ബിസിനസ്സുകാർക്കിടയിൽ മറ്റൊരു അന്തസുമായി എംഎ യൂസഫലി! മലയാളിയായ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി കുറെക്കാലമായി ലോകത്തിലെ ഈ വമ്പന്മാരുടെ പട്ടികയിലുണ്ട്. എലൺ മസ്ക്, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് സ്റ്റീവൻ സ്പിൽബർഗ്, നാൻസി വാൾട്ടൻ ലോറീ, റൂപർട്ട് മർഡോക്, ലാറി പേജ്, ടൈഗർ വുഡ്സ് തുടങ്ങിയ ലോകപ്രശസ്തരുടെ യാത്രകൾ ഈ വിമാനത്തിലാണ്. ഗൾഫ് നാടുകളിൽ വലിയ ബിസിനസ് സംരംഭങ്ങളുള്ള എംഎ യൂസഫലിയെ സംബന്ധിച്ച് ഈ ബിസിനസ് ജെറ്റിനോട് പ്രതിപത്തി വരാൻ മറ്റൊരു കാരണം കൂടി കാണാം വേണമെങ്കിൽ. ബഹ്റൈൻ രാജകുടുംബത്തിന്റെ ഔദ്യോഗിക യാത്രാവിമാനം ഗൾഫ്സ്ട്രീം 550യാണ്. ഗൾഫ്സ്ട്രീം ബിസിനസ് ജെറ്റ് ഉടമ എന്ന വിശേഷണം ഒരു പ്രത്യേക ക്ലാസിനെ സൂചിപ്പിക്കുന്നു. ബിസിനസ്സുകാർക്കിടയിൽ അതൊരു അന്തസ്സിന്റെ പ്രതീകമാണ്. വമ്പൻ ബിസിനസ്സുകാരും സ്പോർട്സ്, സിനിമാ താരങ്ങളുമെല്ലാമാണ് ഈ ക്ലാസിൽ ഉൾപ്പെടുന്നത്.





എംഎ യൂസുഫ് അലിയെപ്പോലെയൊരു ബിസിനസ്സുകാരന്റെ സമയം പോലെത്തന്നെ പ്രധാനമാണ് സുരക്ഷിതത്വവും. കുറെ നാളുകൾക്കു മുമ്പ് അദ്ദേഹത്തിനുണ്ടായ ഹെലികോപ്റ്റർ അപകടവും അതിൽ നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലും നാം കണ്ടതാണ്. ഉയർന്ന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ബിസിനസ് ജെറ്റാണ് ഗൾഫ്സ്ട്രീം 600. കാഴ്ച കുറഞ്ഞ കാലാവസ്ഥയിലും ഈ വിമാനത്തിന് ലാൻഡ് ചെയ്യാൻ പറ്റുന്ന എൻഹാൻസിഡ് ഫ്ലൈറ്റ് വിഷൻ സിസ്റ്റം ഉണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ബിസിനസ് ജെറ്റുകളുടെ കണക്കെടുത്താൽ ആദ്യത്തെ അഞ്ചിൽ തന്നെ വരും ഗൾഫ്സ്ട്രീം ജി600. 2019 ഓഗസ്റ്റിൽ സർവ്വീസിലെത്തിയ ശേഷം ഒരു അപകടം മാത്രമാണ് ഈ വിമാനത്തിന് നേരിടേണ്ടി വന്നത്. ഇതിൽ ആളപായമൊന്നും തന്നെ ഉണ്ടായിട്ടില്ല. വിമാനത്തിന് കാര്യമായ കേടുപാടുകളും ഉണ്ടായില്ല.





എംഎ യൂസഫലിയെ സംബന്ധിച്ചിടത്തോളം ഈ ജെറ്റിലേക്കുള്ള മാറ്റം ഒരു ബിസിനസ്സുകാരന്റെ സ്വാഭാവികമായ വളർച്ചയുടെ ഭാഗമാണ്. തന്റെ ജി550 വിൽപ്പനയ്ക്ക് വെച്ചാണ് യൂസഫലി ഈ പുതുക്കൽ നടത്തിയിരിക്കുന്നത്. എന്തെല്ലാമാണ് ജി550യിൽ നിന്ന് ജി600നെ വേറിട്ട് നിർത്തുന്നത്? സുപ്രധാനമായ അഞ്ച് മാറ്റങ്ങൾ നമുക്ക് കാണാനാകും.യൂസഫലി ഇപ്പോൾ നടത്തിയിരിക്കുന്ന പുതുക്കൽ ജി550യിൽ നിന്ന് ജി600ലേക്കുള്ള മാറ്റമാണ്. എന്തുകൊണ്ടാണ് ലുലു മേധാവി ഇത്തരമൊരു മാറ്റത്തിന് തയ്യാറായത്? പരിശോധിക്കാം. മണിക്കൂറിൽ 1,073.412 കിലോമീറ്റർ ദുരം മറികടക്കാൻ കഴിവുള്ള സൂപ്പർസോണിക് ഹൈ സ്പീഡ് വിമാനമാണ് ജി600. ഈ വിമാനം ജി550 മോഡലിൽ നിന്ന് വ്യത്യസ്തമാകുന്ന നിരവധി ഘടകങ്ങളിലൊന്ന് അതിന്റെ പേലോഡ് തന്നെയാണ്. 




വിമാനത്തിന് ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെയും ചരക്കുകളുടെയും അളവ് താരതമ്യേന കൂടുതലാണ് യൂസഫലി വാങ്ങിയ പുതിയ വിമാനത്തിൽ. ജി550യെക്കാൾ (5,800 lbs) 11.3 ശതമാനം കൂടുതൽ ഭാരം ഉൾക്കൊള്ളാൻ ശേഷിയുണ്ട് ജി600ന് (6,540 lbs). രണ്ട് വിമാനങ്ങൾക്കും 19 യാത്രക്കാരെ വരെ കൊണ്ടുപോകാൻ കഴിയുമെങ്കിലും പന്ത്രണ്ട് മുതൽ പതിനാറ് വരെ യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിൽ ക്രമീകരിക്കുകയാണ് പതിവ്.
യൂസഫലിയുടെ പക്കൽ മുമ്പുണ്ടായിരുന്ന ഗൾഫ്സ്ട്രീം ജി 550 മോഡലിനെ അപേക്ഷിച്ച് ഉയർന്ന കാബിൻ വലിപ്പം ജി600 ബിസിനസ് ജെറ്റിനുണ്ട്. ജി550യിൽ 1,669 ക്യൂബിക് ഫീറ്റ് ആയിരുന്നു കാബിൻ വോള്യം.

Find out more: