വന്ദേ ഭാരത് സർവീസുകൾ; ട്രെയിനുകൾ പിടിച്ചിടുന്നത് ഈ റൂട്ടിലോക്കെ! തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട്ടേക്ക് രണ്ടാം വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെയാണ് മറ്റ് ട്രെയിനുകൾ വൈകുന്നതും വഴിയിൽ പിടിച്ചിടുന്നതും പതിവായത്. രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ സർവീസുകൾ ആരംഭിച്ചതോടെ സംസ്ഥാനത്തെ ജനപ്രിയ ട്രെയിനുകൾ ഉൾപ്പെടെയുള്ളവയുടെ സമയക്രമം താറുമാറായ അവസ്ഥയിൽ.  വന്ദേ ഭാരതിന് കടന്നുപോകാൻ വൈകിട്ടുള്ള എറണാകുളം - കായംകുളം സ്പെഷ്യൽ കുമ്പളത്ത് ഇരുപത് മിനിറ്റും ആലപ്പുഴ - എറണാകുളം സ്പെഷ്യൽ കടന്നുപോകാൻ തുറവൂരിൽ 20 മിനിറ്റുമാണ് പിടിച്ചിടേണ്ടിവരുന്നത്. ഇതോടെ രണ്ട് ട്രെയിനുകളും വൈകിയാണ് ആലപ്പുഴയിലെത്തുന്നത്. വന്ദേ ഭാരതിനായി സമയം മാറ്റിയ 16307 ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിൻ കോഴിക്കോട്ട് രാത്രി എത്തുന്നത് വൈകിയാണ്. 




ആലപ്പുഴ വഴിയുള്ള വന്ദേ ഭാരതിന് വേണ്ടി ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി കാഞ്ഞങ്ങാട്ടും മംഗളൂരു - നാഗകോവിൽ പരശുറാം കോഴിക്കോട്ടുമാണ് പിടിച്ചിടുന്നത്. കോട്ടയം വഴിയുള്ള വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെ പാലരുവി എക്സ്പ്രസ് മിനിറ്റുകളോളമാണ് പിടിച്ചിടേണ്ടിവരുന്നത്. പാലരുവിക്ക് പുറമേ ഏറനാട്, കണ്ണൂർ - കോയമ്പത്തൂർ, കോയമ്പത്തൂർ - മംഗളൂരു ട്രെയിനുകളും പാതിവഴിയിൽ പിടിച്ചിടേണ്ട അവസ്ഥയിലാണ്. കോട്ടയം വഴിയുള്ള വന്ദേ ഭാരത് മടങ്ങുന്ന സമയത്ത് കണ്ണൂർ - ഷൊർണൂർ മെമു, കണ്ണൂർ - എറണാകുളം ഇൻ്റസിറ്റി, നിലമ്പൂർ - കോട്ടയം എക്സ്പ്രസ് ട്രെയിനുകളും പിടിച്ചിടുന്നത് പതിവാണ്. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതോടെ മറ്റ് ട്രെയിനുകൾ വൈകാനും പിടിച്ചിടുന്നതിലും കാരണമായേക്കാം. 





ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് മാത്രമാകും ട്രെയിനിന് സ്റ്റോപ്പുണ്ടാകുക.
 കാസർകോട്ടേക്കുള്ള വന്ദേ ഭാരത് കടന്നുപോകുമ്പോൾ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനപ്രിയ ട്രെയിനുകളായ ജനശതാബ്ദി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, ആലപ്പുഴ - എറണാകുളം സ്പെഷ്യൽ, എറണാകുളം - കായംകുളം സ്പെഷ്യൽ എന്നീ ട്രെയിനുകളാണ് പിടിച്ചിടേണ്ടിവരുന്നത്. കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഈ ട്രെയിനുകൾ വൈകുന്നത് മറ്റ് സർവീസുകളെയും ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ ആലപ്പുഴ വഴി സർവീസ് ആരംഭിച്ചതോടെയാണ് മറ്റ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടായത്. ആലപ്പുഴ വഴിയുള്ള 69 കിലോമീറ്റർ ദൂരം ഒറ്റവരിപ്പാതയാണ്. ഇതോടെ വന്ദേ ഭാരത് കടന്നു പോകുന്നതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാണ്. ഏറ്റവും കൂടുതൽ ട്രെയിനുകൾ പിടിച്ചിടുന്നതും വൈകിയോടുന്നതും ഈ റൂട്ടിലാണ്.






കോട്ടയം വഴിയുള്ള വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെ പാലരുവി എക്സ്പ്രസ് മിനിറ്റുകളോളമാണ് പിടിച്ചിടേണ്ടിവരുന്നത്. പാലരുവിക്ക് പുറമേ ഏറനാട്, കണ്ണൂർ - കോയമ്പത്തൂർ, കോയമ്പത്തൂർ - മംഗളൂരു ട്രെയിനുകളും പാതിവഴിയിൽ പിടിച്ചിടേണ്ട അവസ്ഥയിലാണ്. കോട്ടയം വഴിയുള്ള വന്ദേ ഭാരത് മടങ്ങുന്ന സമയത്ത് കണ്ണൂർ - ഷൊർണൂർ മെമു, കണ്ണൂർ - എറണാകുളം ഇൻ്റസിറ്റി, നിലമ്പൂർ - കോട്ടയം എക്സ്പ്രസ് ട്രെയിനുകളും പിടിച്ചിടുന്നത് പതിവാണ്. കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതോടെ മറ്റ് ട്രെയിനുകൾ വൈകാനും പിടിച്ചിടുന്നതിലും കാരണമായേക്കാം. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് മാത്രമാകും ട്രെയിനിന് സ്റ്റോപ്പുണ്ടാകുക.
 കാസർകോട്ടേക്കുള്ള വന്ദേ ഭാരത് കടന്നുപോകുമ്പോൾ തിരുവനന്തപുരം ഭാഗത്തേക്കുള്ള ജനപ്രിയ ട്രെയിനുകളായ ജനശതാബ്ദി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, ആലപ്പുഴ - എറണാകുളം സ്പെഷ്യൽ, എറണാകുളം - കായംകുളം സ്പെഷ്യൽ എന്നീ ട്രെയിനുകളാണ് പിടിച്ചിടേണ്ടിവരുന്നത്. കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഈ ട്രെയിനുകൾ വൈകുന്നത് മറ്റ് സർവീസുകളെയും ബാധിക്കുന്നുണ്ട്.

Find out more: