ഫോർട്ട് കൊച്ചിയിൽ വേണ്ടത് സവിശേഷ പോണ്ടൂൺ, വിദഗ്ധസഹായം തേടി വാട്ടർ മെട്രോ! നിലവിലെ ബോട്ട് ജെട്ടിയിൽനിന്ന് ഏറെ മാറി അഴിമുഖത്തോടു ചേർന്നാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. ഇവിടുത്തെ ശക്തമായ തിരയും ഒഴുക്കുംമൂലം ഫ്ലോട്ടിങ് പോണ്ടൂണിൻ്റെ ഡിസൈനിലടക്കം മാറ്റം വേണ്ടിവരും. ഈ സാഹചര്യത്തിൽ സാങ്കേതികസഹായം തേടി കുസാറ്റിനെയും മദ്രാസ് ഐഐടിയെയും സമീപിച്ചിരിക്കുകയാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്. ഫോർട്ട് കൊച്ചിയിലെ വാട്ടർ മെട്രോ ടെർമിനൽ ഒരു മാസം മാത്രം ബാക്കിനിൽക്കേ വെല്ലുവിളിയാകുന്നത് വെള്ളത്തിൽ സ്ഥാപിക്കേണ്ട ഫ്ലോട്ടിങ് പോണ്ടൂൺ.ഡിസംബർ മാസത്തിൽ ടെർമിനൽ യാത്രക്കാർക്കായി തുറന്നുകൊടുക്കാനാണ് പദ്ധതിയിടുന്നത്. ഫോർട്ട് കൊച്ചിയിൽനിന്ന് വൈപ്പിനിൽനിന്നും എറണാകുളം ഹൈക്കോടതിയിൽ നിന്നും ബോട്ടുകളുണ്ടാകും. കൊച്ചിൻ കാർണിവലിനും അവധിക്കാലത്തിനും മുൻപേ ടെർമിനൽ തുറന്നുകൊടുക്കാനായാൽ സഞ്ചാരികൾക്ക് അടക്കം ഇത് പ്രയോജനപ്പെടും.
ടെർമിനൽ കെട്ടിടത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ്. പോണ്ടൂണിൻ്റെ നിർമാണം ടെർമിനൽ ഉദ്ഘാടനം വൈകിപ്പിക്കില്ലെന്നാണ് വാട്ടർ മെട്രോയുടെ ഉറപ്പ്.നിലവിൽ 12 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കുള്ളത്. പ്രതിദിനം 3500ഓളം യാത്രക്കാർ സർവീസുകൾ ഉപയോഗിക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ബോട്ടുകൾ പുറത്തിറക്കണമെന്നും ആവശ്യമുണ്ട്. മാസങ്ങൾക്കുള്ളിൽ കൂടുതൽ ബോട്ടുകൾ കപ്പൽശാല നിർമാണം പൂർത്തിയാക്കി നൽകുമെന്ന പ്രതീക്ഷയിലാണ് വാട്ടർ മെട്രോ.അതേസമയം, മട്ടാഞ്ചേരി ടെർമിനൽ നിർമാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് വാട്ടർ മെട്രോ ലിമിറ്റഡ് പദ്ധതിയിടുന്നത്. 2024 സെപ്റ്റംബറിൽ ഈ ടെർമിനൽ യാത്രക്കാർക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ പശ്ചിമ കൊച്ചിയിൽ എവിടേക്കും മെട്രോ നിലവാരത്തിലുള്ള യാത്ര സാധ്യമാകും.
അടുത്ത വർഷത്തോടെ 32 ടെർമിനലുഖളുടെ നിർമാണം പൂർത്തിയാക്കാനും കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യപിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് വാട്ടർ മെട്രോ ലിമിറ്റഡ്.ബോട്ടിലെത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഇറങ്ങാനാണ് തീരത്തോടു ചേർന്ന് ഫ്ലോട്ടിങ് പോണ്ടൂണുകൾ സ്ഥാപിച്ചിരിക്കുന്നത്. കോൺക്രീറ്റിൽ നിർമിച്ച പോണ്ടൂണുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്യുക. വേലിയേറ്റത്തിന് അനുസരിച്ച് പോണ്ടൂണുകൾ പൊങ്ങുകയും താഴുകയും ചെയ്യും.
ഇതിനാൽ ബോട്ടിൻ്റെ അതേ ഉയരത്തിൽതന്നെ സദാസമയവും പോണ്ടൂണും നിലകൊള്ളും. വീൽചെയറിൽ എത്തുന്ന യാത്രക്കാർക്കുവരെ സുരക്ഷിതമായി ബോട്ടിൽ കയറാനുള്ള റാംപുകൾ സ്ഥാപിക്കാൻ കഴിയുന്നതും പോണ്ടൂണുകൾ ഉള്ളതിനാലാണ്. എന്നാൽ കടലിനോടു ചേർന്നുള്ള മേഖലയിൽ തിരയിൽപ്പെട്ട് പോണ്ടൂണുകൾ ആടിയുലഞ്ഞാൽ യാത്രക്കാരുടെ ജീവൻ അപകടത്തിലാകും. അതിനാലാണ് ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ വിദഗ്ധരുടെ സഹായം തേടിയിരിക്കുന്നത്.
ഫോർട്ട് കൊച്ചിയിൽനിന്ന് വൈപ്പിനിൽനിന്നും എറണാകുളം ഹൈക്കോടതിയിൽ നിന്നും ബോട്ടുകളുണ്ടാകും. കൊച്ചിൻ കാർണിവലിനും അവധിക്കാലത്തിനും മുൻപേ ടെർമിനൽ തുറന്നുകൊടുക്കാനായാൽ സഞ്ചാരികൾക്ക് അടക്കം ഇത് പ്രയോജനപ്പെടും. ടെർമിനൽ കെട്ടിടത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ്. പോണ്ടൂണിൻ്റെ നിർമാണം ടെർമിനൽ ഉദ്ഘാടനം വൈകിപ്പിക്കില്ലെന്നാണ് വാട്ടർ മെട്രോയുടെ ഉറപ്പ്.നിലവിൽ 12 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കുള്ളത്. പ്രതിദിനം 3500ഓളം യാത്രക്കാർ സർവീസുകൾ ഉപയോഗിക്കുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ബോട്ടുകൾ പുറത്തിറക്കണമെന്നും ആവശ്യമുണ്ട്. മാസങ്ങൾക്കുള്ളിൽ കൂടുതൽ ബോട്ടുകൾ കപ്പൽശാല നിർമാണം പൂർത്തിയാക്കി നൽകുമെന്ന പ്രതീക്ഷയിലാണ് വാട്ടർ മെട്രോ.അതേസമയം, മട്ടാഞ്ചേരി ടെർമിനൽ നിർമാണം പത്തുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് വാട്ടർ മെട്രോ ലിമിറ്റഡ് പദ്ധതിയിടുന്നത്.
Find out more: