വീണ്ടും വേട്ടയാടൽ; പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് മനാഫ്! എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കും. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ. തൻ്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് പങ്കുവക്കും.
അർജുൻ്റെ പേരിൽ ഒരു പിരിവും നടത്തിയില്ല, ഇതുസംബന്ധിച്ച് തെളിവ് ഉണ്ടെങ്കിൽ കൊണ്ടുവരാമെന്ന് മനാഫ് പറഞ്ഞു. അർജുൻ്റെ കുടുംബത്തിൻ്റെ പേരുപറഞ്ഞ് പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജുൻ്റെ വിഷയം ജനങ്ങളിലേക്ക് എത്തിക്കാനാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. എനിക്ക് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്ന് തോന്നി, എൻ്റെ കാര്യങ്ങൾ പറയാനാണ് ചാനൽ ആരംഭിച്ചത്. ഒരു രൂപ പോലും ആരുടെയും കൈയിൽ നിന്നും വാങ്ങിയിട്ടില്ല. ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടും. തെറ്റ് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു. അർജുനെ കണ്ടെത്തുംവരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്.

 ഇനി യൂട്യൂബ് ചാനൽ ഉഷാറാക്കും. യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് പങ്കുവെക്കും. ഇത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശമെന്ന് മനാഫ് ചോദിച്ചു. അർജുൻ്റെ അമ്മ എൻ്റെയും അമ്മയാണ്. എത്ര തള്ളിപ്പറഞ്ഞാലും അർജുൻ്റെ കുടുംബത്തിന് ഒരു ആവശ്യമുണ്ടായാൽ ഒപ്പമുണ്ടാകും. ലോറിക്ക് അർജുൻ്റെ പേരിടും. കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ല. ഇതൊന്നും തന്നെ ബാധിക്കില്ല. അർജുൻ്റെ ചിത അണയും മുൻപ് ക്രൂശിക്കുന്നത് എന്തിനാണെന്ന് മനാഫ് ചോദിച്ചു. രക്ഷാപ്രവർത്തനം നടക്കുന്ന ഘട്ടത്തിൽ അർജുൻ്റെ കുടുംബത്തിൽ നിന്നുള്ള ഫോൺ കോളുകൾ എല്ലാം അറ്റൻഡ് ചെയ്തിട്ടുണ്ട്. മറിച്ചുള്ള ആരോപണം അറിയില്ല. മുഖ്യമന്ത്രിയെ കാണാൻ തിരുവനന്തപുരത്ത് പോകാൻ അർജുൻ്റെ സഹോദരി ഭർത്താവ് ജിതിനെ ബന്ധപ്പെട്ടിരുന്നു. 

എന്നാൽ തിരുവനന്തപുരത്തേക്ക് വരാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രിയെ ഫോൺ ചെയ്ത് ബന്ധപ്പെടാൻ സാധിക്കുമെന്നുമാണ് ജിതിൻ പ്രതികരിച്ചത്. അർജുൻ്റെ കുടുംബത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ ആരോപണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മനാഫ് കൂട്ടിച്ചേർത്തു. ഒരു കാര്യം ഞാൻ ഏറ്റെടുത്തു, അത് കഴിഞ്ഞു. അർജുൻ അപകടത്തിൽപ്പെട്ടത് മുതൽ ഞാൻ ഗംഗാവലി പുഴയോട് ചേർന്നുണ്ടായിരുന്നു.  അർജുൻ്റെ വിഷയം ജനങ്ങളിലേക്ക് എത്തിക്കാനാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. എനിക്ക് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കണമെന്ന് തോന്നി, എൻ്റെ കാര്യങ്ങൾ പറയാനാണ് ചാനൽ ആരംഭിച്ചത്. ഒരു രൂപ പോലും ആരുടെയും കൈയിൽ നിന്നും വാങ്ങിയിട്ടില്ല. ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടും. തെറ്റ് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു. അർജുനെ കണ്ടെത്തുംവരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. 

Find out more: