"സിനഡാനന്തര വാർത്താ സമ്മേളനം സിറോമലബാർ സഭയിലെ വിശ്വാസികളെ നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. ഈ കഴിഞ്ഞ ഡിസംബർ 23-24 തീയതികളിൽ ബസിലിക്കയിലുണ്ടായ കുർബാന മലിനീകരണത്തെക്കുറിച്ച്, ബലിപീഠം അട്ടിമറിച്ചതിനെക്കുറിച്ച് ഈ സിനഡ് എന്താണ് പറയുന്നതെന്ന് അറിയാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. "നടപടി ഉണ്ടാകാതിരുന്നതിന്റെ കാരണം അന്വേഷിച്ചു പോയാൽ, അതിന്റെ ഉത്തരവാദികൾ ആ സിനഡിൽ തന്നെ ഉണ്ടായിരുന്നു എന്നുള്ളതാണ്. അതുകൊണ്ട് സിനഡിലെ മെത്രാന്മാർ വളരെ ഐക്യത്തോടുകൂടി ഈ വിഷയത്തെ തമസ്കരിക്കുകയായിരുന്നു. അതിനാൽ ബസിലിക്കാ ആക്രമണത്തിന് ഉത്തരവാദികളായ ആൻഡ്രൂസ് താഴത്ത് മെത്രാനെയും അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ആന്റണി പൂതവേലി അച്ചനെയും എത്രയും പെട്ടെന്ന് സിനഡ് ഇടപെട്ട് എറണാകുളം-അങ്കമാലി രൂപതയുടെ ചുമതലയിൽ നിന്നും നീക്കേണ്ടതാണ്.