ആരെയും ഇങ്ങനെ സ്നേഹിച്ചിട്ടില്ല; ദിയ കൃഷ്ണയെക്കുറിച്ച് അശ്വിൻ പറഞ്ഞത് ഇങ്ങനെ! അശ്വിനും ഞാനും ചില കാര്യങ്ങളിൽ ഒരേപോലെയാണ്. ഓപ്പോസിറ്റ് അട്രാക്ടാണ് മികച്ചതെന്നായിരുന്നു മുൻപ് ഞാൻ കരുതിയത്. എന്നാൽ കുറച്ച് കാര്യങ്ങളിൽ സാമ്യം വേണമെന്നാണ് ഞാൻ അനുഭവത്തിലൂടെ പഠിച്ചത്. കുറച്ച് കാര്യങ്ങളിൽ നമ്മളെപ്പോലെയായിരിക്കണം. ഞാനില്ലാതെ എന്റെ ഫ്രണ്ട്‌സിനൊപ്പം അശ്വിൻ പുറത്ത് പോയാൽ എനിക്ക് പ്രശ്‌നമില്ല. എത്തിയാൽ വിളിക്കണം. ഭക്ഷണം കഴിച്ചോ എന്ന് അപ്‌ഡേറ്റ് ചെയ്യണം, അതുപോലെ ഇടയ്‌ക്കൊരു വീഡിയോകോൾ ഇത്രയും ചെയ്യണമെന്നേയുള്ളൂ എനിക്ക്. അവിടെ ഈ സമയത്ത് അശ്വിൻ എന്ത് ചെയ്യുകയാണെന്ന് എനിക്ക് ഇവിടെ നിന്നും പറയാൻ പറ്റും. ദിയ കൃഷ്ണയും അശ്വിനും ഒന്നിച്ചൊരു ക്യുആൻഡ്എ വീഡിയോ ചെയ്തിരുന്നു കഴിഞ്ഞ ദിവസം. ദിയ അശ്വിനെക്കുറിച്ചും തിരിച്ച് അശ്വിൻ ദിയയെക്കുറിച്ചും സംസാരിച്ചിരുന്നു.
അങ്ങനെയൊരു വിശ്വാസം ഒരാളിൽ തോന്നിയാലേ അയാളെ സ്‌നേഹിക്കാവൂ എന്ന് ഞാൻ പഠിച്ചതാണ്. പൊതുവെ ഞങ്ങളൊന്നിച്ചാണ് എല്ലായിടത്തും പോവുന്നത്. ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ അവൻ ജസ്റ്റ് ഇവിടെ ഇരുന്നാൽ മതി. കുക്കിംഗ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അശ്വിൻ അടുക്കളയിൽ ജസ്റ്റ് വന്ന് ഇരുന്നാൽ മതി. അതേപോലെ ചില കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ മാച്ചില്ല. എനിക്ക് മീൻ ഇഷ്ടമാണ്. അശ്വിന് ഇഷ്ടമേയല്ല.സമയമില്ലെന്ന എക്‌സ്‌ക്യൂസൊന്നും പറയാത്ത ആളാണ് ഞാൻ എന്നായിരുന്നു അശ്വിൻ പറഞ്ഞത്. നമുക്ക് രണ്ട് ലൈഫുണ്ട് വർക്ക് ലൈഫും പേഴ്‌സണൽ ലൈഫും. വർക്ക് ലൈഫ് കാരണം പേഴ്‌സൽ ലൈഫ് മോശമാവാൻ പാടില്ല. അത് കൃത്യമായി തന്നെ മാനേജ് ചെയ്യണം. 9 മണിക്കൂർ ജോലിക്കിടെ എനിക്ക് 2 മണിക്കൂർ ബ്രേക്ക് കിട്ടാറുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്. ഭയങ്കര കെയർഫുളായാണ് ഞാൻ സമയം മാനേജ് ചെയ്യുന്നത്. ഏത് ഷിഫ്റ്റായാലും ഞാൻ ഫോൺ വിളിക്കാറുണ്ട്.
പിന്നെ ഞങ്ങളെപ്പോഴും ഒന്നിച്ചാണല്ലോ. സമയം ഇല്ലെന്ന എക്‌സ്‌ക്യൂസൊന്നും ഞങ്ങൾ പറയാറില്ല. ദിയ ഭയങ്കര കെയറിംഗാണ്. ഞാൻ ഒന്നും അറിയേണ്ട കാര്യമില്ല. കല്യാണത്തിന്റെ കാര്യങ്ങളെല്ലാം സെറ്റാക്കുന്നത് ദിയയാണ്. എനിക്ക് ചേരുന്ന ഡ്രസൊക്കെ സെലക്ട് ചെയ്യുന്നത് ദിയയാണ്. കൃത്യസമയത്ത് ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാറുണ്ട്. എന്നെ ഇതുവരെ ലോകത്താരും ഇങ്ങനെ സ്‌നേഹിച്ചിട്ടില്ല. എപ്പോഴും അടി തുടങ്ങുന്നതും സോറി പറയുന്നതും ഞാനാണ്. പുള്ളിക്കാരിയും വന്ന് ക്ഷമ പറഞ്ഞ് കോംപ്രമൈസാക്കാറുണ്ട്. ദിയയുടെ അടുത്തല്ലേ എനിക്ക് ഫൈറ്റുണ്ടാക്കാൻ പറ്റുള്ളൂ. അടിയുണ്ടാക്കാൻ എനിക്കൊട്ടും ഇഷ്ടമില്ല. പെട്ടെന്ന് അവസാനിപ്പിക്കുമെന്നായിരുന്നു ദിയ പറഞ്ഞത്. കണ്ണമ്മായെന്നാണ് ഞാൻ ദിയയെ വിളിക്കാറുള്ളത്.
ഡിയർ വൺസ് എന്നാണ് കണ്ണമ്മയുടെ അർത്ഥം. കൈയ്യിൽ ടാറ്റു ചെയ്തിരിക്കുന്നത് കണ്ണമ്മയെന്നാണ്. അതാവുമ്പോൾ തമിഴാണ്, അതേപോലെ പ്രിയപ്പെട്ടവളെക്കുറിച്ചുള്ളതുമാണ്. പ്രണയമാവുമ്പോൾ കുറച്ചൊക്കെ പൈങ്കിളിയാണ്. പ്രൊപ്പോസ് ചെയ്യുന്നതൊക്കെ അങ്ങനെയല്ലേ. ലോകത്ത് ഔട്ട് ഡേറ്റഡാവാത്ത രണ്ടേരണ്ടു കാര്യങ്ങളേയുള്ളൂ. പ്രണയവും പൈസയും. സ്‌നേഹിക്കാൻ ഒരാളില്ലെങ്കിൽ പൈസയുണ്ടായിട്ട് കാര്യമില്ലല്ലോ. ഈ രണ്ട് കാര്യങ്ങളും ഒരിക്കലും ഔട്ട് ഡേറ്റഡാവില്ല. ഇത് രണ്ടും ഉണ്ടെങ്കിലല്ലേ നമുക്ക് ജീവിക്കാൻ പറ്റൂയെന്നുമായിരുന്നു അശ്വിൻ പറഞ്ഞത്. അശ്വിന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു ദിയ.
Find out more: