ബൈരാബി-സൈരാംഗ് റെയിൽവേ പദ്ധതി; ചെലവ് 8200 കോടി, പദ്ധതി 9 മാസത്തിനുള്ളിൽ പൂർത്തിയാകും! ബൈരാബി-സൈരാംഗ് റെയിൽവേ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 51.38 കിലോമീറ്റർ പുതിയ ബ്രോഡ് ഗേജ് ട്രാക്ക് അടുത്ത ഒമ്പത് മാസത്തിനുള്ളിൽ സ്ഥാപിക്കും. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ ആണ് ഇക്കാര്യം അറിയിച്ചത്. മിസോറമിന്റെ തലസ്ഥാനമായ ഐസ്വാൾ വടക്കുകിഴക്കൻ മേഖലയിലെ നാലാമത്തെ തലസ്ഥാന നഗരമായി മാറുന്നതിനുള്ള പദ്ധതികൾ ഒരുങ്ങുന്നു. അസമിലെ പ്രധാന നഗരമായ ഗുവാഹത്തി (അടുത്ത തലസ്ഥാനമായ ദിസ്പൂർ), ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല, അരുണാചൽ പ്രദേശിലെ നഹർലഗൺ (തലസ്ഥാന നഗരമായ ഇറ്റാനഗറിനോട് ചേർന്ന്) എന്നീ നഗരങ്ങളും ബൈരാബി-സൈരാംഗ് റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുന്നവയാണ്.
ബൈരാബി-സൈരംഗ് പദ്ധതി പൂർത്തിയാക്കിയാൽ മിസോറാമിലെ ജനങ്ങളുടെ ആശയവിനിമയത്തിലും വാണിജ്യത്തിലും വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് എൻഎഫ്ആർ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) കപിഞ്ജൽ കിഷോർ ശർമ പറഞ്ഞതായി എൻഡി ടിവയുടെ റിപ്പേർട്ടിൽ പറയുന്നു. മിലോറാം മുഖ്യമന്ത്രി ലാൽദുഹോമയുമായി എൻഎഫ്ആർ ജനറൽ മാനേജർ അരുൺ കുമാർ ചൗധരി ഭൈരാബി കൂടിക്കാഴ്ച നടത്തി. (അസാമിലെ ഹൈലകണ്ടി ജില്ലയ്ക്ക് സമീപം) സൈരാംഗിനും (ഐസ്വാളിന് സമീപം) 51.38 കിലോമീറ്റർ പുതിയ പാത അടുത്ത വർഷം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇവരുടെ കൂടികാഴ്ചയ്ക്ക് ശേഷം മുതിർന്ന മിസോറാം സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻടിടിവ റിപ്പോർട്ട് ചെയ്യുന്നു. 8,213.72 കോടി രൂപയുടെ ബൈരാബി-സൈരാംഗ് റെയിൽവേ പദ്ധതി ഇപ്പോൾ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈരാബി-സൈരാംഗ് റെയിൽവേ പദ്ധതി പൂർത്തിയാക്കുന്ന സ്ഥലങ്ങളിൽ 48 തുരങ്ക പാതകൾ ആണ് നിർമ്മിക്കുന്നത്. 12,853 മീറ്റർ നീളമുള്ള ടണലുകളിൽ 12,807 മീറ്റർ ടണലിങ് ജോലികളും ഇതിന്റെ ഭാഗമായി പൂർത്തിയാക്കി. 55 വലിയ പാലങ്ങളും 87 ചെറിയ പാലങ്ങളും ആണ് പദ്ധതിയിൽ പൂർണമായും ഉൾപ്പെടുന്നത്. പദ്ധതിയുടെ ഏറ്റവും ഉയരം കൂടിയ തൂണിൻ്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഉയരം 104 മീറ്ററാണ്. കുത്തബ് മിനാറിനേക്കാൾ 42 മീറ്റർ ഉയരം വരും. പദ്ധതി നടപ്പിലാക്കാൻ വലിയ വെല്ലുവിളികൾ ആണ് നേരിടുന്നത്. ആഴമേറിയ വനങ്ങൾ, കടുപ്പമേറിയ പർവതപ്രദേശങ്ങൾ, പല സ്ഥലങ്ങളും നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത സ്ഥിതി ഇതെല്ലാം വലി വെല്ലുവിളികൾ ആണ് സൃഷ്ട്ടിക്കുന്നത്.
ബൈരാബി, സൈരംഗ് റെയിൽവേ പദ്ധതിയെ നാല് ഭാഗങ്ങളായി തിരിച്ചാണ് റെയിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ബൈരാബി-ഹോർട്ടോക്കി, ഹോർട്ടോക്കി-കോൺപുയി, കൗൺപുയി-മുവൽഖാങ്, മുവൽഖാങ്-സൈരാംഗ്. എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.17.38 കിലോമീറ്റർ ദൈർഘ്യമുള്ള ഭൈരാബി-ഹോർട്ടോക്കി സെക്ഷൻ പൂർത്തിയാക്കി അടുത്ത ഓഗസ്റ്റ് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
Find out more: