ഞങ്ങളുടെ കുലത്തൊഴിലാണ് ജ്യോതിഷം: ഞാൻ എന്തിനത് ഉപേക്ഷിക്കണം: ഹരി പത്തനാപുരം ചോദിക്കുന്നു! സീ കേരളം ഒരുക്കുന്ന ഞാനും എന്റെ ആളും എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കവെ ഹരിയും പ്രിയ പത്നി സബിതയും തുറന്നുപറഞ്ഞ വാക്കുകളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹരി പറയുന്ന വാക്കുകൾ ആണ് ശ്രദ്ധേയമായി മാറുന്നത്. ഒട്ടുമിക്ക മലയാളികൾക്കും ഹരി പത്തനാപുരത്തിനെ അടുത്തറിയാം. ഇലന്തൂർ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹരി നടത്തിയ ചില തുറന്നുപറച്ചിലുകൾ സമൂഹമാധ്യങ്ങളിൽ ചർച്ച ചെയ്യപെട്ടിരുന്നു.




'ഞാനും എന്റാളും റിയാലിറ്റി ഷോയ്ക്കിടയിലാണ് ജ്യോതിഷി ആയതിന്റെ പേരിൽ താൻ നേരിടുന്ന ഓൺലൈൻ അധിക്ഷേപത്തെക്കുറിച്ചും ഹരി തുറന്നു പറയുന്നത്. ജ്യോതിഷത്തിന്റെ മറുവശത്തെക്കുറിച്ച് സംസാരിച്ചതിനാണ് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടന്നതെന്ന് പറയുകയാണ് ഇ ടൈംസിൽ ഹരി. എനിക്ക് വലിയ പ്രചാരണം നടക്കുന്നുണ്ട്, ഇത് നിർത്തി മറ്റൊരു ജോലി നോക്കിക്കൂടെ എന്ന് പറയുന്നവർ പോലുമുണ്ട്. ഞാൻ എന്തിന് മറ്റൊരു ജോലിക്ക് പോകണം. ഞങ്ങളുടെ കുലത്തൊഴിൽ ആണ് ജ്യോതിഷം. പൂർവികരും ഇതേ ജോലിതന്നെ ആണ് ചെയ്തുപോന്നിരുന്നത്. ഞാനും അതേ പാത പിന്തുടരുകയും ചെയ്തു- ഹരി അഭിമുഖത്തിൽ പറയുന്നു.




ജ്യോതിഷം തന്റെ പ്രൊഫെഷൻ ആണ് എന്ന് കരുതി അതിനെ ഒരു ബിസിനസ്സായി ഉപയോഗിക്കുമ്പോൾ ശബ്ദം ഉയർത്തുക തന്നെ ചെയ്യും. അസ്‌ട്രോളജി ഒരു ശാസ്ത്രമാണ്. ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ആളുകൾക്ക് അത് പോസിറ്റിവിറ്റിയാണ് നൽകുക. അതിന് ഒരാളുടെ മനസ്സിനെ ശാന്തമാക്കാനും അവർക്ക് സമാധാനം നൽകാനും അവരുടെ അനാവശ്യ ചിന്തകളെ എടുത്തുകളയാനും കഴിവുണ്ട്. ഒരു വിശ്വാസിക്ക് ശരിയും തെറ്റും വേർതിരിച്ചറിയാൻ കഴിയണം.അതാണ് ഇതിനുള്ള ഏക പരിഹാരമെന്നും അഭിമുഖത്തിനിടയിൽ ഹരി പറഞ്ഞു.


ഇപ്പോഴിതാ, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹരി പറയുന്ന വാക്കുകൾ ആണ് ശ്രദ്ധേയമായി മാറുന്നത്. ഒട്ടുമിക്ക മലയാളികൾക്കും ഹരി പത്തനാപുരത്തിനെ അടുത്തറിയാം. ഇലന്തൂർ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹരി നടത്തിയ ചില തുറന്നുപറച്ചിലുകൾ സമൂഹമാധ്യങ്ങളിൽ ചർച്ച ചെയ്യപെട്ടിരുന്നു.'ഞാനും എന്റാളും റിയാലിറ്റി ഷോയ്ക്കിടയിലാണ് ജ്യോതിഷി ആയതിന്റെ പേരിൽ താൻ നേരിടുന്ന ഓൺലൈൻ അധിക്ഷേപത്തെക്കുറിച്ചും ഹരി തുറന്നു പറയുന്നത്. ജ്യോതിഷത്തിന്റെ മറുവശത്തെക്കുറിച്ച് സംസാരിച്ചതിനാണ് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടന്നതെന്ന് പറയുകയാണ് ഇ ടൈംസിൽ ഹരി. എനിക്ക് വലിയ പ്രചാരണം നടക്കുന്നുണ്ട്, ഇത് നിർത്തി മറ്റൊരു ജോലി നോക്കിക്കൂടെ എന്ന് പറയുന്നവർ പോലുമുണ്ട്. ഞാൻ എന്തിന് മറ്റൊരു ജോലിക്ക് പോകണം.

Find out more: