വീട് പണി തീരുന്നതിന് മുൻപേ മരിക്കുമോ എന്ന് പേടിച്ചു; രോഗാവസ്ഥ വെളിപ്പെടുത്തി പ്രമുഖ യൂറ്യുബർ ഗ്ലാമി ഗംഗ! ബ്യൂട്ടി ടിപ്‌സുകളും, മേക്കപ് സംബന്ധപ്പെട്ട കാര്യങ്ങളുമൊക്കെയാണ് ഗ്ലാമി തന്റെ യൂട്യബ് വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നത് എങ്കിലും, ഇടയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ഫോളോവേഴ്‌സിനെ അറിയിക്കാറുണ്ട്. അങ്ങനെ ഇപ്പോൾ ഏറ്റവുമൊടുവിൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഗ്ലാമി ഗംഗ. കാൻസർ ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞാണ് വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്.
യൂട്യൂബ് വീഡിയോകളിലൂടെ എല്ലാം പ്രേക്ഷകർക്ക് ഒരുപാട് പരിചിതയായ വ്‌ളോഗർ ആണ് ഗ്ലാമി ഗംഗ. പിന്നീട് ഗ്ലാമി മേക്കപ് പ്രൊഡക്ടിന്റെ ഉപയോഗം കുറച്ച് നോക്കി. പക്ഷെ കരുക്കളുടെ കാര്യത്തിൽ ഒരുമാറ്റവും വന്നില്ല. അതിന് ശേഷം മറ്റൊരു ഡർമറ്റോളജിസ്റ്റിനെ കണ്ടു.
അദ്ദേഹവും ആദ്യം പറഞ്ഞത്, മേക്കപ് പ്രൊഡക്റ്റ്‌സിന്റെ അമിത ഉപയോഗമാണ് എന്നാണ്. ഞാൻ അത് കുറച്ചതിന് ശേഷമുള്ള എന്റെ അനുഭവങ്ങളും പറഞ്ഞപ്പോൾ, ഹോർമോണൽ ഇൻബാലൻസ് ആണ്, അതുകൊണ്ട് പാൽ ഉൽപന്നങ്ങൾ കുറയ്ക്കണം എന്ന് പറഞ്ഞു. അങ്ങനെ പാൽ ഉൽപന്നങ്ങൾ കുറച്ചപ്പോൾ ചെറിയ വ്യത്യാസം വന്നുവെങ്കിലും പറയത്തക്ക മാറ്റം ഉണ്ടായില്ല.പിന്നീട് കവിളിൽ മാത്രം വന്നിരുന്ന കുരുക്കൾ, മുഖം നിറയെ വരാൻ തുടങ്ങി. അപ്പോഴേക്കും എനിക്ക് വയറിന് വല്ലാത്ത വേദനയും അസ്വസ്ഥതകളും വരാൻ തുടങ്ങി. ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ. പച്ചവെള്ളം കുടിച്ചാൽ പോലും വയറ് വീർക്കും. ഭയങ്കര ക്ഷീണം. എന്ത് കഴിച്ചാലും അതുപോലെ ബാത്രൂമിൽ പോകുന്ന അവസ്ഥ. ശരീരികമായി തീരെ ക്ഷീണിച്ചു. ഒരിക്കൽ ടോയിലറ്റിൽ പോയപ്പോൾ മോഷനിൽ ബ്ലഡ് കണ്ടു. അതോടെ പേടിയായി.
എനിക്ക് ഇരിട്ടബിൾ ബൗൾ സിൻഡ്രം (ഐബിഎസ്) എന്ന രോഗാവസ്ഥയാണ്.
24 മണിക്കൂർ പ്രവൃത്തിക്കേണ്ട കുടലിനെ ഞാൻ 54 മണിക്കൂർ പ്രവൃത്തിപ്പിച്ചതിന്റെ അനന്തരഫലം! ജങ്ക് ഫുഡ്ഡും, ടെൻഷനും ആൻസൈറ്റിയും എല്ലാം കാരണം ഈ രോഗം വരാം. കൃത്യമായ ഒരു കാരണം ഇല്ല. ഈ രോഗാവസ്ഥയിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് എന്റെ വയറിന് ഉണ്ടായ അസ്വസ്ഥത. കഴിക്കുന്ന ഭക്ഷണം പ്രോപ്പർ അല്ല എങ്കിൽ അത് മുഖത്തിനെയും ബാധിയ്ക്കും. കുരുക്കൾ വരും. സെക്കന്റ് ബ്രെയിൻ ആണ് നമ്മുടെ വയർ. അത് ഇൻബാലൻസ് ആയാൽ മൊത്തതിൽ കുഴയും.വായിൽ നിന്നോ മൂക്കിൽ നിന്നോ ചെവിയിൽ നിന്നോ മോഷനിലൂടെയോ ബ്ലഡ്ഡ് വന്നാൽ അത് കാൻസർ ആയിരിക്കും എന്നായിരുന്നു എന്റെ അറിവ്. ഗൂഗിളിൽ സെർച്ച് ചെയ്ത് ഓവർ തിങ്ക് ചെയ്യാൻ തുടങ്ങി. കാൻസർ ആണെന്ന് ഞാൻ സ്വയം ഉറപ്പിച്ചു. വീട് പണി തീരുന്നതിന് മുമ്പേ മരിച്ചു പോകുമോ, ഡോക്ടറെ കണ്ടാൽ ചികിത്സിക്കാൻ കാശില്ല. ഉള്ള കാശെടുത്താൽ വീട് പണി നടക്കില്ല.
വരുന്നത് പോലെ വരട്ടെ, ഡോക്ടറെ കാണില്ല എന്നായിരുന്നു ആദ്യം കരുതിയത്. പക്ഷെ എന്റെ ശോക ഭാവം കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. അവനെന്നെ കളിയാക്കി, പോയി ഒറു ഗാസ്റ്റട്രബ്‌ളിജിസ്റ്റിനെ കാണാൻ പറഞ്ഞു. ആദ്യം മടിച്ചുവെങ്കിലും പിന്നീട് ഞാൻ ഡോക്ടറെ കണ്ടു. അപ്പോഴാണ് ശരിക്കും എനിക്ക് എന്താണ് പ്രശ്‌നം എന്ന് മനസ്സിലായത്.യൂട്യൂബ് വീഡിയോകളിലൂടെ എല്ലാം പ്രേക്ഷകർക്ക് ഒരുപാട് പരിചിതയായ വ്‌ളോഗർ ആണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്‌സുകളും, മേക്കപ് സംബന്ധപ്പെട്ട കാര്യങ്ങളുമൊക്കെയാണ് ഗ്ലാമി തന്റെ യൂട്യബ് വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നത് എങ്കിലും, ഇടയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ഫോളോവേഴ്‌സിനെ അറിയിക്കാറുണ്ട്. അങ്ങനെ ഇപ്പോൾ ഏറ്റവുമൊടുവിൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഗ്ലാമി ഗംഗ. കാൻസർ ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞാണ് വീഡിയോ പുറത്ത് വിട്ടിരിയ്ക്കുന്നത്.
Find out more: