പേപ്പൽ പ്രതിനിധി സിറിൽ വാസിനെ കൂട്ടുപിടിച്ച് ആർച്ചുബിഷപ് സിനഡ് അംഗീകരിച്ച് പരിഹാരം ഫോർമുല പോലും ഇല്ലായ്മ ചെയ്യുകയാണ് ചെയ്തത് എന്നും വൈദീകർ ആരോപിച്ചു. അതിരൂപതയിൽ ഏകീകൃത കൂർബാന നടപ്പിലാക്കാത്തതിൻറെ പേരിൽ, 12 വർഷം വിവിധ സെമിനാരികളിൽ പരിശീലനം പൂർത്തിയാക്കിയ ഡീക്കൻമാർക്ക് വൈദികപട്ടം നൽകില്ല എന്ന അഡ്മിനിസ്ട്രേറ്ററുടെ പിടിവാശി മനുഷ്യത്വരഹിതവും, മനുഷ്യാവകാശ ലംഘനവുമാണെന്നു വൈദികയോഗം വിലയിരുത്തി. നിലവിൽ അതിരൂപതയിൽ നടന്നുവരുന്ന ജനാഭിമുഖ കുർബാനയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അതിന്റെ പേരിൽ ഏതെങ്കിലും ശിക്ഷാ നടപടികൾ ഉണ്ടായാലും നിലപാടുകളിൽ നിന്ന് മാറില്ലെന്നും വൈദീകർ അറിയിച്ചു.
വത്തിക്കാനെ തെറ്റിദ്ധരിപ്പിക്കുകയാണ് ആർച്ച് ബിഷപ്പ് ചെയ്യുന്നത്. കുർബാന തർക്കത്തിന്റെ പേരിൽ സെമിനാരികൾ അടക്കം അടച്ചുപൂട്ടിയിരിക്കുകയാണെന്നും എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വക്താവ് ഫാ ജോസ് വൈലിക്കോടത്ത് പറഞ്ഞു. നടപടിക്രമങ്ങൾ തെറ്റിച്ച് സീറോ മലബാർ സിനഡ് എടുത്ത തീരുമാനം എറണാകുളം-അങ്കമാലി അതിരൂപത സ്വീകരിക്കുകയില്ലെന്നും വൈദിക സമിതി വ്യക്തവാക്കി. സഭാ ഭൂമിയിടപാടിലെ നഷ്ടം പരിഹരിക്കണമെന്നുള്ള നിർദ്ദേശം ആൻഡ്രൂസ് താഴത്ത് നടപ്പാക്കിയില്ലെന്നും വൈദികർ ആരോപിച്ചു. സെൻറ് മേരിസ് ബസിലിക്ക തുറക്കുവാനുള്ള നീക്കം അഡ്മിനിസ്രേട്ടർ അട്ടിമറിച്ചെന്നും, കുർബാന ഏകീകരണം സംബന്ധിച്ചു നടന്ന ചർച്ചകൾ നടപ്പാക്കിയില്ലെന്നുമാണ് വൈദികർ ചൂണ്ടികാണിക്കുന്നത്.
എറണാകുളം - അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അംഗീകരിക്കാനാവില്ലെന്ന് ആരോപിച്ച് വൈദിക സമിതി വീണ്ടും രംഗത്ത്. എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ സിനഡ് നിർദ്ദേശിക്കുന്ന കുർബാന നടപ്പിലാക്കാൻ സഹകരിക്കെല്ലെന്നും വൈദികർ പറഞ്ഞു. പേപ്പൽ പ്രതിനിധി സിറിൽ വാസിനെ കൂട്ടുപിടിച്ച് ആർച്ചുബിഷപ് സിനഡ് അംഗീകരിച്ച് പരിഹാരം ഫോർമുല പോലും ഇല്ലായ്മ ചെയ്യുകയാണ് ചെയ്തത് എന്നും വൈദീകർ ആരോപിച്ചു.
അതിരൂപതയിൽ ഏകീകൃത കൂർബാന നടപ്പിലാക്കാത്തതിൻറെ പേരിൽ, 12 വർഷം വിവിധ സെമിനാരികളിൽ പരിശീലനം പൂർത്തിയാക്കിയ ഡീക്കൻമാർക്ക് വൈദികപട്ടം നൽകില്ല എന്ന അഡ്മിനിസ്ട്രേറ്ററുടെ പിടിവാശി മനുഷ്യത്വരഹിതവും, മനുഷ്യാവകാശ ലംഘനവുമാണെന്നു വൈദികയോഗം വിലയിരുത്തി. നിലവിൽ അതിരൂപതയിൽ നടന്നുവരുന്ന ജനാഭിമുഖ കുർബാനയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും അതിന്റെ പേരിൽ ഏതെങ്കിലും ശിക്ഷാ നടപടികൾ ഉണ്ടായാലും നിലപാടുകളിൽ നിന്ന് മാറില്ലെന്നും വൈദീകർ അറിയിച്ചു.