മേട്ടുപ്പാളയത്തും സമാന കവർച്ച; 'ആടുതോമ'യ്ക്കും കൂട്ടർക്കുമായി അന്വേഷണം ഊർജിതം! തമിഴ്‌നാട് സ്വദേശികളാണ് സംഘാംഗങ്ങളെന്നതിന്റെ സൂചന പോലീസിനു ലഭിച്ചു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മാരുതി ആൾട്ടോ കാറിലാണ് കവർച്ചക്കാർ മുക്കത്ത് എത്തിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മുക്കം ഓമശ്ശേരി മാങ്ങാപൊയിൽ പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം സിനിമാ സ്റ്റൈലിൽ കവർച്ച നടത്തിയത് അന്തർസംസ്ഥാന സംഘമെന്ന് പോലീസ് നിഗമനം. കഴിഞ്ഞദിവസം പുലർച്ചെ രണ്ടുമണിയോടെയാണ് മാങ്ങാപൊയിലിലെ എച്ച്പിസിഎൽ പമ്പിൽ കവർച്ച നടന്നത്. മൂന്നുപേർ പമ്പിലെത്തി ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറുകയും ഉടുമുണ്ട് തലവഴി മൂടി പണമടങ്ങുന്ന ബാഗ് കവരുകയുമായിരുന്നു.
അതേസമയം പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ അക്രമവും കവർച്ചയും വർധിച്ചുവരുന്നതിനെതിരെ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ പമ്പുകളിൽ ജോലി ചെയ്യാൻ ആളുകൾ മടിക്കുകയാണ്.തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തെ പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം സമാനരീതിയിൽ കവർച്ച നടന്നിരുന്നു. ഇവിടെനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഉള്ളവരും മുക്കത്തെ പമ്പിലെ സിസിടിവിയിൽനിന്നു ലഭിച്ച ദൃശ്യത്തിലെ ആളുകളുമായി സാമ്യമുണ്ട്.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ആശുപത്രി സംരക്ഷണത്തിനു നടപ്പാക്കിയതുപോലെ ഇന്ധനപമ്പുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകനിയമം കൊണ്ടുവരണം. മതിയായ സുരക്ഷ ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ രാത്രികാലങ്ങളിൽ പമ്പുകളുടെ പ്രവർത്തനം നിർത്തിവെക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ ആലോചനയിലുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
അതേസമയം പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ അക്രമവും കവർച്ചയും വർധിച്ചുവരുന്നതിനെതിരെ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ പമ്പുകളിൽ ജോലി ചെയ്യാൻ ആളുകൾ മടിക്കുകയാണ്.
മൂന്നുപേർ പമ്പിലെത്തി ജീവനക്കാരന്റെ മുഖത്ത് മുളകുപൊടി വിതറുകയും ഉടുമുണ്ട് തലവഴി മൂടി പണമടങ്ങുന്ന ബാഗ് കവരുകയുമായിരുന്നു.അതേസമയം പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ അക്രമവും കവർച്ചയും വർധിച്ചുവരുന്നതിനെതിരെ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ പമ്പുകളിൽ ജോലി ചെയ്യാൻ ആളുകൾ മടിക്കുകയാണ്.തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തെ പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം സമാനരീതിയിൽ കവർച്ച നടന്നിരുന്നു. ഇവിടെനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഉള്ളവരും മുക്കത്തെ പമ്പിലെ സിസിടിവിയിൽനിന്നു ലഭിച്ച ദൃശ്യത്തിലെ ആളുകളുമായി സാമ്യമുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.
Find out more: