ജിദ്ദയിൽ നിന്ന് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് പുതിയ കപ്പൽ റൂട്ടുകൾ... റെഗുലർ ലൈനർ, ഫീഡർ സേവനങ്ങളിൽ വൈദഗ്ധ്യമുള്ള ഫോക്ക് മാരിടൈം സർവീസസ് കമ്പനി ചെങ്കടലിലെ ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ഇന്ത്യൻ തുറമുഖങ്ങളായ മുന്ദ്ര, നവ ഷെവ എന്നിവയുമായി ബന്ധിപ്പിക്കും. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൻറെ അനുബന്ധ സ്ഥാപനം ജിദ്ദയെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിങ് റൂട്ട് ആരംഭിച്ചു. ജൂലൈയിൽ പുറത്തിറങ്ങിയ സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിൻറെ റിപ്പോർട്ട് പ്രകാരം, സൗദി അറേബ്യയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം മെയ് മാസത്തിൽ 8.03 ബില്യൺ റിയാലായിരുന്നു. അറേബ്യൻ പെനിൻസുലയെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന ഒമാനിലെ പ്രമുഖ കണ്ടെയ്നർ സർവീസായ അസ്യാദ് ലൈനുമായി ഫോക്ക് മാരിടൈം കപ്പൽ കൈമാറ്റ കരാറിൽ ഒപ്പുവച്ചു.





ഈ കരാർ പ്രകാരം പുതിയ റൂട്ടിൽ രണ്ട് കണ്ടെയ്‌നർ കപ്പലുകളാണ് ചരക്കുനീക്കത്തിൽ പങ്കാളികളാവുക. റെഗുലർ ലൈനർ, ഫീഡർ വെസൽ മേഖലകളിൽ വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ പുതിയ റൂട്ട് പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്നും ഫോക്ക് മാരിടൈമിൻ്റെ സിഇഒ പറഞ്ഞു. ജൂലൈയിൽ പുറത്തിറങ്ങിയ സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിൻറെ റിപ്പോർട്ട് പ്രകാരം, സൗദി അറേബ്യയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂല്യം മെയ് മാസത്തിൽ 8.03 ബില്യൺ റിയാലായിരുന്നു. അറേബ്യൻ പെനിൻസുലയെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന ഒമാനിലെ പ്രമുഖ കണ്ടെയ്നർ സർവീസായ അസ്യാദ് ലൈനുമായി ഫോക്ക് മാരിടൈം കപ്പൽ കൈമാറ്റ കരാറിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം പുതിയ റൂട്ടിൽ രണ്ട് കണ്ടെയ്‌നർ കപ്പലുകളാണ് ചരക്കുനീക്കത്തിൽ പങ്കാളികളാവുക.




സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അതേസമയം ഇന്ത്യയാവട്ടെ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിരാജ്യവുമാണ്. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ പ്രധാന സംഭാവന നൽകുന്ന രാജ്യം കൂടിയാണ് സൗദി അറേബ്യ. നിക്ഷേപങ്ങൾക്കും സാങ്കേതിക കൈമാറ്റത്തിനും ഇരുരാജ്യങ്ങൾക്കുമിടയിൽ വലിയ രീതിയിലുള്ള സഹകരണം നിലനിൽക്കുന്നുണ്ട്. സൗദി വിഷൻ 2030 ന് അനുസൃതമായി ഒരു പ്രമുഖ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായി മാറാനുള്ള സൗദിയുടെ ശ്രമത്തിൻറെ ഭാഗമായാണ് പദ്ധതി. ഫോക്ക് മാരിടൈമിൻറെ സംരംഭം ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് അധികൃതർ അറിയിച്ചു.

Find out more: