ആലപ്പുഴയിൽ കുറുവ സംഘം; സാധാരണക്കാരുടെ വീടുകൾ കേന്ദ്രീകരിച്ചു മോഷ്ടാക്കൾ! മോഷ്ടാക്കൾ ആരെയും ഭയമില്ലാതെ മോഷണം നടത്തി മടങ്ങുകയാണെന്നും സിസിടിവിയിൽ കുടുങ്ങുമോ എന്ന ഭയം അവർക്കില്ലെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു പറഞ്ഞു. അമിതമായ ആത്മവിശ്വാസത്തിലാണ് മോഷണം നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അദ്ദേഹം വ്യക്തമാക്കി ആലപ്പുഴയിലെ മോഷണ പരമ്പരകൾക്ക് പിന്നിൽ കുറുവ സംഘമെന്ന് സ്ഥിരീകരിച്ചു പോലീസ്.ശബരിമല സീസൺ കൂടി ആരംഭിച്ചതിനാൽ തമിഴ്നാട്ടിൽ നിന്നടക്കമുള്ള മോഷണ സംഘങ്ങൾ സജീവമാകും. മുൻപ് അന്വേഷിച്ച മോഷണക്കേസുകൾ നടന്നതും ശബരിമല സീസണിലായിരുന്നു. അയ്യപ്പ ഭക്തരെ പരിശോധിക്കാത്ത സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കൾ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.




കുറുവ മോഷണ സംഘത്തിൻ്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഡിവൈഎസ്പി നിർദേശിച്ചു.സാധാരണക്കാർ താമസിക്കുന്ന വീടുകളിലാണ് മോഷണം നടത്തുന്നത്. കുടുംബാംഗങ്ങൾ കുറഞ്ഞ, പിൻവാതിൽ ദുർബലമായ വീടുകൾ മനസ്സിലാക്കിയാണ് മോഷ്ടാക്കൾ കയറുക. സമീപത്തുള്ള വീടുകളും മോഷ്ടാക്കൾ നിരീക്ഷിക്കുമെങ്കിലും വലിയ വീടുകൾ ഒഴിവാക്കി സാധാരണക്കാരുടെ വീടുകളിലാണ് മോഷണം നടത്തുന്നത്. പലയിടങ്ങളിലും മോഷണം നടക്കുന്ന സാഹചര്യത്തിൽ മോഷണത്തിന് പിന്നിൽ കുറുവ സംഘമാണെന്ന പ്രചാരണമുണ്ട്. പാലക്കാട് അതിർത്തി വഴി കുറുവ സംഘം കേരളത്തിലേക്ക് കടന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനായിട്ടില്ല. ഇക്കാര്യം സംബന്ധിച്ചു തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടു വരികയാണെന്നും ഡിവൈഎസ്പി മധു ബാബു പറഞ്ഞു. മോഷ്ടാക്കളുടെ രേഖാചിത്രം തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. 




ഇതിന് ചില സാങ്കേതിക തടസ്സം ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച ശേഷം ഉടൻ തന്നെ രേഖാചിത്രം പൂർത്തിയാക്കും. പകൽസമയത്ത് വീടുകൾ നിരീക്ഷിച്ചു, പ്രത്യേകതകളും ആളെണ്ണവും മനസ്സിലാക്കി രാത്രിയിൽ മോഷണത്തിനിറങ്ങുന്നതാണ് ഇവരുടെ രീതി. കൂട്ടമായി എത്തി, വിവിധ സംഘങ്ങളായി പിരിഞ്ഞ് താമസിക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് രക്ഷപ്പെടാനായി റെയിൽവേ സ്റ്റേഷന് സമീപമാണ് ഇവർ താമസിക്കുക. എല്ലാ ദിവസവും മോഷ്ടാക്കളെന്ന് സംശയിക്കുന്നവരെക്കുറിച്ച് സ്റ്റേഷനിൽ വിവരം ലഭിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ശബരിമല സീസൺ കൂടി ആരംഭിച്ചതിനാൽ തമിഴ്നാട്ടിൽ നിന്നടക്കമുള്ള മോഷണ സംഘങ്ങൾ സജീവമാകും. മുൻപ് അന്വേഷിച്ച മോഷണക്കേസുകൾ നടന്നതും ശബരിമല സീസണിലായിരുന്നു. അയ്യപ്പ ഭക്തരെ പരിശോധിക്കാത്ത സാഹചര്യം മുതലെടുത്താണ് മോഷ്ടാക്കൾ ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Find out more: