ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ: ഓപ്പറേഷൻ തീയറ്റർ ചാർജും ഐസിയു ചാർജും ഉൾപ്പെടുമോ?  ഒരു വ്യക്തിക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്ന പദ്ധതി രാജ്യത്തെ പൗരന്മാർക്ക് വലിയ ആശ്വാസമാകുന്ന കേന്ദ്ര പദ്ധതികളിലൊന്നാണ്. എന്നാൽ ഇപ്പോഴും പദ്ധതിയെക്കുറിച്ച് ഒരുപാട് ആശങ്കകൾ പൊതുജനങ്ങളിലുണ്ട്. അതിലൊന്ന് എന്തൊക്കെയാണ് ഇതിൻ്റെ പരിധിയിൽ വരുന്നത് എന്നാണ്. ഐസിയു ചാർജും ഓപ്പറേഷൻ തീയറ്റർ ചാർജും ഉൾപ്പെടെ എന്തൊക്കെയാണ് ആയുഷ്മാൻ ഭാരത് ക്ലെയിമിൽ ഉൾപ്പെടുന്നതെന്ന് അറിയാം. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്.






ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ പരിശോധനക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിനു മുൻപുള്ള മൂന്ന് ദിവസത്തെ ചെലവും കൂടാതെ ആശുപത്രി വാസത്തിനു ശേഷമുള്ള 15 ദിവസത്തെ ചെലവും നിർവഹിക്കപ്പെടും. ചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റു അനുബന്ധ പ്രത്യാഘ്യാതങ്ങൾക്കും സഹായം ലഭിക്കും.വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള വ്യത്യസ്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പ്രകാരം ഓരോ കുടുംബത്തിനും 30000 മുതൽ 300000 വരെയുള്ള ചികിത്സ ചെലവുകളാണ് നിലവിൽ ലഭിക്കുന്നത്. എന്നാൽ പിഎംജെഎവൈ പദ്ധതി പ്രകാരം 5 ലക്ഷം രൂപവരെ ചികിത്സക്കായി വിനിയോഗിക്കാനാകും. പരിശോധനകൾ.





ഡോക്ടർ ഫീസ്
മരുന്നുകൾ
മറ്റാവശ്യ വസ്തുക്കൾ
മുറി വാടക
ഓപ്പറേഷൻ തീയറ്റർ ചാർജുകൾ
ഐസിയു ചാർജ്ജ്
ഭക്ഷണം
ഇംപ്ലാൻറ് ചാർജുകൾ
മെഡിസിനും അനുബന്ധ വസ്തുക്കളും
അതി തീവ്ര പരിചരണ വിഭാഗം
രോഗ നിർണ്ണയവും ലാബ് പരിശോധനകളും
താമസ സൗകര്യം
തുടർ ചികിത്സ.





 ചികിത്സാ രംഗത്തെ ചെലവുകൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ മികച്ച ചികിത്സ സാധാരണക്കാരനും ലഭിക്കാൻ ഈ പദ്ധതി സഹായിക്കും എന്നതാണ് യാഥാർഥ്യം. സർക്കാർ സ്വകാര്യ ആശുപത്രിയെന്ന പരിഗണന കൂടാതെ രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളിൽ നിന്നും പണമീടാക്കാതെ തന്നെ ചികിത്സ ലഭിക്കുമെന്നതും എബി പിഎംജെഎവൈയുടെ പ്രത്യേകതയാണ്. ഒരു വ്യക്തിക്കോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ ചികിത്സക്കായി 5 ലക്ഷം രൂപ വരെ വിനിയോഗിക്കാവുന്ന പദ്ധതി രാജ്യത്തെ പൗരന്മാർക്ക് വലിയ ആശ്വാസമാകുന്ന കേന്ദ്ര പദ്ധതികളിലൊന്നാണ്. എന്നാൽ ഇപ്പോഴും പദ്ധതിയെക്കുറിച്ച് ഒരുപാട് ആശങ്കകൾ പൊതുജനങ്ങളിലുണ്ട്.

Find out more: