ഇത് ഞങ്ങളുടെ അവസാനത്തെ ഷോയാണെന്ന് അജിതും ഡോണയും പറയാൻ കാരണം? അഭിനയവും ഡാൻസുമൊക്കെയായി സോഷ്യൽമീഡിയയിൽ സജീവമാണ് ഇവർ. മിസ്റ്റർ ആൻഡ് മിസിസ് റിയാലിറ്റി ഷോയ്ക്ക് ശേഷമുള്ള വിശേഷങ്ങൾ ഇവർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ആദ്യ ഷോയായിരുന്നു മിസ്റ്റർ ആൻഡ് മിസിസ് എന്ന് ഇരുവരും പറഞ്ഞിരുന്നു. ഇനി ഷോകളില്ലെന്നും ഇത് ഞങ്ങളുടെ അവസാനത്തെ ഷോയാണെന്നുമായിരുന്നു ബസിംഗ ഫാമിലി ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ ഇരുവരും പറഞ്ഞത്. ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതിനെക്കുറിച്ചും അജിത് സംസാരിച്ചിരുന്നു. റീൽസ് വീഡിയോയിലും റിയാലിറ്റി ഷോയിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് പരിചിതരാണ് അജിതും ഡോണയും.




 മിസ്റ്റർ ആൻഡ് മിസിസ് ഷോയിലെ പവർഫുൾ കപ്പിളായിരുന്നു അജിതും ഡോണയും. ഏത് പാട്ടിട്ടാലും ആസ്വദിച്ച് ഡാൻസ് വെക്കുന്നവരാണ് ഇരുവരും. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നയാളാണ് താനെന്ന് അജിത് പറഞ്ഞിരുന്നു. നായകനാവാൻ പറ്റിയില്ലെങ്കിൽ നായകന്റെയോ നായികയുടെയോ അച്ഛൻ വേഷമായാലും അഭിനയിക്കും. സോഷ്യൽമീഡിയയും റീൽസുമൊക്കെ വിട്ട് പെട്ടെന്ന് മറ്റൊരു ലോകത്തേക്ക് പോവുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായി പ്രതികരിക്കുന്നയാളാണ് അജിത് എന്നായിരുന്നു ഡോണ പറഞ്ഞത്. പ്രസവ സമയത്ത് നീ എന്തിനാണ് ടെൻഷനടിക്കുന്നത്, ഇത് ലോകത്ത് നടക്കാത്ത കാര്യമല്ലല്ലോ എന്നൊക്കെയായിരുന്നു പുള്ളി ചോദിച്ചത്. ഇതിന് മാത്രം പറയാനൊന്നുമില്ല, പെണ്ണുങ്ങൾ കേറുന്നു, ഇറങ്ങുന്നു അത്രേയുള്ളൂ കാര്യം.




എന്റെ ഡോണേ നീയൊന്ന് മിണ്ടാതിരിക്കാമോയെന്നൊക്കെയായിരുന്നു ചോദിച്ചത്. പുള്ളിക്കും നല്ല ടെൻഷനായിരുന്നു. എന്നെ മോട്ടിവേറ്റ് ചെയ്തതാണ് പുള്ളി.ജീവിതത്തിലെ ആദ്യത്തെ ഷോയായിരുന്നു മിസ്റ്റർ ആൻഡ് മിസിസ്. സീ കേരളത്തിൽ തന്നെ ഞങ്ങളുടെ ലാസ്റ്റ് ഷോയും എന്ന് അജിത്ത് പറഞ്ഞപ്പോൾ അതെന്താണെന്നായിരുന്നു അവതാരകനായ ജിപി ചോദിച്ചത്. ഞാൻ യുകെയിലേക്ക് പോവുകയാണ്. കുടുംബത്തിൽ കുറച്ച് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. അങ്ങനെ വന്നപ്പോൾ ഇതാണ് ഉചിതമായ തീരുമാനമെന്ന് തോന്നി. കുറച്ച് പ്രതിസന്ധികളൊക്കെ വന്നപ്പോൾ ഞങ്ങൾ വീടൊക്കെ വിറ്റു. അതിനിടയിലാണ് ഇങ്ങനെയൊരു ഓഫർ വന്നത്.




ഈ ഫീൽഡിലേക്ക് ഇറങ്ങിയപ്പോൾ ഒരുപാടുപേർ ഞങ്ങളെ കളിയാക്കിട്ടുണ്ട്. ഞാൻ ഇതൊന്നും നിർത്തിപ്പോവുകയല്ലെന്നാണ് അവരോട് പറയാനുള്ളത്. ചെറിയൊരു ബ്രേക്കിന് ശേഷം തിരിച്ചുവരും. അപ്പനുമമ്മയും അഭിനയം എന്ന് പറഞ്ഞ് നടന്നിട്ട് എന്ന് മക്കൾ നാളെ നമ്മളെ വിമർശിക്കരുതല്ലോ. കുട്ടികളുടെ ഭാവി പ്രധാനപ്പെട്ടതാണ്. ഒരുപാട് വിഷമത്തോടെയാണ് ഇത് പറയുന്നത്. ഈ മാസം അവസാനത്തോടെ പോവുമെന്നായിരുന്നു അജിത് പറഞ്ഞത്. അജിത് പോവുന്നതിൽ എനിക്ക് പ്രശ്‌നമില്ല, മൂന്നുമാസം കഴിഞ്ഞാൽ ഞാനും പോവുമെന്നായിരുന്നു ഡോണ പറഞ്ഞത്.

Find out more: