ഇനി വന്ദേ മെട്രോ: പരീക്ഷണയോട്ടം ഇന്ന് ചെന്നൈയിൽ! ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേ ഭാരതിൻറെ മിനി പതിപ്പായ വന്ദേ മെട്രോ ട്രാക്കിലെത്തുന്നത്. 12 കോച്ചുകളുമായുള്ള വന്ദേ മെട്രോ പ്രോട്ടോടൈപ്പിൻറെ പരീക്ഷണയോട്ടം ചെന്നൈയിൽനിന്ന് കാട്പടിയിലേക്കാണ്. ട്രയൽ റൺ വിജയിച്ചാൽ ഇന്ത്യൻ ട്രാക്കുകളിൽ ഹൃസ്വദൂര സർവീസുകളുടെ രാജാവായി വന്ദേ മെട്രോ മാറും.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വന്ദേ ഭാരതിൻറെ മിനി പതിപ്പായ വന്ദേ മെട്രോ ട്രാക്കിലെത്തുന്നത്. 12 കോച്ചുകളുമായുള്ള വന്ദേ മെട്രോ പ്രോട്ടോടൈപ്പിൻറെ പരീക്ഷണയോട്ടം ചെന്നൈയിൽനിന്ന് കാട്പടിയിലേക്കാണ്. ട്രയൽ റൺ വിജയിച്ചാൽ ഇന്ത്യൻ ട്രാക്കുകളിൽ ഹൃസ്വദൂര സർവീസുകളുടെ രാജാവായി വന്ദേ മെട്രോ മാറും. 9:30ന് ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മെട്രോയിൽ വില്ലിവാക്കത്ത് നിന്നാണ് ഉദ്യോഗസ്ഥർ കയറുക. രാവിലെ 10:10 ഓടെയാകും ഇത്.




 അഞ്ച് മിനിറ്റിന് ശേഷം, കാട്പാടിയിലേക്ക് യാത്ര ആരംഭിക്കും, രാവിലെ 11:55 ന് വന്ദേ മെട്രോ കാട്പടിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാട്പാടിയിൽ നിന്ന് ഉച്ചയ്ക്ക് 12:15നാണ് മടക്കയാത്ര. ഉച്ചയ്ക്ക് രണ്ടിന് ട്രെയിൻ ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് പരീക്ഷണയോട്ടം ക്രമീകരിച്ചിരിക്കുന്നത്.ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സിസിആർഎസ്) യാണ് ചെന്നൈ ബീച്ചിനും കാട്പടി ജങ്ഷനും ഇടയിൽ വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം നടത്തുക. 130 കിലോമീറ്റർ ദൈർഘ്യമാണ് ഈ റൂട്ടിനുള്ളത്. ചെന്നൈയിൽ നിന്ന് കാട്പടിയിലേക്ക് വരുന്ന മെട്രോ, തിരികെ ചെന്നൈയിലേക്കും ഓടും.ഓരോ കോച്ചിലും 104 പേർക്ക് ഇരുന്നുപോകാനും 185പേർക്കും നിൽക്കാനും കഴിയുന്ന സൗകര്യമാണ് വന്ദേ മെട്രോയുടെ ഓരോ കോച്ചിലും ഉള്ളത്. മെമു റൂട്ടുകളിൽ അവയ്ക്ക് പകരമായി വന്ദേ ഭാരത് മെട്രോകൾ എത്തുന്നതോടെ കൂടുതൽ യാത്രക്കാർ ട്രെയിൻ സർവീസിനെ ആശ്രയിക്കുമെന്നും റെയിൽവേ ബോർഡ് ആവശ്യപ്പെടുന്നത്.




 150 കിലോമീറ്ററിനും 200 കിലോമീറ്ററിനും ഇടയിലുള്ള രാജ്യത്തെ 124 നഗരങ്ങളെ ബന്ധിപ്പിക്കുകയാണ് വന്ദേ മെട്രോ ലക്ഷ്യം വയ്ക്കുന്നത്. മെമു ട്രെയിനുകൾക്ക് പകരമായാകും വന്ദേ മെട്രോകൾ സർവീസ് നടത്തുകയെന്ന് റെയിൽവേ അധികൃതർ നേരത്ത അറിയിച്ചിരുന്നു. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോയുടെ പ്രോട്ടോടൈപ്പ് നിർമിച്ചത്. ചെന്നൈ - കാട്പടി റൂട്ടിലാണ് ട്രയൽ റൺ ക്രമീകരിച്ചിരിക്കുന്നതെങ്കിലും ആദ്യ വന്ദേ മെട്രോ സർവീസ് ഈ റൂട്ടിലായിരിക്കുമോയെന്ന് വ്യക്തമായിട്ടില്ല. തമിഴ്നാട്ടിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് ഇത്. ഇവിടെ വന്ദേ മെട്രോ സർവീസ് ആരംഭിച്ചാൽ ഇരുനഗരങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന ആയിരങ്ങൾക്ക് ഇത് പ്രയോജനപ്പെടും.





ട്രയൽ റൺ വിജയിച്ചാൽ ഇന്ത്യൻ ട്രാക്കുകളിൽ ഹൃസ്വദൂര സർവീസുകളുടെ രാജാവായി വന്ദേ മെട്രോ മാറും. 9:30ന് ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന മെട്രോയിൽ വില്ലിവാക്കത്ത് നിന്നാണ് ഉദ്യോഗസ്ഥർ കയറുക. രാവിലെ 10:10 ഓടെയാകും ഇത്. അഞ്ച് മിനിറ്റിന് ശേഷം, കാട്പാടിയിലേക്ക് യാത്ര ആരംഭിക്കും, രാവിലെ 11:55 ന് വന്ദേ മെട്രോ കാട്പടിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാട്പാടിയിൽ നിന്ന് ഉച്ചയ്ക്ക് 12:15നാണ് മടക്കയാത്ര. ഉച്ചയ്ക്ക് രണ്ടിന് ട്രെയിൻ ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിധത്തിലാണ് പരീക്ഷണയോട്ടം ക്രമീകരിച്ചിരിക്കുന്നത്.ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സിസിആർഎസ്) യാണ് ചെന്നൈ ബീച്ചിനും കാട്പടി ജങ്ഷനും ഇടയിൽ വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം നടത്തുക.

Find out more: