'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകൻ; സഞ്ജുവിനെ അഭിനന്ദിച്ച് ചാരുലത! 50 പന്തിൽ 107 റൺസ് നേടിയ തകർപ്പൻ ഇന്നിങ്‌സിന് പ്രത്യേകതകൾ നിരവധിയാണ്. മുൻ ക്രിക്കറ്റർമാരും ടീം മാനേജ്‌മെന്റും ആരാധകരും ഒരുപോലെ വാഴ്ത്തുന്ന ഇന്നിങ്‌സ്. സഞ്ജുവിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസും തങ്ങളുടെ ക്യാപ്റ്റനെ മുക്തകണ്ഠം അഭിനന്ദിച്ച് സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടു. ഈ പോസ്റ്റാണ് സഞ്ജുവിന്റെ ഭാര്യ ചാരുലത രമേഷ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയത്. സൂപ്പർ സ്റ്റാർ എന്ന തലക്കെട്ടിലാണ് റോയൽസിന്റെ ചിത്രം. ഇതാണ് ചാരുലത 'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകൻ' എന്ന വാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. സെഞ്ചുറി നേടിയ സഞ്ജു ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രവും ഇതോടൊപ്പം ചാരുലത സ്റ്റോറിയിൽ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സാംസണിന്റെ കിടിലൻ റെക്കോഡ് സെഞ്ചുറി ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകം.




ടി20യിലെ അരങ്ങേറ്റത്തിന് ശേഷം സഞ്ജുവിന് സെഞ്ചുറിക്കായി ഒമ്പത് വർഷം കാത്തിരിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സ്വപ്‌ന സമാനമായ ഇന്നിങ്‌സുകൾ സഞ്ജുവിനും വളരെ പ്രധാനപ്പെട്ടതാണ്. ഒമ്പത് വർഷമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയാണൈന്ന് മൽസര ശേഷം സഞ്ജു തുറന്നു പറയുകയുമുണ്ടായി.അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതുവരെ 11 ഇന്ത്യൻ ബാറ്റർമാരാണ് സെഞ്ചുറികൾ നേടിയത്. ഇവരിൽ നാല് പേർ മാത്രമാണ് ഒന്നിലധികം തവണ 100 തികച്ചത്. സൂര്യകുമാർ യാദവ്, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവർ ഉൾപ്പെട്ട എലൈറ്റ് ഗ്രൂപ്പിലാണ് ഇപ്പോൾ സഞ്ജുവിന്റെ സ്ഥാനം. രണ്ട് മനോഹരമായ ഇന്നിങ്‌സിസുകളിലൂടെ ഒരു ഡസനോളം റെക്കോഡുകളും സഞ്ജു സ്വന്തം പേരിൽ എഴുതിച്ചേർത്തു. 27 ദിവസത്തിനുള്ളിലാണ് രണ്ടാം സെഞ്ചുറി. ടി20യിൽ രണ്ട് സെഞ്ചുറികൾ തുടർച്ചയായി നേടുന്ന ലോകത്തെ നാലാമത്തെ കളിക്കാരനാണ്. 





സൂപ്പർ സ്റ്റാർ എന്ന തലക്കെട്ടിലാണ് റോയൽസിന്റെ ചിത്രം. ഇതാണ് ചാരുലത 'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകൻ' എന്ന വാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. സെഞ്ചുറി നേടിയ സഞ്ജു ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രവും ഇതോടൊപ്പം ചാരുലത സ്റ്റോറിയിൽ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സാംസണിന്റെ കിടിലൻ റെക്കോഡ് സെഞ്ചുറി ആഘോഷിക്കുകയാണ് ക്രിക്കറ്റ് ലോകം.ടി20യിലെ അരങ്ങേറ്റത്തിന് ശേഷം സഞ്ജുവിന് സെഞ്ചുറിക്കായി ഒമ്പത് വർഷം കാത്തിരിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സ്വപ്‌ന സമാനമായ ഇന്നിങ്‌സുകൾ സഞ്ജുവിനും വളരെ പ്രധാനപ്പെട്ടതാണ്.


ഇന്ത്യക്ക് വേണ്ടി ടി20 സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ, വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ഒരു ടി20 ഇന്നിങ്‌സിൽ 10 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരൻ തുടങ്ങിയവ രണ്ട് മാച്ചുകളിൽ മാത്രം സഞ്ജു നേടിയ റെക്കോഡുകളാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡും കഴിഞ്ഞ ദിവസം സഞ്ജു കൈവരിച്ചിരുന്നു. ഒക്ടോബർ 12-ന് ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ 40 പന്തിലായിരുന്നു 100 തികച്ചത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 47 പന്തിലും സെഞ്ചുറി കുറിച്ചു.

Find out more: