ഐഎസ്ആർഒ ചാരക്കേസ്; കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം! മുൻ എസ്പി എസ് വിജയനാണ് ചാരക്കേസ് കെട്ടിച്ചമച്ചത്. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ തെളിവുകൾ ഒന്നും ഇല്ലാതിരിക്കെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് മുൻ സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ് വിജയന് മറിയം റഷീദയോടുള്ള വിരോധമാണ് കേസെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കുറ്റപത്രം.അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെകെ ജോഷ്വ ആയിരുന്നു കേസുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ ഉണ്ടാക്കിയത്. സിബി മാത്യൂസിനായിട്ടാണ് ഈ വ്യാജ തെളിവുകൾ ഉണ്ടാക്കിയത്. ചാരവൃത്തി നടത്തിയെന്ന് എഴുതിച്ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു തെളിവും കണ്ടെത്താനായില്ലെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സംഭവത്തിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് കൈകാര്യം ചെയ്യുന്നത്. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർബി ശ്രീകുമാർ, മുൻ സിഐ കെകെ ജോഷ്വ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ.മറിയം റഷീദ അറസ്റ്റിലായതിന് അടുത്ത ദിവസം മുതൽ വാർത്തകൾ പുറത്തുവന്നു. കോടതി വീണ്ടും കസ്റ്റഡി നൽകാതെ വന്നതോടെ ചാരക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കമ്മീഷണർ ആർ രാജീവൻ, ഗുജറാത്ത് മുൻ ഡിജിപിയും ഐബി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർബി ശ്രീകുമാറുമാണ് കേസെടുക്കാൻ നിർദേശം നൽകിയത്.അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെകെ ജോഷ്വ ആയിരുന്നു കേസുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ ഉണ്ടാക്കിയത്.
സിബി മാത്യൂസിനായിട്ടാണ് ഈ വ്യാജ തെളിവുകൾ ഉണ്ടാക്കിയത്. ചാരവൃത്തി നടത്തിയെന്ന് എഴുതിച്ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു തെളിവും കണ്ടെത്താനായില്ലെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.ഹോട്ടൽ റെയ്ഡ് ചെയ്യുന്നതിനിടെയാണ് മറിയം റഷീദയെ എസ് വിജയൻ കാണുന്നത്. ഇവിടെ വെച്ച് വിജയൻ മറിയം റഷീദയെ കടന്നുപിടിച്ചു. ഇവർ എതിർത്തതിലുള്ള പ്രതികാരത്തിലാണ് വഞ്ചിയൂർ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
തെളിവുകൾ ഇല്ലാതെയാണ് കേസെടുത്തത്. മറിയം റഷീദയുടെ എയർ ടിക്കറ്റും പാസ്പോർട്ടും പിടിച്ചുവെക്കുകയും ചെയ്തു. തുടർന്ന് മറിയം റഷീദയെ തടങ്കലിൽ വെക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മുൻ ഐബി ഉദ്യോഗസ്ഥനായിരുന്ന ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചു. ഇനി മർദ്ദിച്ചാൽ നമ്പി നാരായണൻ മരിച്ചുപോകുമെന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നതെന്ന് ഡോക്ടർ മൊഴി നൽകിയതായും സിബിഐ വ്യക്തമാക്കി.
Find out more: