ഹൂതി നേതാക്കളുടെ തലയറുക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ! ഇസ്രായേലിനെതിരായ ഹൂതി ആക്രമണത്തിൽ, ഹൂതി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിൻ്റേതാണ് പ്രതികരണം. ഹമാസ് തലന്മാരായ ഇസ്മായിൽ ഹനിയ, യഹ്യ സിൻവർ, ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല എന്നിവർക്കെതിരെ തങ്ങൾ നടത്തിയതിന് സമാനമായ ആക്രമണം ഹൂതി നേതാക്കൾക്കെതിരെയും നടത്തുമെന്നാണ് ഇസ്രായേൽ കാറ്റ്സിൻ്റെ മുന്നറിയിപ്പ്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിലെ പങ്ക് പരസ്യമായി സമ്മതിച്ച് ഇസ്രായേൽ.ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇറാൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിനിടെയാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്.
ജൂലൈ 31നായിരുന്നു സംഭവം. 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതുമുതൽ ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു ഹനിയ. ഹനിയയുടെ പിൻഗാമിയായി സ്ഥാനമേറ്റ യഹ്യ സിൻവറിനെയും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹ്യ സിൻവറാണെന്നാണ് ഇസ്രായേലിൻ്റെ വാദം."ഞങ്ങൾ ഹമാസിനെ പരാജയപ്പെടുത്തി, ഞങ്ങൾ ഹിസ്ബുള്ളയെ പരാജയപ്പെടുത്തി, ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തു. ഞങ്ങൾ സിറിയയിലെ അസദ് ഭരണകൂടത്തെ അട്ടിമറിച്ചു. തിന്മയുടെ അച്ചുതണ്ടിന് ഞങ്ങൾ കനത്ത പ്രഹരം ഏൽപ്പിച്ചു. യെമനിലെ ഹൂതി ഭീകര സംഘടന ഞങ്ങളുടെ കടുത്ത പ്രഹരം ഏൽക്കും"- ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇറാൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ള ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിനിടെയാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ജൂലൈ 31നായിരുന്നു സംഭവം. 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതുമുതൽ ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു ഹനിയ. ഹനിയയുടെ പിൻഗാമിയായി സ്ഥാനമേറ്റ യഹ്യ സിൻവറിനെയും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ആക്രമണമണങ്ങളുടെ മുഖ്യസൂത്രധാരൻ യഹ്യ സിൻവറാണെന്നാണ് ഇസ്രായേലിൻ്റെ വാദം.
ഇറാനിലെ ടെഹ്രാനിൽവെച്ച് ഇസ്മായിൽ ഹനിയ കൊലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ ആരോപണം ഉന്നയിച്ച് ഇറാൻ രംഗത്തെത്തിയിരുന്നെങ്കിലും ഇസ്രായേൽ മൗനം പാലിച്ചിരുന്നു. ഇതാദ്യമായാണ് ഇസ്രായേൽ പരസ്യമായി ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്."ഹൂതികളുടെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രായേൽ നശിപ്പിക്കും. ഹൂതി നേതാക്കളുടെ തലയറുക്കും. ഹനിയയ്ക്കും സിൻവാറിനും നസ്‌റല്ലയ്ക്കുമെതിരെ ടെഹ്‌റാനിലും ഗാസയിലും ലെബനനിലും ചെയ്തതുപോലെ യെമനിലെ ഹൊദൈദയിലും സനയിലും ചെയ്യും"- ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിൽ ഇസ്രായേലിൻ്റെ വാണിജ്യ കപ്പലുകൾക്കെതിര അടക്കം ആക്രമണം കടുപ്പിച്ചിരുന്നു.
Find out more: