ഈ എട്ടിടത്ത് കാമറകൾ സ്ഥാപിക്കും, ചെലവ് 1200 കോടി! വന്ദേ ഭാരത്, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജാപ്പനീസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ബുള്ളറ്റ് ട്രെയിൻ സുരക്ഷയുടെ കാര്യത്തിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ല. 2027ൽ അല്ലെങ്കിൽ 2028ൽ മുംബൈ - അഹമ്മദാബാദ് ഇടനാഴിയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിയാണ് പുതിയ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്നത്. എല്ലാ ട്രെയിനുകളിലും കാമറ സ്ഥാപിക്കാനുള്ള ടെൻഡർ മൂന്ന് മാസത്തിനകം നൽകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ട്രെയിൻ അട്ടിമറി ശ്രമം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ട്രാക്കുകൾക്ക് സമീപം ഒന്നിലധികം കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്താനാണ് തീരുമാനം. എഞ്ചിൻ്റെ മുന്നിലും പിന്നിലും വശങ്ങളിലും ട്രെയിനുകളുടെ ഗാർഡ് കോച്ചിലും കാമറകൾ സ്ഥാപിക്കും.





 ഒരു വർഷത്തിനുള്ളിൽ കാമറകൾ പൂർണമായി സ്ഥാപിക്കും. ഏകദേശം 1200 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ കാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ട്രെയിനുകളിലും ട്രാക്കുകൾക്ക് സമീപവും കാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഒന്നിലധികം കാമറകൾ സ്ഥാപിക്കുന്നതിനു പുറമേ കാമറകളിൽ നിന്നുള്ള എല്ലാ ദൃശ്യങ്ങളും സൂക്ഷിക്കും. ഇതിനായി ഒരു കോമൺ ഡാറ്റാ സെൻ്റർ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ട്രെയിനുകളുടെ സുരക്ഷ ശക്തിപ്പെടുത്താൻ ഇൻ്റലിജൻസ് ശൃംഖല ശക്തിപ്പെടുത്തും. പാളം തെറ്റൽ ശ്രമങ്ങൾ തടയുന്നതിന് പൊതുജന അവബോധം വർധിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്.





എഞ്ചിനുകളുടെ മുൻവശത്തും വശങ്ങളിലും കോച്ചുകളിലും ഗുവാർഡ് റൂമിലുമായി ഒരു ട്രെയിനിൽ എട്ട് കാമറകൾ സ്ഥാപിക്കും. ഈ കാമറകൾ പാളത്തിലും ചുറ്റുപാടും നിരീക്ഷിക്കാൻ സഹായിക്കും. ഏതെങ്കിലും അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്താനും സഹായിക്കും. മൂന്ന് ദിവസത്തിനുള്ളിൽ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമം ഉണ്ടായിരുന്നു. രാജസ്ഥാനിലെ അജ്മീറിലും ഉത്തർ പ്രദേശിലെ കാൺപൂരിലും ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങൾ അരങ്ങേറിയിരുന്നു. അതേസമയം, ട്രെയിനുകളെ കമ്പാർട്ടുമെൻ്റുകൾക്കുള്ളിൽ കാമറകൾ സ്ഥാപിക്കുമോ എന്ന കാര്യത്തിൽ റെയിൽവേ മന്ത്രി കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. 




രാത്രിസമയങ്ങളിലടക്കം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഉണ്ടാകാറുണ്ട്. മോഷണം തടയുന്നതിനും സഹായമാകും. കാമറകൾ സ്ഥാപിക്കുന്നതുവഴി ഈ ഭീഷണി ഒരു പരിധിവരെയെങ്കിലും കുറയ്ക്കാൻ സഹായിക്കു. പ്രതികളെ തിരിച്ചറിയാനും കഴിയും.  എഞ്ചിൻ്റെയും ഗാർഡ് കോച്ചിൻ്റെയും മുൻവശത്തും പിൻഭാഗത്തും വശങ്ങളിലും കാമറകൾ സ്ഥാപിക്കും. കാമറകളിൽ നിന്നും ശേഖരിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാം കേന്ദ്ര ഡാറ്റാ സെൻ്റർ സ്ഥാപിക്കും. ട്രെയിൻ അട്ടിമറി ശ്രമങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സൂചന നൽകി.
 

Find out more: