കൈക്കൂലിയായി ലൈംഗിക ആവശ്യവും, ഷർട്ടും; അഞ്ചു കൊല്ലത്തിനിടെ കുടങ്ങിയത് 127 ഉദ്യോഗസ്ഥർ! ഷർട്ടും ആഡംബര വസ്തുക്കളും മുതൽ ലൈംഗിക കാര്യങ്ങൾ വരെ ആവശ്യപ്പെടുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. അഞ്ചു വർഷത്തിനിടെ 127 പേരാണ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്.സർക്കാർ വകുപ്പുകളിൽ കൈക്കൂലിയായി പണത്തിനു പുറമെ ആവശ്യപ്പെടുന്നത് മറ്റ് കാര്യങ്ങൾ. കൈക്കൂലി വാങ്ങുന്നതിനിടെ ഇക്കൊല്ലം 40 പേരെയാണ് വിജിലൻസ് പിടികൂടിയത്. ഇതിൽ 14 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. 13 പേർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ്. കണ്ണുരോഗ ശസ്ത്രക്രിയാ വിദഗ്ധൻ, സപ്ലൈകോ മാനേജർ, പോലീസ്- വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പിടിയിലായവരുടെ ലിസ്റ്റിലുണ്ട്. 





  ഇലക്ട്രോണിക് മാർഗത്തിലൂടെ കൈക്കൂലി സ്വീകരിച്ചവരുമുണ്ട്.ഉദ്യോഗസ്ഥരിൽ ചിലർ ഓഫിസുകളിൽ വെച്ചായിരുന്നു കൈക്കൂലി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അതിൽ മാറ്റം വന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ വകുപ്പുകളിൽ കൈക്കൂലിക്കാർ ഇപ്പോഴും തുടരുന്നതായി അധികൃതർ വ്യക്തമാക്കി. ഇക്കൊല്ലം പിടിയിലായവരിൽ ചിലർ 7500, 1000 രൂപ വരെയും കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഉദ്യോഗസ്ഥരുണ്ട്. ഓഫിസ്, കാന്റീൻ, ഹോട്ടൽ, വാഹനം, ഏജന്റുമാരുടെ ഓഫിസ്, വീട് എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കൂടുതലും കൈക്കൂലിക്കേസിൽ പിടിയിലായത്.റവന്യു സർട്ടിഫിക്കറ്റുകൾ നൽകുന്നതിനാണ് പലരും കൈക്കൂലി ചോദിച്ചിരുന്നത്. ഓൺലൈനായി ലഭിക്കുന്ന റവന്യൂ സേവനങ്ങൾ വേഗത്തിൽ കിട്ടാനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചതെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നത്.




 ഏജന്റുമാർ ഗൂഗിൾപേ വഴി വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പണം നൽകുന്നതായും ഓൺലൈനായി അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായും കണ്ടെത്തിയിരുന്നു. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന അപേക്ഷകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു.ആർടിഒ ഓഫിസുകളിൽ നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി വിജിലൻസ്.പല ഏജന്റുമാരും സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസിനെക്കാൾ വളരെ കൂടുതൽ തുക അപേക്ഷകരിൽ നിന്നും ഈടാക്കി. 53 ആർ.ടി.ഒ., ജോയന്റ് ആർ.ടി. ഓഫിസുകളിലായിരുന്നു 'ഓപ്പറേഷൻ ജാസൂസ്' എന്നപേരിൽ മിന്നൽ പരിശോധന നടന്നത്. 





  മോട്ടോർ വാഹന ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധന നടന്നു. മൂവാറ്റുപുഴ ആർ.ടി. ഓഫിസിലെ ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിൽ നിന്നും പിടിച്ചെടുത്ത ഒൻപത് എടിഎം കാർഡുകളിൽ അഞ്ചെണ്ണം സ്വന്തം പേരിലുള്ളതായിരുന്നില്ല.തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വിജിലൻസ് വിശദമായ അന്വേഷണം നടത്തുന്നത്. പിടിക്കപ്പെട്ട ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. പണം കൈമാറിയ ഫോൺ നമ്പർ സംബന്ധിച്ച് പരിശോധന നടത്തും. അക്കൗണ്ടുകളിലെ മുൻകാല ഇടപാടുകൾ പരിശോധിക്കും. തെളിവ് ലഭിച്ചാൽ ഉദ്യോഗസ്ഥർക്ക് എതിരെയും ഏജന്റുമാർക്ക് എതിരേയും നിയമനടപടി സ്വീകരിക്കും.

Find out more: