ഇന്റലിജൻസ് വിഭാഗം യുക്രൈൻ യുദ്ധത്തിൽ ശ്രദ്ധ വെക്കണമെന്ന് നിർദ്ദേശം.യുഎസ് റഷ്യയിലെ തങ്ങളുടെ പൗരന്മാരെ ജാഗ്രതപ്പെടുത്തിക്കൊണ്ട് മാർച്ച് 7നാണ് മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കിയതയ്. അടുത്ത 48 മണിക്കൂറിനിടയിൽ വലിയ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്ന് യുഎസ് എംബസ്സി നോട്ടീസിറക്കി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, ലോക്കൽ മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക, ചുറ്റുപാടുകളെക്കുറിച്ച് ധാരണ ഉണ്ടായിരിക്കുക എന്നീ മൂന്ന് നിർദ്ദേശങ്ങളാണ് യുഎസ് നൽകിയത്. റഷ്യൻ തലസ്ഥാനത്ത് ആളുകൾ കൂടുന്നിടത്ത് ആക്രമണമുണ്ടാകുമെന്ന യുഎസ്സിന്റെ മുന്നറിയിപ്പ് എന്തുകൊണ്ടാണ് പ്രസിണ്ട് വ്ലാദ്മിർ പുടിൻ അവഗണിച്ചത് എന്നതാണ് ലോകം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ബിബിസി റിപ്പോർട്ട് പറയുന്നത് പ്രകാരം ഇന്റലിജൻസ് റിപ്പോർട്ട് ഏതു തരത്തിലാണെന്നത് പ്രധാനമാണ്.






പലപ്പോഴും ഇന്റലിജൻസ് റിപ്പോർട്ടുകൾ അവ്യക്തമാകാറുണ്ട്. അത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല. ഇത് മുഖവിലയ്ക്കെടുത്താലും യുഎസ് മോസ്കോയിലെ തങ്ങളുടെ സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് നോട്ടീസിറക്കിയത് റഷ്യ കാണാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം നിലനിൽക്കുന്നു.ആക്രമണം നടന്നതിന് മൂന്നുദിവസം മുമ്പ് റഷ്യയുടെ ഫെഡ‍റൽ സെക്യൂരിറ്റി സർവ്വീസിന്റെ ബോർഡ് യോഗത്തെ പുടിൻ അഭിസംബോധന ചെയ്തിരുന്നു. ഈ യോഗത്തിൽ വെച്ച് പുടിൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന് രാജ്യത്ത് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. യുക്രൈൻ തങ്ങളുടെ യുദ്ധമുറകളിൽ ചില 'ഭീകരവാദി തന്ത്രങ്ങൾ' പ്രയോഗിക്കുകയാണെന്ന് അദ്ദേഹം സൈന്യത്തെ ജാഗ്രതപ്പെടുത്തി.






ഈ ഭീകരവാദി തന്ത്രം എന്തെന്നും അദ്ദേഹം വിശദീകരിച്ചു. റഷ്യയിൽ ആക്രമണം നടക്കുമെന്ന പ്രകോപനപരമായ പ്രസ്താവനകൾ പടിഞ്ഞാറ് നിന്ന് പ്രവഹിക്കുന്നുണ്ട്. "നമ്മുടെ സമൂഹത്തെ ഭീഷണിപ്പെടുത്തി അസിഥിരമാക്കാൻ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്,' അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്നതിന് മൂന്നുദിവസം മുമ്പ് റഷ്യയുടെ ഫെഡ‍റൽ സെക്യൂരിറ്റി സർവ്വീസിന്റെ ബോർഡ് യോഗത്തെ പുടിൻ അഭിസംബോധന ചെയ്തിരുന്നു. ഈ യോഗത്തിൽ വെച്ച് പുടിൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന് രാജ്യത്ത് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. യുക്രൈൻ തങ്ങളുടെ യുദ്ധമുറകളിൽ ചില 'ഭീകരവാദി തന്ത്രങ്ങൾ' പ്രയോഗിക്കുകയാണെന്ന് അദ്ദേഹം സൈന്യത്തെ ജാഗ്രതപ്പെടുത്തി.





ഈ ഭീകരവാദി തന്ത്രം എന്തെന്നും അദ്ദേഹം വിശദീകരിച്ചു. റഷ്യയിൽ ആക്രമണം നടക്കുമെന്ന പ്രകോപനപരമായ പ്രസ്താവനകൾ പടിഞ്ഞാറ് നിന്ന് പ്രവഹിക്കുന്നുണ്ട്. "നമ്മുടെ സമൂഹത്തെ ഭീഷണിപ്പെടുത്തി അസിഥിരമാക്കാൻ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്,' അദ്ദേഹം പറഞ്ഞു.
മോസ്കോയിലെ ക്രോകസ് സിറ്റി ഹാളിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് ഐഎസ് ആക്രമണം നടന്നത്. നാല് പേരടങ്ങുന്ന സംഘം ഹാളിലേക്ക് കയറി ആൾക്കൂട്ടത്തിനു നേരെ വിവേചന രഹിതമായി വെടിവെക്കുകയായിരുന്നു. ഹാളിൽ അക്രമികൾ വലിച്ചെറിഞ്ഞ സ്ഫോടക വസ്തുക്കൾ വലിയ തീപിടിത്തവും സൃഷ്ടിച്ചു. ഹെലികോപ്റ്ററുകളിൽ വെള്ളമെത്തിച്ച് ആകാശത്തുനിന്ന് താഴേക്ക് വീഴ്ത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ 137 പേർ കൊല്ലപ്പെട്ടു.

Find out more: