടക്കുന്നുണ്ടായിരുന്നു. മാറിമാറി വരുന്ന തൊഴിലാളികളാണ് ഇവിടെ ജോലിക്കെത്തിയിരുന്നത്. എന്നാൽ പ്രതിയെന്ന് സംശയിക്കുന്ന ആദം അലി ആറ് മാസത്തോളമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആദമിനെ കൂടാതെ മറ്റു നാല് തൊഴിലാളികളും ഇവിടെതന്നെ താമസിച്ചാണ് ജോലിചെയ്തിരുന്നത്.
ഇവർക്ക് കുടിക്കാനും ഭക്ഷണം പാകംചെയ്യാനുമുള്ള വെള്ളം എടുത്തിരുന്നത് മനോരമയുടെ വീട്ടുമുറ്റത്തെ പൈപ്പിൽ നിന്നാണ്. അതുകൊണ്ടുതന്നെ എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഇവർക്കുണ്ടായിരുന്നു. ഇത് മുതലെടുത്താണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടിൽ നിന്നു നിലവിളി ശബ്ദവും ഞരക്കവും കേട്ടതായുള്ള അയൽവാസി സെയ്ബ നാട്ടുകാരോട് പറഞ്ഞിരുന്നു. നാട്ടുകാരെത്തിയപ്പോൾ മനോരമയുടെ വീട്ടിൽ സംശയാസ്പദമായ നിലയിലുള്ള ആളനക്കം കേട്ടതുമില്ല. അയൽവാസികളെത്തിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് നാട്ടുകാർ തിരിച്ചുപോവുകയായിരുന്നു. ഇതിന് ശേഷമായിരിക്കാം ആദം അലി മൃതദേഹം കിണറ്റിൽ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.
Find out more: