മിസ്റ്റർ കേരള എന്ന സ്വപ്നത്തിലേക്ക് ട്രാൻസ്മെൻ ജെയ്സൺ! സ്വത്വം വെളിപ്പെടുത്തി ട്രാൻസ്ജെൻഡർ ആയി ജീവിച്ചു തുടങ്ങിയപ്പോൾ മുതൽ അനുഭവിച്ച അവഗണനകൾക്കിടയിലും ബോഡി ബിൽഡർ ആകുക എന്ന തന്റെ സ്വപ്നം മാറ്റിനിർത്താൻ ജെയ്‌സൺ ഒരുക്കമായിരുന്നില്ല. പല സ്ഥാപനങ്ങളിലും സെയിൽസ്മാനായി ജോലി നോക്കിയിരുന്നെങ്കിലും ട്രാൻസ്ജെൻഡർ എന്ന കാരണത്താൽ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. സാമൂഹ്യപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയിലും ശരീരത്തിന്റെയും മനസ്സിന്റെയും കരുത്ത് ചോരാതെ ബോഡി ബിൽഡറായി തീരുന്നതിനുള്ള കഠിനപ്രയത്നം തുടർന്നു.കലവൂർ സ്വദേശി ജെയ്‌സണ് ഇനി തന്റെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്ര തുടരാം.
ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന ട്രാൻസ്ജെൻഡർ ദമ്പതിമാർക്കുള്ള വിവാഹധനസഹായ പദ്ധതിയിലൂടെ 30,000 രൂപയും അടിയന്തര ചികിത്സ ധനസഹായം നൽകുന്ന കരുതൽ പദ്ധതിയിലൂടെ 9,000 രൂപയും മുൻപ് ജെയ്‌സണ് അനുവദിച്ചു കിട്ടിയിരുന്നു. എന്നാൽ ബോഡി ബിൽഡിങ് മത്സരവുമായി ബന്ധപ്പെട്ട് നിലവിൽ പദ്ധതികൾ ഇല്ലെന്ന് ജെയ്സണ് അറിയാമായിരുന്നിട്ടും മറ്റ് മാർഗങ്ങളൊന്നുമില്ലാത്തിനാൽ ധനസഹായം അനുവദിക്കുന്നതിന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മിസ്റ്റർ ആലപ്പുഴ മത്സരത്തിൽ വിജയിച്ച് മിസ്റ്റർ കേരള (ട്രാൻസ്മെൻ) മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയെങ്കിലും തുടർ പരിശീലനത്തിനും മറ്റ് തയ്യാറെടുപ്പുകൾക്കുമുള്ള തുക തന്റെ തുച്ഛമായ വരുമാനത്തിൽനിന്നു കണ്ടെത്താൻ കഴിയില്ലെന്നും തന്റെ മോഹം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നും ജെയ്‌സൺ കരുതിയിരുന്നു.
ട്രാൻസ്മെൻ വ്യക്തിയായ ജെയ്സൺന്റെ പ്രയാസകരമായ ജീവിത സാഹചര്യവും ബോഡി ബിൽഡർ ആകുന്നതിനുള്ള അതിയായ ആഗ്രഹവും പരിശ്രമവും ബോധ്യപ്പെട്ടതിനെ തുടർന്ന് നിലവിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ ഇല്ലെങ്കിലും ധനസഹായത്തിനുള്ള ജെയ്സൺന്റെ അപേക്ഷ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മുൻപാകെ പരിഗണനയ്ക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ മുഖേന ധനസഹായം അനുവദിക്കുന്നതിനായി സർക്കാരിലേക്ക് നൽകിയ പ്രൊപ്പോസൽ പരിഗണിച്ച് ജെയ്സണ് 50,000 രൂപ അനുവദിക്കുകയായിരുന്നു.

Find out more: