ഗാസയിലെ വെടിയുതിർക്കൽ; ആവശ്യമെങ്കിൽ പോരാട്ടം തുടരുമെന്ന് നെതന്യാഹു! തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം വൈകിട്ട് നാലുമണിക്ക് ആരംഭിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഹമാസ് തട്ടിക്കൊണ്ടുപോയ 98 ഇസ്രായേലികളിൽ 33 പേരെയും ഈ ഘട്ടത്തിൽ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പകരമായി വിവിധ ജയിലുകളിലായി പാർപ്പിച്ചിരിക്കുന്ന ഏകദേശം 2,000 പലസ്തീനികളെ ഇസ്രായേൽ മോചിപ്പിക്കും. യുദ്ധത്തിന് വിരാമമിട്ട് ഗാസയിൽ ഇന്ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരും. ഇന്നുരാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ അറിയിച്ചു.ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിരുന്നു. 





ഹമാസ് ബന്ദികളാക്കിയവരിൽ തൊണ്ണൂറിലധികം പേർ ഗാസയിലാണ്. അതിൽ 34 പേർ മരിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. അതേസമയം ശനിയാഴ്ചയും ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 മൃതദേഹങ്ങൾ ആശുപത്രികളിൽ എത്തിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 250 പേർ തടവിലാക്കപ്പെടുകയും ചെയ്തു. എന്നാൽ പലസ്തീനെയും ഹമാസിനെയും ഞെട്ടിക്കുന്ന തിരിച്ചടിയാണ് ഇസ്രായേൽ നൽകിയത്. 46,000ത്തിലധികം പലസ്തീൻ പൗരന്മാരെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്. ഹമാസ് പ്രവർത്തകരും നേതാക്കളും ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടമായി. 




രിച്ചവരിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. കൈമാറ്റം സംബന്ധിച്ച ലിസ്റ്റ് ഹമാസിൻ്റെ പക്കൽ നിന്നും ലഭിച്ചിട്ടില്ലെന്ന് ഇത് കരാർ ലംഘനമാണ്. മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ലഭിക്കാതെ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. കരാറിന്റെ ലംഘനങ്ങൾ ഇസ്രായേൽ സഹിക്കില്ല. അതിന് ഹമാസ് മാത്രമാണ് ഉത്തരവാദി. വേണ്ടിവന്നാൽ അമേരിക്കയുടെ പിന്തുണയോടെ യുദ്ധം പുനഃരാരംഭിക്കും. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരികെ രാജ്യത്ത് എത്തിക്കുകയാണ് വേണ്ടതെന്നും നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ എത്തുന്നതോടെ 15 മാസം നീണ്ട ഇസ്രായേൽ - ഹമാസ് യുദ്ധമാണ് അവസാനിക്കുന്നത്.





ഹമാസ് തട്ടിക്കൊണ്ടുപോയ 98 ഇസ്രായേലി ബന്ദികളിൽ 33 പേരെ ഈ ഘട്ടത്തിൽ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട് എന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ സ്ത്രീകളെയും കുട്ടികളെയുമാകും ഇരുപക്ഷവും കൈമാറുക. 30 വയസ്സിൽ താഴെയുള്ള ഇസ്രായേൽ വനിതാ സൈനികരെയും ഹമാസ് വിട്ടയച്ചേക്കും. ഈ ഘട്ടം 42 ദിവസം മാത്രമാണ് വെടിനിർത്തൽ കരാർ. വെടിനിർത്തൽ തുടരുന്നതിൽ ഈ ഘട്ടത്തിൽ മധ്യസ്ഥ ചർച്ചകൾ തുടരും.

Find out more: