മുല്ലപ്പെരിയാർ സംരക്ഷണം; എന്ത് ചെയ്തുവെന്ന് കേന്ദ്രത്തോട് കോടതി! ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കണമെന്നും സുപ്രിം കോടതി നിർദ്ദേശം നൽകി. മലയാളിയായ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയുടെ ഹർജിയിലാണ് കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചത്.മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രിം കോടതി. അണക്കെട്ട് സുരക്ഷിതമാണെന്ന ഹർജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രിം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴയില്ലാത്തതിനാൽ ജലനിരപ്പ് കുറയുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മുല്ലപ്പെരിയാർ വൃഷ്ടി പ്രദേശങ്ങളിൽ കേരളത്തിൽ പൊതുവായി പെയ്യുന്ന മഴയ്‍ക്ക് പുറമേ തമിഴ്നാട്ടിൽ പെയ്യുന്ന മഴയും ലഭിക്കാറുണ്ട്.
എന്നാൽ ഇത്തവണ മഴ കുറവായതിനാൽ ഡാമിലെ ജലനിരപ്പ് കുറയുകയാണ്.കേരളത്തിന്റെ ആശങ്കകൾ പരിഗണിച്ച് മുല്ലപ്പെരിയാറിൽ സമഗ്ര പരിശോധന നടത്തണമെന്ന് സുപ്രിം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അറ്റകുറ്റ പണി മതിയെന്നും സുരക്ഷാ പരിശോധന ആവശ്യമില്ലെന്നുമാണ് തമിഴ്നാട് വാദിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാർ ഡാമിന്റെ വാർഷിക അറ്റകുറ്റപ്പണി കഴിഞ്ഞ ദിവസം തമിഴ്നാട് ആരംഭിച്ചിരുന്നു. ആദ്യം കേരളം അനുവാദം നല്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് തമിഴ്നാട് അറ്റകുറ്റപണിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയതിനുപിന്നാലെയാണ് കേരളം അനുവാദം നൽകിയത്.
പരിശോധന 12 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. 2021ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം 2026ൽ മാത്രം നടത്തിയാൽ മതിയെന്ന തമിഴ്‌നാടിന്റെ വാദം ജാലകമ്മീഷൻ തള്ളുകയും ചെയ്തു. അതേസമയം, 2011 -ലാണ് ഏറ്റവും അവസാനം മുല്ലപ്പെരിയാർ ഡാമിൽ സുരക്ഷാ പരിശോധന നടത്തിയത്. പ്രധാന ഡാമുകളിൽ പത്ത് വർഷത്തിലൊരിക്കൽ പരിശോധന നടത്തണമെന്ന് സുരക്ഷാ പുസ്തകത്തിൽ നിർദ്ദേശമുണ്ട്. എന്നാൽ കഴിഞ്ഞ 13 വർഷമായി സുരക്ഷാ പരിശോധന നടത്തിയില്ലയെന്നത് വൻ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.
രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു. അതേസമയം, മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്നും നിയമം കടലാസ്സിൽ മാത്രം ഒതുങ്ങി നിൽക്കുകയാണെന്നും കേരളം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നേരത്തെ കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. എന്നാൽ13 വർഷത്തിനു ശേഷമാണ് മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന ആരംഭിച്ചിരിക്കുന്നത്.
Find out more: