വന്ദേ ഭാരത് ട്രയൽ കഴിഞ്ഞു; ചെന്നൈ മലയാളികൾക്ക് കേരളത്തിലേക്ക് ഇനി അതിവേഗം കുതിക്കാം! തിരുവനന്തപുരത്തേക്കുള്ള മലയാളികൾക്കും ഉപകാരപ്പെടുന്ന സർവീസാണ് അതിർത്തി ജില്ലയിലേക്കുള്ള പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ. ചെന്നൈ - നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസിൻറെ ട്രയൽ റൺ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. വ്യാഴാഴ്ച പുതിയ വന്ദേ ഭാരതിൻറെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം ചെന്നൈ സന്ദർശനം മാറ്റിവെച്ചതോടെ ഉദ്ഘാടന സർവീസും നീണ്ട് പോവുകയാണ്.തമിഴ്നാടിൻറെ യാത്രാ വേഗതയ്ക്ക് കുതിപ്പേകാൻ ചെന്നൈ സെൻട്രൽ - നാഗർകോവിൽ ജങ്ഷൻ വന്ദേ ഭാരത് സർവീസിന് തയ്യാറെടുക്കുന്നു.  തിങ്കളാഴ്ചയാണ് ചെന്നൈ - നാഗർകോവിൽ വന്ദേ ഭാരതിൻറെ ട്രയൽ റൺ നടന്നത്. 




പുലർച്ചെ 04:15ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01:50ന് നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് സർവീസ്. മടക്കയാത്ര ഉച്ചയ്ക്ക് 02:20നാണ് നാഗർകോവിലിൽ നിന്ന് പുറപ്പെടുക. തുടർന്ന് രാത്രി 12:05ന് ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈ സെൻട്രലിൽ നിന്നും രാവിലെ യാത്ര ആരംഭിച്ച് ഉച്ചയോടെ നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.  രാവിലെ ചെന്നൈയിൽ നിന്ന് വന്ദേ ഭാരതിൽ കയറുന്നവർക്ക് ഉച്ചയ്ക്ക് 01:50 ഓടെ നാഗർകോവിലിൽ എത്താൻ കഴിയും. തുടർന്ന് ഇവിടെ നിന്ന് ട്രെയിനിലും ബസിലുമായി തിരുവനന്തപുരത്തേക്ക് എത്താം. ഒന്നര മണിക്കൂറിൽ താഴെ സമയം മാത്രമാണ് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് എക്സ്പ്രസ് ട്രെയിനുകൾക്ക് വേണ്ടത്. 




സമാനമായി ചെന്നൈയിലേക്കുള്ള മലയാളി യാത്രക്കാർക്ക് ഉച്ചയ്ക്ക് 02:20ന് മുമ്പായി കേരളത്തിൽ നിന്ന് നാഗർകോവിലിലെത്തി വന്ദേ ഭാരതിൽ കയറാനുമാകും. മൂന്നര മണിക്കൂറോളമാണ് ഇതിലൂടെ യാത്രക്കാർക്ക് ലാഭിക്കാൻ കഴിയുക. അതേസമയം നിലവിൽ ചെന്നൈയിൽ നിന്നും നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ വന്ദേ ഭാരത് 8 മണിക്കൂർ 55 മിനിറ്റ് മാത്രമാണ് ഈ ദൂരം താണ്ടാനെടുക്കുന്നത്.മറ്റുട്രെയിനുകൾ 11 മുതൽ 13 മണിക്കൂർവരെ സമയമാണ് ചെന്നൈയിൽ നിന്നും നാഗർകോവിലിലേക്ക് എടുക്കുന്ന സമയം. പുതിയ വന്ദേ ഭാരതിലൂടെ 9.30 മണിക്കൂർകൊണ്ട് 724 കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ കഴിയും.





തമിഴ്നാടിൻറെ യാത്രാ വേഗതയ്ക്ക് കുതിപ്പേകാൻ ചെന്നൈ സെൻട്രൽ - നാഗർകോവിൽ ജങ്ഷൻ വന്ദേ ഭാരത് സർവീസിന് തയ്യാറെടുക്കുന്നു.  തിങ്കളാഴ്ചയാണ് ചെന്നൈ - നാഗർകോവിൽ വന്ദേ ഭാരതിൻറെ ട്രയൽ റൺ നടന്നത്. പുലർച്ചെ 04:15ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01:50ന് നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് സർവീസ്. മടക്കയാത്ര ഉച്ചയ്ക്ക് 02:20നാണ് നാഗർകോവിലിൽ നിന്ന് പുറപ്പെടുക. തുടർന്ന് രാത്രി 12:05ന് ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈ സെൻട്രലിൽ നിന്നും രാവിലെ യാത്ര ആരംഭിച്ച് ഉച്ചയോടെ നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.  രാവിലെ ചെന്നൈയിൽ നിന്ന് വന്ദേ ഭാരതിൽ കയറുന്നവർക്ക് ഉച്ചയ്ക്ക് 01:50 ഓടെ നാഗർകോവിലിൽ എത്താൻ കഴിയും.  

Find out more: