450 വൈദ്യുത ബസുകൾ; ദീർഘദൂര റൂട്ടിൽ കണക്ടിങ് ബസ് മാതൃക അവതരിപ്പ്‌കിൻഒരുങ്ങി കെഎസ്ആർടിസി! കേന്ദ്ര ഊർജ വകുപ്പിൻ്റെ നാഷണൽ ബസ് പ്രോഗ്രാം പ്രകാരമുള്ള ആദ്യഘട്ടത്തിൽ ലഭിക്കുന്ന 450 ഇലക്ട്രിക് ബസുകളാണ് ദീർഘദൂര സർവീസുകൾക്കായി ഉപയോഗിക്കുക. ദീർഘദൂര സർവീസുകൾക്ക് ഇലക്ട്രിക് ബസിനെ ഇറക്കാൻ ഒരുങ്ങി കെഎസ്ആർടിസി. അശോക് ലൈലാൻഡിന്റെ ഉപകമ്പനിയായ സ്വിച്ച് മൊബിലിറ്റിയാണ് 450 ഇ ബസുകൾ എത്തിക്കാൻ ടെൻഡര് നേടിയത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെയാണ് ഈ ബസ് സഞ്ചരിക്കുക. ഇലക്ട്രിക് വാഹനങ്ങളുടെ ചുമതല കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിക്കാണുള്ളത്. തിരുവനന്തപുരം - കാസർകോട് സർവീസാണ് നടത്തുന്നതെങ്കിൽ പാതി ദൂരത്തിന് ശേഷം ഒരു ബസ് എന്ന നിലയിലായിരിക്കും ബസ് ലഭിക്കുക.
കാസർകോട് വരെയുള്ള ദൂരത്തിൽ ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും മാറിക്കേറുന്ന തരത്തിലാകും സർവീസ് നടത്തുക. അതേസമയം, ഈ ദൂരത്തിന് ഒറ്റ ടിക്കറ്റ് മാത്രം മതിയാകുമെന്നും റിപ്പോർട്ടുണ്ട്. പുതിയ പദ്ധതി അനുസരിച്ച് ദൂരത്തിന് അനുസരിച്ച് കണക്ടിംഗ് സർവീസുകളായിട്ട് ആയിരിക്കും ഓടിക്കുക. വാടക അടിസ്ഥാനത്തിലും സൗജന്യമായാകും കേന്ദ്ര സർക്കാർ ബസുകൾ കേരളത്തിന് നൽകുന്നത്. 750 ദൂർഘദൂര ബസുകൾ ലീസ് വ്യവസ്ഥയിലും നഗരകാര്യവകുപ്പിന്റെ പദ്ധതി അനുസരിച്ച് 250 ബസുകൾ സൗജന്യമായുമാണ് ലഭിക്കുക. ലീസ് അടിസ്ഥാനത്തിൽ ലഭിക്കുന്ന 750 ബസുകളാണ് ഡ്രൈവറിനെ അടക്കമാണ് നൽകുക. അതേസമയം, ഡ്രൈവറെ ഒഴിവാക്കി വാടക കുറച്ച് നൽകണമെന്നാണ് ഗതാഗത വകുപ്പിന്റെ ആവശ്യം.
റൂട്ട് സ്റ്റഡി നടത്തുന്നതിന് വേണ്ടി സ്വിച്ച് മൊബിലിറ്റി അധികൃതർ വൈകാതെ സംസ്ഥാനത്ത് എത്തുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര പദ്ധതി പ്രകാരം ആകെ 750 ഇ ബസുകളാണ് കേരളത്തിന് ലഭിക്കുക. ഫുൾ എയർ സസ്പെൻഷനോട് കൂടിയ ഇഐവി 12 സ്റ്റാൻഡേർഡ് ബസുകളാണ് കേരളത്തിലേക്ക് എത്തുക. 1.5 മുതൽ മൂന്ന് മണിക്കൂർ വരെ ഫാസ്റ്റ് ചാർജിങ്ങ് സൗകര്യമുള്ള വാഹനം ഒറ്റത്തവണ ചാർജിൽ 300 കിലോമീറ്റർ വരെ പോകും. ഇടയ്ക്ക് ഒരു ഫാസ്റ്റ് ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ പോകാൻ ഈ ബസുകൾക്ക് സാധിക്കും. പരിമിതമായ സ്റ്റോപ്പുകളുള്ള ദീർഘദൂര സർവീസുകളിൽ നിന്നും കണ്ടക്ടറെ ഒഴിവാക്കും. അതിന് പകരമായി സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കുന്ന സംവിധാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതേ സംവിധാനം മറ്റ് പല സംസ്ഥാനങ്ങളിലുമുണ്ട്.
പുതിയ പദ്ധതി അനുസരിച്ച് ദൂരത്തിന് അനുസരിച്ച് കണക്ടിംഗ് സർവീസുകളായിട്ട് ആയിരിക്കും ഓടിക്കുക. വാടക അടിസ്ഥാനത്തിലും സൗജന്യമായാകും കേന്ദ്ര സർക്കാർ ബസുകൾ കേരളത്തിന് നൽകുന്നത്. 750 ദൂർഘദൂര ബസുകൾ ലീസ് വ്യവസ്ഥയിലും നഗരകാര്യവകുപ്പിന്റെ പദ്ധതി അനുസരിച്ച് 250 ബസുകൾ സൗജന്യമായുമാണ് ലഭിക്കുക. ലീസ് അടിസ്ഥാനത്തിൽ ലഭിക്കുന്ന 750 ബസുകളാണ് ഡ്രൈവറിനെ അടക്കമാണ് നൽകുക. അതേസമയം, ഡ്രൈവറെ ഒഴിവാക്കി വാടക കുറച്ച് നൽകണമെന്നാണ് ഗതാഗത വകുപ്പിന്റെ ആവശ്യം. റൂട്ട് സ്റ്റഡി നടത്തുന്നതിന് വേണ്ടി സ്വിച്ച് മൊബിലിറ്റി അധികൃതർ വൈകാതെ സംസ്ഥാനത്ത് എത്തുമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര പദ്ധതി പ്രകാരം ആകെ 750 ഇ ബസുകളാണ് കേരളത്തിന് ലഭിക്കുക.
Find out more: